ആർ.എസ്.പുര: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാൻ. നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ രണ്ടു സിവിലിയന്മാർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു.ജമ്മു കശ്മീരിലെ ആർ.എസ്.പുര സെക്ടറിലാണ് പാക് സൈന്യം ആക്രമണം നടത്തിയത്.

പാക് വെടിവെപ്പിൽ ആർ.എസ് പുര സെക്ടറിൽ നാലു പേർക്കും റാംഗാഹ് സെക്ടറിൽ രണ്ടു പേർക്കും കത്വയിലെ ഹിരാനഗർ സെക്ടറിൽ അഞ്ചു പേർക്കും പരിക്കേറ്റിട്ടുണ്ട്.പാക് സൈന്യത്തിന്റെ പ്രകോപനത്തെ തുടർന്ന് അതിർത്തിരക്ഷാസേന ആരംഭിച്ച പ്രത്യാക്രമണം ഇപ്പോഴും തുടരുകയാണ്. ആർ.എസ്.പുര സെക്ടറിൽ കഴിഞ്ഞ ദിവസം പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാനും 17കാരിയും കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പാക്കിസ്ഥാൻ വീണ്ടും ആക്രമണം ആരംഭിച്ചത്.