- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഷ്മീരിൽ രണ്ടു ഗ്രാമീണരെ പാക് പട്ടാളം വെടിവച്ചുകൊന്നതിനു പിന്നാലെ ഇന്ത്യൻ സേനയ്ക്കു നേർക്ക് ഭീകരാക്രണം; തുടർച്ചയായി ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാക് പട്ടാളം; അതിർത്തി ഗ്രാമങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി; സ്കൂളുകൾക്കും അവധി
ശ്രീനഗർ: പാക് പട്ടാളം രണ്ടുനാട്ടുകാരെ വെടിവച്ചുകൊന്നതിനു പിന്നാലെ ഇന്ത്യൻ സെന്യത്തിനു നേർക്ക് ഭീകരാക്രമണം. പുൽവാമയിലാണ് ആക്രണം ഉണ്ടായത്. ഇന്ത്യൻ പട്ടാളത്തിന്റെ പട്രോളിംഗ വാഹനവ്യൂഹനത്തിനുനേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ പട്ടാളവും തിരിച്ചടിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. നേരത്തേ കാഷ്മീർ അതിർത്തിയിലെ നൗഷേരയിലെ ജില്ലയിലെ ജനവാസ കേന്ദ്രത്തിൽ പാക് പട്ടാളം നടത്തിയ വെടിവയ്‌പ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. അതിർത്തിയിൽ വെടിവയ്പ് തുടരുകയാണ്. തുടർച്ചയായി പാക് ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ മേഖലയിൽ താമസിക്കുന്നവരെ ഇന്ത്യൻ പട്ടാളം മാറ്റിപ്പാർപ്പിച്ചു തുടങ്ങി. പൂഞ്ച് അടക്കമുള്ള അതിർത്തി ജില്ലകളിലെ സ്‌കൂളുകളും അടച്ചുപൂട്ടി. രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് പാക് റേഞ്ചേഴ്‌സ് വെടിവയ്പും ഷെല്ലാക്രമണവും നടത്തുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസവും ഇതേ രീതിയിൽ പാക്കിസ്ഥാൻ ആക്രമണം നടത
ശ്രീനഗർ: പാക് പട്ടാളം രണ്ടുനാട്ടുകാരെ വെടിവച്ചുകൊന്നതിനു പിന്നാലെ ഇന്ത്യൻ സെന്യത്തിനു നേർക്ക് ഭീകരാക്രമണം. പുൽവാമയിലാണ് ആക്രണം ഉണ്ടായത്. ഇന്ത്യൻ പട്ടാളത്തിന്റെ പട്രോളിംഗ വാഹനവ്യൂഹനത്തിനുനേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഇന്ത്യൻ പട്ടാളവും തിരിച്ചടിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
നേരത്തേ കാഷ്മീർ അതിർത്തിയിലെ നൗഷേരയിലെ ജില്ലയിലെ ജനവാസ കേന്ദ്രത്തിൽ പാക് പട്ടാളം നടത്തിയ വെടിവയ്‌പ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നുപേർക്ക് പരുക്കേറ്റിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. അതിർത്തിയിൽ വെടിവയ്പ് തുടരുകയാണ്. തുടർച്ചയായി പാക് ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തിൽ മേഖലയിൽ താമസിക്കുന്നവരെ ഇന്ത്യൻ പട്ടാളം മാറ്റിപ്പാർപ്പിച്ചു തുടങ്ങി. പൂഞ്ച് അടക്കമുള്ള അതിർത്തി ജില്ലകളിലെ സ്‌കൂളുകളും അടച്ചുപൂട്ടി.
രജൗരി ജില്ലയിലെ നൗഷേര മേഖലയിലാണ് പാക് റേഞ്ചേഴ്‌സ് വെടിവയ്പും ഷെല്ലാക്രമണവും നടത്തുന്നത്. ഇന്ത്യ ശക്തമായ തിരിച്ചടിയാണ് നൽകുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞദിവസവും ഇതേ രീതിയിൽ പാക്കിസ്ഥാൻ ആക്രമണം നടത്തിയിരുന്നു, ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ ജനവാസകേന്ദ്രങ്ങളിലേക്കു പാക്ക് പട്ടാളം നടത്തിയ ഷെല്ലാക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു.
ഇന്ത്യ നടത്തിയ തിരിച്ചടിയിൽ രണ്ടു പാക്ക് സൈനികർക്കു പരുക്കേറ്റു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ ലാം മേഖലയിലെ അക്തർബിയാണു (35) കൊല്ലപ്പെട്ടത്. ഭർത്താവ് മുഹമ്മദ് ഹനീഫിനു പരുക്കേറ്റു. കഴിഞ്ഞമാസം ആറുതവണ പാക്ക് സൈന്യം വെടിനിർത്തൽ ലംഘിച്ചിട്ടുണ്ട്.
അതേസമയം, ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ റദ്ദാക്കിയ രാജ്യാന്തര കോടതിയുടെ ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന നിലപാടിൽ പാക്കിസ്ഥാൻ ഉറച്ചുനിൽക്കുകയാണ്.