- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹാഫിസ് സെയ്ദിന്റെ ആസ്തികൾ പാക്കിസ്ഥാൻ ഏറ്റെടുക്കുന്നു; നടപടി അമേരിക്ക നിലപാട് ശക്തമാക്കിയതോടെ
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫീസ് സയ്ദിന്റെ ആസ്തികൾ ഏറ്റെടുക്കാൻ പാക്കിസ്ഥാൻ തയ്യാറെടുക്കുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രവിശ്യാ ഭരണകൂടങ്ങൾക്ക് ഇതു സംബന്ധിച്ച രഹസ്യ നിർദ്ദേശം ഡിസംബർ 19 ന് നൽകിയതായും റിപ്പോർട്ട് പറയുന്നു. സയ്ദിന്റെ രണ്ടു ജീവകാരുണ്യ സംഘടനകളായ ജമാഅത് ഉദ്ധവ, ഫലാ ഇ ഇന്‌സാനിയത് ഫൗണ്ടേഷന് എന്നിവയുടെ ആസ്തികളാണ് ഏറ്റെടുക്കുന്നത്. ഭീകരർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടഞ്ഞില്ലെങ്കിൽ ശക്തമായ നടപടികള് നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് പാക്കിസ്ഥാൻ് നടപടിക്ക് ഒരുങ്ങുന്നതെന്നാണ് റോയിട്ടേശ്‌സിന്റെ റിപ്പോര്ട്ടില് പറയുന്നത്. സെയ്ദിന്റെ ആസ്തികൾ കണ്ടുകെട്ടാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായാണ് സൂചന. ഭീകരത തടയാൻ മതിയായ നടപടികളെടുക്കാത്ത പാക്കിസ്ഥാന് ധനസഹായം നല്‌കേണ്ടെന്ന അഭിപ്രായം അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിൽ ശക്തമായതായി കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫീസ് സയ്ദിന്റെ ആസ്തികൾ ഏറ്റെടുക്കാൻ പാക്കിസ്ഥാൻ തയ്യാറെടുക്കുന്നു. വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രവിശ്യാ ഭരണകൂടങ്ങൾക്ക് ഇതു സംബന്ധിച്ച രഹസ്യ നിർദ്ദേശം ഡിസംബർ 19 ന് നൽകിയതായും റിപ്പോർട്ട് പറയുന്നു.
സയ്ദിന്റെ രണ്ടു ജീവകാരുണ്യ സംഘടനകളായ ജമാഅത് ഉദ്ധവ, ഫലാ ഇ ഇന്‌സാനിയത് ഫൗണ്ടേഷന് എന്നിവയുടെ ആസ്തികളാണ് ഏറ്റെടുക്കുന്നത്. ഭീകരർക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടഞ്ഞില്ലെങ്കിൽ ശക്തമായ നടപടികള് നേരിടേണ്ടി വരുമെന്ന് പാക്കിസ്ഥാന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് പാക്കിസ്ഥാൻ് നടപടിക്ക് ഒരുങ്ങുന്നതെന്നാണ് റോയിട്ടേശ്‌സിന്റെ റിപ്പോര്ട്ടില് പറയുന്നത്. സെയ്ദിന്റെ ആസ്തികൾ കണ്ടുകെട്ടാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായാണ് സൂചന.
ഭീകരത തടയാൻ മതിയായ നടപടികളെടുക്കാത്ത പാക്കിസ്ഥാന് ധനസഹായം നല്‌കേണ്ടെന്ന അഭിപ്രായം അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിൽ ശക്തമായതായി കഴിഞ്ഞ ദിവസം ന്യൂയോർക്ക് ടൈംസ് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്കയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിശ്ചയിക്കുന്ന തീരുമാനം വരുന്ന ആഴ്ചകളിൽ ഉണ്ടാകുമെന്നായിരുന്നു പത്രം റിപ്പോർട്ട് ചെയ്തത്.
പാക്കിസ്ഥാനുള്ള 25.5 കോടി ഡോളറിന്റെ സഹായം പിടിച്ചുവയ്ക്കാൻ ഓഗസ്റ്റിൽ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചിരുന്നു. പാക് മണ്ണിലെ ഭീകരസംഘടനകൾക്കെ തിരേ മതിയായ നടപടികൾ എടുക്കാതെ ധനസഹായം നല്കില്ലെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്.