- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധമല്ല സമാധാനമാണ് ആവശ്യമെന്നും ജനാധിപത്യ സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പാക് സൈന്യം പിന്തുണയ്ക്കുമെന്ന പാക് കരസേനാ മേധാവി; വാക്കിലെ നേര് പ്രവർത്തിയിൽ കാട്ടാതെ പാക് സൈന്യവും; വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് ആക്രമണത്തിൽ മേജറടക്കം 4 ജവാന്മാർക്ക് വീരമൃത്യു; തിരിച്ചടിക്കാൻ ഇന്ത്യ
ജമ്മു കശ്മീർ: വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് ആക്രമണം വീണ്ടും. നിയന്ത്രണരേഖയിൽ ഇന്ത്യൻ പട്രോളിങ് സംഘത്തിന് നേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ മേജർ ഉൾപ്പടെ നാല് സൈനികർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കുണ്ട്. ഇന്ത്യയുമായി സമാധാന ചർച്ചകൾ വേണമെന്ന പാക് കരസേനാ മേധാവിയുടെ പ്രസ്താവനയ്ക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ അതിക്രമംു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ കെറി സെക്ടറിൽ 120 ഇൻഫൻട്രി ബ്രിഗേഡിനു നേർക്കായിരുന്നു വെടിനിറുത്തൽ കരാർ ലംഘിച്ചു കൊണ്ടുള്ള ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. യുദ്ധമല്ല സമാധാനമാണ് ആവശ്യമെന്നും ജനാധിപത്യ സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പാക് സൈന്യം പിന്തുണയ്ക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ വ്യക്തമാക്കിയത്. ഇതിന് ശേഷമായിരുന്നു അതിക്രമം. ഇതിലൂടെ പാക്കിസ്ഥാന്റെ ഇരട്ടമുഖമാണ് വ്യക്തമാകുന്നത്. രജൗരി ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശികളായ മേജർ ാെഹർകർ പ്രഫുല്ല അംബാദാസ് (
ജമ്മു കശ്മീർ: വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് ആക്രമണം വീണ്ടും. നിയന്ത്രണരേഖയിൽ ഇന്ത്യൻ പട്രോളിങ് സംഘത്തിന് നേരെ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ മേജർ ഉൾപ്പടെ നാല് സൈനികർ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കുണ്ട്.
ഇന്ത്യയുമായി സമാധാന ചർച്ചകൾ വേണമെന്ന പാക് കരസേനാ മേധാവിയുടെ പ്രസ്താവനയ്ക്കു പിന്നാലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ അതിക്രമംു. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ കെറി സെക്ടറിൽ 120 ഇൻഫൻട്രി ബ്രിഗേഡിനു നേർക്കായിരുന്നു വെടിനിറുത്തൽ കരാർ ലംഘിച്ചു കൊണ്ടുള്ള ആക്രമണം. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. യുദ്ധമല്ല സമാധാനമാണ് ആവശ്യമെന്നും ജനാധിപത്യ സർക്കാർ എടുക്കുന്ന ഏതു തീരുമാനത്തെയും പാക് സൈന്യം പിന്തുണയ്ക്കുമെന്നുമായിരുന്നു കഴിഞ്ഞദിവസം പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ വ്യക്തമാക്കിയത്. ഇതിന് ശേഷമായിരുന്നു അതിക്രമം. ഇതിലൂടെ പാക്കിസ്ഥാന്റെ ഇരട്ടമുഖമാണ് വ്യക്തമാകുന്നത്.
രജൗരി ജില്ലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയായിരുന്നു സംഭവം. മഹാരാഷ്ട്ര സ്വദേശികളായ മേജർ ാെഹർകർ പ്രഫുല്ല അംബാദാസ് (32), പഞ്ചാബ് സ്വദേശിയായ ലാൻസ് നായിക ഗുർമെയിൽ സിങ് (34), ഹരിയാനയില്ഡ നിന്നുള്ള ശിപായ് പർഗത് സിങ് (30), ശിപായി ഗുർമീത് സിങ് എന്നിവരാണ് മരിച്ചത്. ഈ വർഷം 300ലേറെ തവണ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിട്ടുണ്ട്. അതിൽ പ്രദേശവാസികളുൾപ്പടെ 12ഓളം പേർ മരണമടഞ്ഞു.
അതിർത്തി മേഖലയിൽ പരിശോധന നടത്തുകയായിരുന്ന സംഘത്തിന് നേരെ പാക് സൈന്യം നിറയൊഴിക്കുകയായിരുന്നു. വെടിനിർത്തൽ കരാർ ലംഘിച്ചുകൊണ്ടായിരുന്നു ഇത്. രണ്ട് പേർക്ക് പരിക്കുണ്ട്. ഇവരെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇന്ത്യൻ സംഘം ശക്തമായ തിരിച്ചടി നൽകിയെന്നും ഉദ്ദംപൂരിലെ പ്രതിരോധ വകുപ്പ് വക്താവ് കേണൽ എൻ.എൻ ജോഷി അറിയിച്ചു.