- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇസ്ലാമിനായി ഇന്ത്യയെ കീഴടക്കാൻ ആഹ്വാനം; അൽഖായിദയുടെ 'ജിഹാദ്' പട്ടികയിൽ കശ്മീരും; നിയന്ത്രണ രേഖയിലെ ക്യാമ്പുകളിൽ 300 ഓളം ഭീകരർ എത്തിയെന്ന് റിപ്പോർട്ട്; റഷ്യയിലെ ചെച്നിയയും ചൈനയിലെ ഷിൻജിയാങും ഒഴിവാക്കി ഭീകര തന്ത്രം; പിന്നിൽ പാക്കിസ്ഥാനെന്ന് ഇന്ത്യ; അതിർത്തിയിൽ അതീവ ജാഗ്രത
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽനിന്നു യുഎസ് പിന്മാറ്റം പൂർത്തിയായതിനു പിന്നാലെ 'ഇസ്ലാമിക പ്രദേശങ്ങളുടെ' വിമോചനത്തിനായി 'ആഗോള ജിഹാദ്' പ്രഖ്യാപിച്ച് ഭീകരസംഘടനയായ അൽഖായിദ. പാക്കിസ്ഥാന്റെ ഇടപെടലാണ് അൽഖായിദയുടെ പട്ടികയിൽ കശ്മീരും ഇടംപിടിക്കാൻ കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി. റഷ്യയിലെ ചെച്നിയ, ചൈനയിലെ ഷിൻജിയാങ് എന്നിവ അൽഖായിദയുടെ 'ജിഹാദ് പട്ടിക'യിൽനിന്ന് ഒഴിവാക്കപ്പെട്ടതും ആസൂത്രിതമാണെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.
താലിബാനെ പിന്തുണയ്ക്കാൻ ചൈനയും റഷ്യയും രംഗത്തുവന്ന സാഹചര്യത്തിലാണ് മുസ്ലീങ്ങൾക്കെതിരായ അതിക്രമങ്ങൾ ആരോപിക്കപ്പെടുന്ന സിൻജിയാങ്ങിനെയും ചെച്നിയയെയും ഒഴിവാക്കിയത്.ഇസ്ലാമിനായി ഇന്ത്യയെ വീണ്ടും കീഴടക്കുക എന്ന ലക്ഷ്യത്തോടെ 'അൻസാർ ഗസ്വാത്തുൽ ഹിന്ദ്' എന്ന ഉപസംഘടന അൽ-ഖായിദ ആരംഭിച്ചിരുന്നു. നിയന്ത്രണ രേഖയിലെ ക്യാമ്പുകളിൽ 300 ഓളം ഭീകരർ എത്തിയിട്ടുണ്ടെന്നാണ് രഹസ്യ വിവരം.
അഫ്ഗാനിസ്താനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറിയതിന് പിന്നാലെ ജമ്മു കശ്മീരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമം നടന്നിരുന്നു.. ഭീകരവാദികളുടെ ആറ് സംഘങ്ങൾ കശ്മീർ താഴ്വരയിലേക്ക് നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ ഏജൻസികൾ സുചിപ്പിച്ചിരുന്നു.. പ്രധാന കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ലക്ഷ്യമിട്ടാണ് ഭീകര സംഘങ്ങൾ എത്തിയിട്ടുള്ളതെന്നാണ് വിവരം. 25 മുതൽ 30 വരെ ഭീകരരാണ് പുതുതായി എത്തിയിട്ടുള്ളത്. ജമ്മു കശ്മീരിൽ നിലവിൽ പ്രവർത്തിക്കുന്ന ഭീകരർക്ക് പുറമെയാണിത്.
കാബൂളിന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ ഭീകര ബന്ധമുള്ളവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകങ്ങളിൽ അനുമോദന സന്ദേശങ്ങൾ നിറയുകയാണെന്നും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. താലിബാൻ തീവ്രവാദികൾക്കൊപ്പം ഭീകര പ്രവർത്തനം നടത്താൻ അഫ്ഗാനിസ്താനിൽ പോയശേഷം പാക് അധീന കശ്മീരിൽ തിരിച്ചെത്തിയ യുവാക്കളുടെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഫ്ഗാനിസ്താനിൽനിന്ന് തിരിച്ചെത്തിയവർക്ക് വൻ സ്വീകരണമാണ് പാക് അധീന കശ്മീരിൽ ലഭിക്കുന്നത്.ഇത്തരം സാമൂഹ്യ മാധ്യമ പോസ്റ്റുകളെല്ലാം സുരക്ഷാ ഏജൻസികൾ കർശനമായി നിരീക്ഷിച്ചു വരികയാണ്. ഇവ കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുമെന്നാണ് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നത്.ജമ്മു കശ്മീരിൽ നിന്ന് 60 ഓളം യുവാക്കളെ ഏതാനും മാസങ്ങൾക്കിടെ കാണാതായ സംഭവവും സുരക്ഷാ ഏജൻസികളുടെ ഉറക്കം കെടുത്തുന്നുണ്ട്.
ജോലി ചെയ്യുന്നതിനോ മറ്റെവിടെയോ പോയെന്നാണ് ഇവരെക്കുറിച്ച് അന്വേഷിക്കുമ്പോൾ ലഭിക്കുന്ന വിവരം. എന്നാൽ ഇവരെ കാണാനില്ല എന്നകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകൾ മൂലം ഭീകര സംഘടനകളിൽ ചേർന്ന യുവാക്കൾ ഭീകര പ്രവർത്തനം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തണമെന്ന് സുരക്ഷാ സേനകൾ നിരന്തരം അഭ്യർത്ഥിച്ചുകൊണ്ടിരിക്കുകയാണ്.അൽഖായിദ ആഗോള ജിഹാദിനെക്കുറിച്ച് സംസാരിക്കുന്നത് ആശങ്കയുണ്ടാക്കുന്നു. കശ്മീർ ഒരിക്കലും താലിബാന്റെ അജൻഡയിൽ ഇല്ലാത്തതിനാൽ പ്രസ്താവനയിൽ ഉൾപ്പെട്ടത് അമ്പരിപ്പിക്കുന്നതാണ്. പാക്കിസ്ഥാൻ ചാരസംഘടനായ ഐഎസ്ഐയാണ് അൽഖായിദയുടെ പ്രസ്താവനയ്ക്ക് പിന്നിൽ.' സർക്കാർവൃത്തങ്ങൾ പറഞ്ഞു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്കറെ തയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾക്ക് കാശ്മീരിൽ ആക്രമണം നടത്താൻ ഇതു കൂടുതൽ ആത്മവിശ്വാസം പകരും. അൽഖായിദയുടെ പ്രസ്താവന സംബന്ധിച്ച് നിരീക്ഷണം തുടരുകയാണെന്നും നിലവിൽ ആശങ്കയുണ്ടാക്കുന്നതാണെന്നും മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. അൽഖായിദ തലവൻ അയ്മൻ അൽ സവാഹിരി പാക്ക് നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഇതോടെ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
താലിബാന്റെ പരമോന്നത നേതാവ് ഹിബാത്തുല്ല അഖുൻഡസാദ വരെ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പിടിയിലാണെന്നാണ് സൂചന.'അല്ലാഹുവിന്റെ സഹായത്തോടെ, ചരിത്ര വിജയം ഇസ്ലാമിക ലോകത്ത് പാശ്ചാത്യർ അടിച്ചേൽപ്പിച്ച സ്വേച്ഛാധിപതികളുടെ സ്വേച്ഛാധിപത്യത്തിൽ നിന്ന് മുസ്ലിം ജനങ്ങൾക്ക് മോചനം നേടാനുള്ള വഴി തുറക്കും', അമേരിക്കയുടെ പിന്മാറ്റത്തെ ക്കുറിച്ച് പാക്കിസ്ഥാനിലെ അൽ-ക്വയ്ദ മുഖപത്രമായ 'അസ്-സാഹിബ് പറഞ്ഞു.
ഫലസ്തീൻ, ജോർദാൻ, സിറിയ, ലെബനാൻ എന്നീ നാടുകളും ഇറാഖിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളും സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കൻ പ്രദേശവും ഉൾപ്പെടുന്ന വിശാല സിറിയ (ലവന്റ്),വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിലെ പ്രദേശങ്ങലായ ലിബിയ, മൊറോക്കോ, അൾജീരിയ, മൗറിറ്റാനിയ, ടുണീഷ്യ, സൊമാലിയ എന്നിവ ഉൾപ്പെടുന്ന ഇസ്ളാമിക സാമ്രാജ്യം(ഇസ്ലാമിക് മഗ്രിബ്) എന്നിവയും ലക്ഷ്യങ്ങളുടെ പട്ടികയിലുണ്ട്
മറുനാടന് മലയാളി ബ്യൂറോ