- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാൻ ഇന്ത്യയുടെ കഴുത്തിൽ കുത്തിപ്പിടിച്ചിരുന്നുവെന്ന് പർവേസ് മുഷാറഫ്; പാക് നീക്കങ്ങൾ മനസിലാക്കാൻ ഇന്ത്യക്കു കഴിഞ്ഞില്ലെന്നും മുൻ പ്രസിഡന്റ്
ഇസ്ലാമബാദ്: കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾ മനസിലാക്കാൻ ഇന്ത്യക്കു കഴിഞ്ഞിരുന്നില്ലെന്ന് മുൻ പ്രസിഡന്റും സൈനിക മേധാവിയുമായ പർവേസ് മുഷാറഫ്. ഇന്ത്യയുടെ കഴുത്തിൽ കുത്തിപ്പിടിച്ചിരുന്ന രീതിയിലായിരുന്നു പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രതിരോധമെന്നും മുഷാറഫ് പറഞ്ഞു. ഓൾ പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന്റെ പരിപാടിയിൽ പങ്കെടുത്
ഇസ്ലാമബാദ്: കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാന്റെ നീക്കങ്ങൾ മനസിലാക്കാൻ ഇന്ത്യക്കു കഴിഞ്ഞിരുന്നില്ലെന്ന് മുൻ പ്രസിഡന്റും സൈനിക മേധാവിയുമായ പർവേസ് മുഷാറഫ്. ഇന്ത്യയുടെ കഴുത്തിൽ കുത്തിപ്പിടിച്ചിരുന്ന രീതിയിലായിരുന്നു പാക്കിസ്ഥാൻ സൈന്യത്തിന്റെ പ്രതിരോധമെന്നും മുഷാറഫ് പറഞ്ഞു. ഓൾ പാക്കിസ്ഥാൻ മുസ്‌ലിം ലീഗിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മുഷാറഫിന്റെ പരാമർശം.
കാർഗിലിൽ ഇന്ത്യൻ സേനയെ നേരിടാൻ പാക്‌സേനയെ കൂടാതെ അർധസൈനിക വിഭാഗത്തെ കൂടി വിന്യസിച്ചിരുന്നു. ഇന്ത്യയുടെ കഴുത്തിനു കുത്തിപ്പിടിക്കുന്ന രീതിയിലായിരുന്നു പാക് സേനയുടെ പ്രതിരോധം. കാർഗിലിൽ പാക്‌സേനയുടെ പ്രതിരോധം ഇന്ത്യക്ക് ഒരിക്കലും മറക്കാനാകില്ലെന്നും മുഷർറഫ് പറഞ്ഞു.
കാർഗിലിന്റെ നാലുവശങ്ങളിലൂടെയും പാക്‌സൈന്യം നുഴഞ്ഞുകയറി ഇന്ത്യയെ ആക്രമിച്ചിരുന്നു. എന്നാൽ ഇക്കാര്യം മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല. ഇതോടെ ഇന്ത്യ പ്രതിസന്ധിയിലായെന്നും മുഷാറഫ് കൂട്ടിച്ചേർത്തു.
1999 മെയ് മുതൽ ജൂലൈ വരെയായിരുന്നു ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ അതിർത്തിയിലെ പോരാട്ടം. കശ്മീരിലെ കാർഗിലിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി സൈനിക പോസ്റ്റുകൾക്ക് നേരെ വെടിവെപ്പ് തുടങ്ങിയതോടെയാണ് യുദ്ധം ആരംഭിച്ചത്. പിന്നീട് ഇന്ത്യൻ സേനയുടെ ശക്തമായ പ്രതിരോധത്തെ തുടർന്ന് പാക്കിസ്ഥാൻ യുദ്ധത്തിൽ നിന്നും പിന്മാറുകയായിരുന്നു.