- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടിയെത്തേടിയെത്തുന്ന ആത്മാവ്; വാർധക്യത്തിന്റെ വ്യധകളെ വേറിട്ട രീതിയിൽ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു; മികച്ച പ്രതികരണവുമായി പെയിൻ ഓഫ് സോൾ
തിരുവനന്തപുരം: വാർധക്യത്തിലെ ഒറ്റപെടലും അത് വഴിയുണ്ടാകുന്ന പ്രശ്നങ്ങളുമൊക്കെ നിരവധി തവണ ഹ്രസ്വ ചിത്രങ്ങൾക്ക് വിഷയമായതാണ്. സമാന വിഷയത്തെ പുതുമകളോടെ വേറിട്ട രീതിയിൽ അവതരിപ്പിച്ച് കൈയടി നേടുകയാണ് പെയിൻ ഓഫ് സോൾ എന്ന ഹ്രസ്വചിത്രം.ചിത്രം യു ട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകളിൽക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
വാർദ്ധ്യക്യത്തലെ ഒറ്റപ്പെടലുകളെ വേറിട്ട രീതിയിൽ അവതരിപ്പിച്ചു എന്നത് തന്നെയാണ് ചിത്രത്തിന്റെ സവിശേഷത.ഇതിനൊപ്പം സമൂഹത്തിലെ പലവിധ പ്രശ്നങ്ങളെയും ചിത്രം പ്രതിപാദിക്കുന്നുണ്ട്. സമൂഹത്തിൽ സ്ത്രീകളും കുട്ടികളും നേരിടുന്ന അരക്ഷിതാവസ്ഥ, ചില പ്രത്യേക വിഷയങ്ങളോടുള്ള സമൂഹത്തിന്റെ കാഴ്ച്ചപ്പാടുകൾ എന്നിവയെല്ലാം ചിത്രം പറഞ്ഞുവെക്കുന്നു.
വിക്രൗൺ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ചിത്രം സംവിധാനം ചെയ്ത അമീർ അലിയുടെത് തന്നെയാണ് കഥയും തിരക്കഥയും.സബിത സാവരിയയുടെ വരികൾക്ക് നിസാംബഷീർ ഈണം നൽകിയിരിക്കുന്നു. രാകേഷ് ബ്രഹ്മാനന്ദനാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.ചിത്രിന്റെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് നിസാംബഷീർ ആണ്.ചിത്രസംയോജനം അഭിലാഷ് വാസുദേവനും ക്യാമറ സാജൻ പിജെയും ഗ്രാഫിക്സ് രഞ്ജീഷ് ഗോപിനാഥും നിർവഹിച്ചിരിക്കുന്നു.
പ്രശസ്ത ടെലിവിഷൻ താരം ജീജ സുരേന്ദ്രൻ, പ്രിയ റെനിൽ, ബേബിക്കുട്ടൻ, ബേബി അൻഷി വിഷ്ണു,വിഷ്ണു,ഹരിദേവ്,ശരത് കണ്ണുർ, അരവിന്ദൻ അലവിൽ, ശ്രീന അരവിന്ദൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.