ഇസ്‌ളാമാബാദ്; തടവിലായ 291 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൂടി പാക്കിസ്ഥാൻ വിട്ടയക്കുന്നു. രണ്ടു ഘട്ടമായാണ് മോചനം. സമുദ്രാതിർത്തി ലംഘിച്ച കുറ്റത്തിന് പിടിയിലായ മത്സ്യത്തൊഴിലാളികളാണ് പാക്ക് ജയിലിൽ കഴിയുന്നത്. വാഗാ അതിർത്തി വഴി ഡിസംബർ 29, ജനുവരി എട്ട് തീയതികളിലായി ഇത്രയുംപേരെ വിട്ടയയ്ക്കുമെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ പറഞ്ഞു.

ഒക്ടോബർ 27ന് 68 മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ മോചിപ്പിച്ചിരുന്നു. ഡിസംബർ ആദ്യം പുറത്തുവിട്ട കണക്കുകൾ പ്രകാരം 500 ഓളം ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക്കിസ്ഥാനിലെ വിവിധ ജയിലുകളിൽ കഴിയുന്നുണ്ട്. സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നതിന് നിരവധി മത്സ്യത്തൊഴിലാളികൾ അയൽ രാജ്യങ്ങളുടെ പിടിയിലാകാറുണ്ട്.