- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ചോർത്തപ്പെട്ടതായി സംശയം; ചോർത്തിയത് വാർത്താ ആപ്ളിക്കേഷനുകൾ ഉപയോഗിച്ച്; പിന്നിൽ പാക് ചാരസംഘടന; 40,000 ഇന്ത്യക്കാരുടെ വിവരങ്ങളും ചോർത്തി
ന്യൂഡൽഹി :ഇന്ത്യൻ സേനാംഗങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധ രഹസ്യങ്ങൾ പാക്കിസ്ഥാൻ ചോർത്തിയതായി സംശയം. വാർത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് പാക് ചാരസംഘടന ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതായി സംശയിക്കുന്നത്. ഐഎസ്ഐ, ഇന്ത്യൻ സേന ന്യൂസ്, ഭാരതീയ സേന ന്യൂസ്, ഇന്ത്യൻ ഡിഫൻസ് ന്യൂസ് എന്നീ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ചോർത്താൻ ശ്രമം.ദേശീയ മാധ്യമമായ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംശയകരമായ സാഹചര്യത്തിൽ കഴിഞ്ഞ വർഷമാണ് ഒരു പാക്കിസ്ഥാൻ ഐപി അഡ്രസ് ഇന്റലിജൻസ് ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എത്തിക്കൽ ഹാക്കർമാരുടെ സഹായത്തോടെ സർക്കാർ നടത്തിയ അന്വേഷണത്തിൽ ഇത് പാക് ചാരസംഘടനയായ ഐഎസ്ഐയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതിലൂടെ 40,000 ത്തോളം ഇന്ത്യക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവർ കൈക്കലാക്കിയെന്നും കണ്ടെത്തിയിരുന്നു. ഈ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവർ അറിയാതെ അവരുടെ കമ്പ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയോ നിയന്ത്രണം കൈക്കലാക്കിയാണ് വിവരങ്ങൾ ചോർത്തിയിരുന്നത്. നിർത്തലാക്കുന്നതിന് മു
ന്യൂഡൽഹി :ഇന്ത്യൻ സേനാംഗങ്ങളുമായി ബന്ധപ്പെട്ട പ്രതിരോധ രഹസ്യങ്ങൾ പാക്കിസ്ഥാൻ ചോർത്തിയതായി സംശയം. വാർത്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് പാക് ചാരസംഘടന ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയതായി സംശയിക്കുന്നത്. ഐഎസ്ഐ, ഇന്ത്യൻ സേന ന്യൂസ്, ഭാരതീയ സേന ന്യൂസ്, ഇന്ത്യൻ ഡിഫൻസ് ന്യൂസ് എന്നീ ആപ്ലിക്കേഷനുകൾ ഉപയോഗിച്ചാണ് ചോർത്താൻ ശ്രമം.ദേശീയ മാധ്യമമായ ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംശയകരമായ സാഹചര്യത്തിൽ കഴിഞ്ഞ വർഷമാണ് ഒരു പാക്കിസ്ഥാൻ ഐപി അഡ്രസ് ഇന്റലിജൻസ് ഏജൻസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എത്തിക്കൽ ഹാക്കർമാരുടെ സഹായത്തോടെ സർക്കാർ നടത്തിയ അന്വേഷണത്തിൽ ഇത് പാക് ചാരസംഘടനയായ ഐഎസ്ഐയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതിലൂടെ 40,000 ത്തോളം ഇന്ത്യക്കാരുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അവർ കൈക്കലാക്കിയെന്നും കണ്ടെത്തിയിരുന്നു.
ഈ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നവർ അറിയാതെ അവരുടെ കമ്പ്യൂട്ടറിന്റെയോ മൊബൈൽ ഫോണിന്റെയോ നിയന്ത്രണം കൈക്കലാക്കിയാണ് വിവരങ്ങൾ ചോർത്തിയിരുന്നത്. നിർത്തലാക്കുന്നതിന് മുമ്പ് സൈന്യവുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള 1200 പേർ ഇന്ത്യൻ ഡിഫൻസ് ന്യൂസും 3,300 പേർ ഭാരതീയ സേന ന്യൂസും പിന്തുടർന്നിരുന്നു. എന്നാൽ പിടിക്കപ്പെടും എന്നുറപ്പായപ്പോൾ ഈ മൂന്ന് ആപ്ലിക്കേഷനുകളും പിൻവലിക്കപ്പെട്ടു.