- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
പെയ്ഡ് പേരന്റൽ ലീവ് പദ്ധതിയിൽ അഴിച്ചു പണി നടത്തി ടേൺബുൾ സർക്കാർ; ഹെൽത്ത്കെയർ, ടീച്ചിങ്, റീട്ടെയ്ൽ മേഖലയിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് കനത്ത നഷ്ടം
മെൽബൺ: മുൻ പ്രധാനമന്ത്രി ടോണി അബോട്ടിന്റെ സ്വപ്‌ന പദ്ധതിയായ പെയ്ഡ് പേരന്റൽ ലീവ് പദ്ധതിക്ക് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുമ്പോൾ ലോ പെയ്ഡ് തൊഴിൽ മേഖലയിലുള്ള അമ്മമാർക്ക് കനത്ത നഷ്ടം. ഇതുസംബന്ധിച്ച് വിമൻസ് ഗ്രൂപ്പായ ഫെയർ അജണ്ട നടത്തിയ പുതിയ പഠനത്തിലാണ് ഹെൽത്ത് കെയർ, ടീച്ചിങ്, റീട്ടെയ്ൽ മേഖലയിൽ തൊഴിൽ ചെയ
മെൽബൺ: മുൻ പ്രധാനമന്ത്രി ടോണി അബോട്ടിന്റെ സ്വപ്‌ന പദ്ധതിയായ പെയ്ഡ് പേരന്റൽ ലീവ് പദ്ധതിക്ക് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പരിഷ്‌ക്കാരങ്ങൾ ഏർപ്പെടുത്തുമ്പോൾ ലോ പെയ്ഡ് തൊഴിൽ മേഖലയിലുള്ള അമ്മമാർക്ക് കനത്ത നഷ്ടം. ഇതുസംബന്ധിച്ച് വിമൻസ് ഗ്രൂപ്പായ ഫെയർ അജണ്ട നടത്തിയ പുതിയ പഠനത്തിലാണ് ഹെൽത്ത് കെയർ, ടീച്ചിങ്, റീട്ടെയ്ൽ മേഖലയിൽ തൊഴിൽ ചെയ്യുന്ന അമ്മമാർക്ക് 3942 ഡോളറിനും 10,512 ഡോളറിനും ഇടയ്ക്ക് നഷ്ടമുണ്ടാകുമെന്ന് വ്യക്തമായിരിക്കുന്നത്.
ടേൺബുൾ സർക്കാർ അവതരിപ്പിക്കുന്ന കോംപ്രമൈസ് പോളിസിയുടെ ഭാഗമായാണ് പ്രസവാവധി എടുക്കുന്ന സ്ത്രീകൾക്ക് ഇത്തരത്തിൽ നഷ്ടമുണ്ടാകുന്നത്. പെയ്ഡ് പേരന്റൽ സ്‌കീം പ്രകാരം എംപ്ലോയറിൽ നിന്നും സർക്കാരിൽ നിന്നും പണം കൈപ്പറ്റുന്ന (ഡബ്ബിൾ ഡിപ്പിങ്) 8000 പുതിയ അമ്മമാർക്ക് 2014 ബജറ്റിൽ അബോട്ട് സർക്കാരും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. സെനറ്റ് ക്രോസ്ബഞ്ചിൽ നിന്നുള്ള എതിർപ്പിനെ തുടർന്ന് ഡിസംബറിൽ സോഷ്യൽ സർവീസ് മിനിസ്റ്റർ ക്രിസ്റ്റിയൻ പോർട്ടർ ഈ പദ്ധതിക്ക് കൂടുതൽ പരിഷ്‌ക്കരണം കൊണ്ടുവരികയും ചെയ്തിരുന്നു.
പുതിയ പരിഷ്‌ക്കാരം പ്രകാരം എംപ്ലോയറിൽ നിന്നും മുഴുവൻ ശമ്പളത്തോടു കൂടിയുള്ള പ്രസവാവധി 18 ആഴ്ച എന്നുള്ളത് കുറയ്ക്കുകയും ചെയ്തിരുന്നു. പ്രസവാവധി കുറച്ചതോടെ സൗത്ത് ഓസ്‌ട്രേലിയയിലുള്ള പാർട്ട് ടൈം ടീച്ചർമാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നതെന്നാണ് റിപ്പോർട്ട്. പേയ്‌മെന്റിൽ 10,512 ഡോളറിന്റെ നഷ്ടമാണ് ഇവർക്കുണ്ടാകുക. എംപ്ലോയർ ബേസ്ഡ് സ്‌കീമിലുള്ളവർക്കാണ് പ്രസവാവധി കുറച്ചതിലൂടെ ഏറെ സാമ്പത്തിക നഷ്ടം ഉണ്ടാകുക.
പ്രസവാവധി 18 ആഴ്ചയെന്നത് വെട്ടിച്ചുരുക്കിയതിലൂടെ ആദ്യ ആഴ്ചകളിൽ കുട്ടിക്കൊപ്പം സമയം ചെലവഴിക്കുന്നതിനു പകരം ജോലിയിൽ തിരികെ പ്രവേശിക്കാൻ അമ്മമാരെ നിർബന്ധിക്കുകയാണ്. ഇത് കുടുംബത്തിൽ സാമ്പത്തിക പ്രതിസന്ധി ഉളവാക്കുമെന്നും നവജാത ശിശുവിന്റെ ആരോഗ്യത്തെയും സുരക്ഷയേയും ഏറെ ബാധിക്കുമെന്നുമാണ് റിപ്പോർട്ട്. നിലവിൽ ചൈൽഡ് കെയർ സംവിധാനം ഏറെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ നവജാത ശിശുക്കളെ പരിചരിക്കാൻ അമ്മമാർക്ക് സാധിക്കാത്ത അവസരം ഏറെ ആപത്താണെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.