ജമ്മു: വെടിനിറുത്തൽ കരാർ ലംഘിച്ച് അതിർത്തിയിൽ വീണ്ടും പാക്കിസ്ഥാൻ വെടിവെയ്പ്. ഇന്ന് പുലർച്ചേ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ബി.എസ്.എഫ് ജവാൻ മരിച്ചു. ഹെഡ്‌കോൺസ്റ്റബിൾ സുരേഷ് ആണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു.

ആർ.എസ് പുര സെക്ടറിൽ ഇന്ന് പുലർച്ചെ ആയിരുന്നു വെടിവയ്പുണ്ടായത്. ഒരു പ്രകോപനവും ഇല്ലാതെ പാക്കിസ്ഥാൻ ഇന്ത്യയുടെ പോസ്റ്റുകൾക്ക് നേരെ വെടിവയ്പും ഷെല്ലാക്രമണവും നടത്തുകയായിരുന്നു. സാധാരണക്കാരായ മൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം, ഇന്ത്യ ശക്തമായി തിരച്ചടിതോടെ പാക്കിസ്ഥാൻ പിന്മാറിയെന്ന് ബി.എസ്.എഫ് വൃത്തങ്ങൾ പറഞ്ഞു.

പാക്കിസ്ഥാൻ പ്രയോഗിച്ച ഷെല്ലുകൾ അതിർത്തി ഗ്രാമങ്ങളിലെ വീടുകൾക്ക് കേടുപാട് ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ജനങ്ങളെ അവിടെ നിന്ന് ഒഴിപ്പിച്ചിട്ടില്ല.