- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇതാണോ പുതിയ പാക്കിസ്ഥാൻ? ഞങ്ങൾക്കു ശമ്പളം ലഭിച്ചിട്ടു മൂന്ന് മാസമായി; എത്രകാലം ഇമ്രാൻ ഖാൻ, നിങ്ങളും സർക്കാർ അധികാരികളും മൗനം പാലിക്കും'; പരിഹസിച്ച് സെർബിയയിലെ പാക്കിസ്ഥാൻ എംബസി
ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധി മൂലം മൂന്ന് മാസം ശമ്പളം മുടങ്ങിയതോടെ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് വീഡിയോയുമായി സെർബിയയിലെ പാക് എംബസ്സി. ജീവനക്കാരുടെ ശമ്പളം മുടങ്ങി ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടും നടപടി സ്വീകരിക്കാതായതോടെയാണ് പാക് എംബസ്സി ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടത്.
ജീവനക്കാർക്കു ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണു പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാരഡി ഗാനം ഔദ്യോഗിക ട്വിറ്റർ പേജ് വഴി പുറത്തുവിട്ടിരിക്കുന്നത്. 'പണപ്പെരുപ്പം മുൻകാല റെക്കോഡുകളെല്ലാം ഭേദിച്ച അവസ്ഥയിലാണ്. എത്രകാലം ഇമ്രാൻ ഖാൻ, നിങ്ങളും സർക്കാർ അധികാരികളും മൗനം പാലിക്കും. ഞങ്ങൾക്കു ശമ്പളം ലഭിച്ചിട്ടു മൂന്ന് മാസമായി. ഫീസ് അടച്ചില്ലെങ്കിൽ ഞങ്ങളുടെ കുട്ടികൾ സ്‌കൂളിൽ നിന്നും പുറത്താകും. ഇതാണോ പുതിയ പാക്കിസ്ഥാൻ?' എന്ന കുറിപ്പോടുകൂടിയാണ് എംബസി പാരഡി മ്യൂസിക് വിഡിയോ പങ്കുവെച്ചത്.
Ideally made in honour of @ImranKhanPTI . He must be real proud hearing this. After all this is his daily advice to all Pak folks pic.twitter.com/pvsfQiGuPA
- Maj Gen Harsha Kakar (@kakar_harsha) December 3, 2021
ആപ്നെ ഘബ്രാനാ നഹി (താങ്കൾ ആശങ്കപ്പെടേണ്ടതില്ല) എന്ന പേരിൽ ഇമ്രാൻ ഖാനെ ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് വീഡിയോ. സർബിയയിലെ പാക്കിസ്ഥാൻ എംബസിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്. മാന്ദ്യം എല്ലാ അതിരുകളും ഭേദിക്കുന്നു. എത്രകാലം ഇമ്രാൻ ഖാൻ നിങ്ങളും സർക്കാർ അധികാരികളും മൗനം തുടരും.
മൂന്ന് മാസത്തോളമായി തങ്ങൾ ശമ്പളം ഇല്ലാതെയാണ് ജോലി നോക്കുന്നത്. ഞങ്ങളുടെ കുട്ടികളെ ഫീസ് അടയ്ക്കാത്തതിന് സ്‌കൂളിന് പുറത്താകും. ഇതാണോ പുതിയ പാക്കിസ്ഥാൻ എന്നും വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്. ഇതേ ട്വീറ്റിന് രണ്ടാമത് നൽകിയ റിപ്ലേയിൽ മറ്റ് വഴികൾ ഇല്ലാതെയാണ് ഇത് ചെയ്തതെന്നും, ക്ഷമിക്കണമെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 11.26നാണ് ഈ ട്വീറ്റ് ചെയ്തത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ എംബസ്സിയുടെ നടപടിയെ പിന്തുണച്ച് നിലവധിയാളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ വീഡിയോയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാൻ പൗരന്മാരും ഈ ട്വീറ്റിന് മറുപടി നൽകുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനു പിന്നാലെ എംബസി ട്വീറ്റ് നീക്കം ചെയ്തു. എന്നാൽ മറ്റു ചില ട്വിറ്റർ പേജുകളിൽ ഇപ്പോഴും വിഡിയോ പ്രചരിക്കുകയാണ്. സെർബിയയിലെ പാക്കിസ്ഥാൻ എംബസി ജീവനക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്കാരടക്കമുള്ളവർ കമന്റ് ചെയ്യുന്നുണ്ട്.
അന്താരാഷ്ട്ര തലത്തിൽ തന്നെ പാക്കിസ്ഥാന് നാണക്കേട് ഉണ്ടാക്കുന്നതാണ് എംബസ്സിയുടെ ഈ നടപടി. ഇത് വിവാദമായതോടെ ട്വിറ്ററിൽ നിന്നും ആ വീഡിയോ പിൻവലിപ്പിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്