- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തലാഖിനെതിരെ പാക് ജഡ്ജി; മുത്തലാഖ് ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമല്ല; ഇസ്ലാമിക നിയമമനുസരിച്ച് മുത്തലാഖ് അസാധു; മുത്തലാഖ് വിവാഹ മോചന മാർഗമായി കാണാനാവില്ലെന്നും മുൻ ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: മുത്തലാഖിനെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാൻ ജഡ്ജി. മുത്തലാഖ് എന്ന വിവാഹമോചന രീതി ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇസ്ലാമിക നിയമം അനുസരിച്ച് അസാധുവാണെന്നും പാക്കിസ്ഥാന്റെ മുൻ ചീഫ് ജസ്റ്റിസ് ജാവദ് എസ്. ഖവാജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ജസ്റ്റിസ് ജാവദ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക നിയമം അനുസരിച്ചു മുത്തലാഖ് എന്നതു മികച്ച വിവാഹമോചന മാർഗമായി കണക്കാക്കുന്നില്ലെന്ന് ജസ്റ്റിസ് ജാവദ് പറഞ്ഞു. മുത്തലാഖിനെ എവിടെയും സ്വീകരിച്ചിട്ടില്ലെന്ന് ഇസ്ലാമിക ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. പാക്കിസ്ഥാനിലെ നിയമം അനുസരിച്ച് (1961ലെ ഫാമിലി ലോ ഓർഡിനൻസ് സെക്ഷൻ ഏഴ്) ഭർത്താവ് തലാഖ് എന്ന് അറിയിച്ചാൽ (വാമൊഴിയായോ മറ്റു മാർഗങ്ങൾ വഴിയോ) ഭാര്യയുടെ വിലാസം സഹിതം യൂണിയൻ കൗൺസിലിന് (യുസി) രജിസ്റ്റേർഡ് തപാലിൽ നോട്ടിസ് അയയ്ക്കണം. ഈ നോട്ടിസിന്റെ പകർപ്പ് ഭാര്യയ്ക്കു യുസി രജിസ്റ്റേർഡ് തപാലിൽ അയയ്ക്കും. മാത്രമല്ല, നോട്ടിസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആർബിട്രേഷൻ കൗൺസിലിനെ യുസി തന്നെ രൂപീകരിക
ന്യൂഡൽഹി: മുത്തലാഖിനെ തള്ളിപ്പറഞ്ഞ് പാക്കിസ്ഥാൻ ജഡ്ജി. മുത്തലാഖ് എന്ന വിവാഹമോചന രീതി ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമായിരുന്നില്ലെന്നും ഇസ്ലാമിക നിയമം അനുസരിച്ച് അസാധുവാണെന്നും പാക്കിസ്ഥാന്റെ മുൻ ചീഫ് ജസ്റ്റിസ് ജാവദ് എസ്. ഖവാജ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോടാണ് ജസ്റ്റിസ് ജാവദ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഇസ്ലാമിക നിയമം അനുസരിച്ചു മുത്തലാഖ് എന്നതു മികച്ച വിവാഹമോചന മാർഗമായി കണക്കാക്കുന്നില്ലെന്ന് ജസ്റ്റിസ് ജാവദ് പറഞ്ഞു. മുത്തലാഖിനെ എവിടെയും സ്വീകരിച്ചിട്ടില്ലെന്ന് ഇസ്ലാമിക ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും. പാക്കിസ്ഥാനിലെ നിയമം അനുസരിച്ച് (1961ലെ ഫാമിലി ലോ ഓർഡിനൻസ് സെക്ഷൻ ഏഴ്) ഭർത്താവ് തലാഖ് എന്ന് അറിയിച്ചാൽ (വാമൊഴിയായോ മറ്റു മാർഗങ്ങൾ വഴിയോ) ഭാര്യയുടെ വിലാസം സഹിതം യൂണിയൻ കൗൺസിലിന് (യുസി) രജിസ്റ്റേർഡ് തപാലിൽ നോട്ടിസ് അയയ്ക്കണം.
ഈ നോട്ടിസിന്റെ പകർപ്പ് ഭാര്യയ്ക്കു യുസി രജിസ്റ്റേർഡ് തപാലിൽ അയയ്ക്കും. മാത്രമല്ല, നോട്ടിസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ആർബിട്രേഷൻ കൗൺസിലിനെ യുസി തന്നെ രൂപീകരിക്കും. ഇദ്ദാത്ത് കാലം (യുസി നോട്ടിസ് സ്വീകരിച്ച് 90 ദിവസങ്ങൾ) കഴിയുമ്പോൾ, തലാഖ് അനുവദിച്ചതായി കാട്ടി യുസി സർട്ടിഫിക്കറ്റ് നൽകും. ഈ 90 ദിവസം എന്നത് ഇരുകൂട്ടർക്കും സമവായത്തിലെത്താനോ അന്തിമ തീരുമാനത്തിലെത്താനോ ഉള്ള സമയമാണ്. തൽക്ഷണം വിവാഹമോചനം നൽകുന്നതിന് ഇസ്ലാമിക പണ്ഡിതന്മാർ അനുമതി നൽകാറില്ല ജസ്റ്റിസ് ജാവദ് വ്യക്തമാക്കി
മുത്തലാഖിന് നിയമം മൂലം നിരോധനമേർപ്പെടുത്തിയിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാൻ.ഇന്ത്യയിലും മുത്തലാഖിനെതിരായ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഇതിനെ അംഗീകരിക്കുന്നില്ലെന്നും കേന്ദ്ര സർക്കാരും നിലപാട് അറിയിച്ചിരുന്നു.