- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്നലെ അർദ്ധ രാത്രിയിലും ഇന്ത്യൻ മിന്നലാക്രമണം; രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളും തകർത്തു; 15 പാക്കിസ്ഥാനി റേഞ്ചേഴ്സ് സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
ജമ്മു: അതിർത്തിയിലെ പാക് ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. അതിർത്തിക്കപ്പുറത്ത് നിന്ന് മോർട്ടാർ ഷെല്ലുകൾ തൊടുക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളും ഇന്ത്യൻ സൈന്യം തകർത്തു. ജമ്മുവിലെ ആർഎസ് പുരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദിയേയും അതിർത്തി രക്ഷാസേന വധിച്ചു. ഇന്ത്യയുടെ മിന്നലാക്രമണത്തിൽ 15 പാക്കിസ്ഥാനി റേഞ്ചേഴ്സ് സേനാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബുധനാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ പോസ്റ്റുകൾ നേരെ തുടർച്ചയായി പാക് ആക്രമണം നടന്നിരുന്നു. ഇതിൽ ഒരു ബിഎസ്എഫ് സൈനികൻ വീരമൃത്യു വരിച്ചു. ഇതിനുള്ള തിരിച്ചടിയായിട്ടാണ് അതിർത്തിക്കുള്ളിൽ നിന്ന് തന്നെ പാക് താവങ്ങൾ ലക്ഷ്യമിട്ട് ബിഎസ്എഫ് ആക്രമണം നടത്തിയത്.
ജമ്മു: അതിർത്തിയിലെ പാക് ആക്രമണത്തിന് തിരിച്ചടി നൽകി ഇന്ത്യ. അതിർത്തിക്കപ്പുറത്ത് നിന്ന് മോർട്ടാർ ഷെല്ലുകൾ തൊടുക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ലോഞ്ച് പാഡുകളും പാക് സൈന്യത്തിന്റെ മൂന്നു പോസ്റ്റുകളും ഇന്ത്യൻ സൈന്യം തകർത്തു. ജമ്മുവിലെ ആർഎസ് പുരയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദിയേയും അതിർത്തി രക്ഷാസേന വധിച്ചു.
ഇന്ത്യയുടെ മിന്നലാക്രമണത്തിൽ 15 പാക്കിസ്ഥാനി റേഞ്ചേഴ്സ് സേനാംഗങ്ങൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ബുധനാഴ്ച അർധരാത്രിയായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ പോസ്റ്റുകൾ നേരെ തുടർച്ചയായി പാക് ആക്രമണം നടന്നിരുന്നു. ഇതിൽ ഒരു ബിഎസ്എഫ് സൈനികൻ വീരമൃത്യു വരിച്ചു.
ഇതിനുള്ള തിരിച്ചടിയായിട്ടാണ് അതിർത്തിക്കുള്ളിൽ നിന്ന് തന്നെ പാക് താവങ്ങൾ ലക്ഷ്യമിട്ട് ബിഎസ്എഫ് ആക്രമണം നടത്തിയത്.
Next Story