- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മഞ്ച് വാങ്ങിക്കൊടുത്ത് കുട്ടികളെ വേട്ടയാടുന്നവർ വീണ്ടും സജീവമായി; ബാലതാരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അശ്ലീലച്ചുവയോടെ പുതിയ പേരുകളിൽ സോഷ്യൽ മീഡിയയിൽ; ബാലപീഡകർ തലപൊക്കിയത് പൊലീസ് നടപടികൾ ദുർബലമായതോടെ
തിരുവനന്തപുരം: പീഡോഫൈലുകൾ അഥവാ ബാലപീഡകരെ ലക്ഷ്യം വച്ചാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഫേസ്‌ബുക്ക് പ്രത്യേക പേജുകളിലും മറ്റും പോസ്റ്റ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ പോലെ കേരളത്തിലും ഇത്തരം കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.മലയാള ടിവി-ചലച്ചിത്ര രംഗത്തെ ബാലതാരങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകൾ ഇടുകയും, വോട്ടിങ് നടത്തുകയും ചെയ്ത ഫേസ്‌ബുക്ക് പേജ് ഉടമകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. മൂന്നു ജില്ലകളിലെ ചൈൽഡ്ലൈൻ പ്രവർത്തകർ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്‌സോ കേസ് രജിസ്റ്റർ ചെയ്യണമെന്ന ശുപാർശയോടെ പൊലീസിനു കൈമാറി. നേരത്തെ മാസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് പൊലീസ് നടപടി ശക്തമായതോടെ പീഡോഫീലിയ ഫേസ്‌ബുക്ക് പേജുകൾ ഡീആക്ടിവേറ്റ് ചെയ്തിരുന്നു.എന്നാൽ, ഇവ പുതിയ പേരുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്നാണ് വിവരം.ബാലതാരങ്ങളുടെ പേജിലും വിവിധ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജിൽ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോർഫ് ചെയ്ത ചിത്ര
തിരുവനന്തപുരം: പീഡോഫൈലുകൾ അഥവാ ബാലപീഡകരെ ലക്ഷ്യം വച്ചാണ് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ ഫേസ്‌ബുക്ക് പ്രത്യേക പേജുകളിലും മറ്റും പോസ്റ്റ് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലെ പോലെ കേരളത്തിലും ഇത്തരം കൂട്ടായ്മകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.മലയാള ടിവി-ചലച്ചിത്ര രംഗത്തെ ബാലതാരങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് അശ്ലീല പോസ്റ്റുകൾ ഇടുകയും, വോട്ടിങ് നടത്തുകയും ചെയ്ത ഫേസ്‌ബുക്ക് പേജ് ഉടമകളെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
മൂന്നു ജില്ലകളിലെ ചൈൽഡ്ലൈൻ പ്രവർത്തകർ ബാലതാരങ്ങളുടെ മൊഴിയെടുത്ത്, പോക്‌സോ കേസ് രജിസ്റ്റർ ചെയ്യണമെന്ന ശുപാർശയോടെ പൊലീസിനു കൈമാറി. നേരത്തെ മാസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് പൊലീസ് നടപടി ശക്തമായതോടെ പീഡോഫീലിയ ഫേസ്‌ബുക്ക് പേജുകൾ ഡീആക്ടിവേറ്റ് ചെയ്തിരുന്നു.എന്നാൽ, ഇവ പുതിയ പേരുകളിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്നാണ് വിവരം.ബാലതാരങ്ങളുടെ പേജിലും വിവിധ വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിച്ച ഫോട്ടോകളും ലൈവ് വിഡിയോകളുമാണ് അശ്ലീലച്ചുവയോടെ പേജിൽ ഉപയോഗിച്ചിരിക്കുന്നത്. മോശം കമന്റുകളും മോർഫ് ചെയ്ത ചിത്രങ്ങളും ഉപയോഗിച്ച പേജിലെ ഉള്ളടക്കം ഒട്ടേറെപ്പേർ ഷെയർ ചെയ്തിട്ടുമുണ്ട്.
തെക്കൻ ജില്ലകളിലൊന്നിലെ ചൈൽഡ്ലൈനിൽ ലഭിച്ച രഹസ്യവിവരം അനുസരിച്ച് പ്രാഥമികാന്വേഷണം നടത്തിയപ്പോഴാണ് കൂടുതൽ കുട്ടികളുടെ ചിത്രങ്ങൾ അശ്ലീലച്ചുവയോടെ ഉപയോഗിച്ചതായി കണ്ടെത്തിയത്. ബാലതാരത്തിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം മറ്റു ജില്ലകളിലും പരിശോധന നടത്തുകയായിരുന്നു. തുടർന്ന് രണ്ടാമത്തെ താരത്തിന്റെ മൊഴിയെടുത്തു. തൊട്ടുപിന്നാലെ മറ്റൊരു ജില്ലയിലും മൊഴി രേഖപ്പെടുത്തി. മൂന്നു ജില്ലകളിലായി മൂന്നു പൊലീസ് സ്റ്റേഷനുകളിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. കൂടുതൽ ബാലതാരങ്ങളുടെ മൊഴിയെടുക്കുന്നതോടെ കൂടുതൽ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്യും.
ഈ ഫേസ്‌ബുക്ക് പേജ് മറ്റ് അശ്ലീല പേജുകളിൽനിന്നുള്ള ചിത്രങ്ങൾ ഷെയർചെയ്യുക കൂടി ചെയ്തതിനാൽ അവയുടെ ഉടമകളും അന്വേഷണത്തിനു കീഴിൽ വരും. പ്രമുഖനടിമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും പേജിലുണ്ട്. ഏതാനും മാസം മുൻപ് പൊലീസ് ഇടപെട്ട് പൂട്ടിയ ഫേസ്‌ബുക്ക് പേജുകളെക്കുറിച്ചുള്ള ചർച്ചകളും പേജിൽ നടന്നിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളോട് മുതിർന്നയാളുകൾക്കു തോന്നുന്ന ലൈംഗിക ആകർഷണവും കാമപൂർത്തീകരണവുമാണ് പീഡോഫീലിയ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സൗകര്യവും സുരക്ഷിതത്വവുമാണ് ഈ അതിക്രമത്തിലെ ഏറ്റവും വലിയ ഘടകം. കുഞ്ഞുങ്ങളെ ഭീഷണിപ്പെടുത്തിയോ അവർക്കിഷ്ടമുള്ള എന്തെങ്കിലും വസ്തുക്കൾ നൽകിയോ തങ്ങളുടെ ലൈംഗികാകർഷണത്തിലേയ്ക്ക് കുഞ്ഞുങ്ങളെ കൊണ്ടു വരാനാകും എന്ന വിശ്വാസം. ചെയ്യുന്ന തെറ്റിന്റെ ആഴമറിയാതെ കുട്ടികൾ ലൈംഗികതയിലേക്ക് ആകർഷിക്കപ്പെടാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെയാണ് പീഡോഫീലിയ ബാധിതർ തങ്ങളുടെ തെറ്റിനെ മനഃപൂർവ്വമാണെങ്കിലും ന്യായീകരിക്കാൻ ശ്രമിക്കുന്നതും. എല്ലായ്‌പ്പോഴും ആകർഷിക്കുകയുമല്ല, മറിച്ച് ഭീഷണിപ്പെടുത്തലിലൂടെയും കുഞ്ഞുങ്ങളെ ഏറെക്കുറെ നിശ്ശബ്ദരാക്കാനും ഇവർ ശ്രമിക്കാറുണ്ട്.
മഞ്ച് കൊടുത്ത് അഞ്ചാംക്ലാസുകാരിയുടെ ഇഷ്ടം നേടാൻ ശ്രമിക്കുന്ന ആളെയും അയാളെ അനുകൂലിക്കുന്നവരെ കുറിച്ചും സോഷ്യൽ മീഡിയ അടുത്തയിടെ ചർച്ച ചെയ്തിരുന്നു. ബാലപീഡനത്തിന് ലൈസൻസ് നേടികൊടുക്കാനുള്ള ഇത്തരം ശ്രമങ്ങൾ സജീവമാകുന്നതിനിടെയാണ് ഫേസ്‌ബുക്കിലും പീഡോഫൈലുകൾ പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.