- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ഷൂസിൽ എന്തോ ഉണ്ടായിരുന്നു; സുരക്ഷാകാരണങ്ങളാലാണ് അത് പിടിച്ചെടുത്തത്; പുതിയ ജോഡി ഷൂസ് ഞങ്ങൾ നൽകുകയും ചെയ്തു; കുൽഭൂഷൺ ജാദവിന്റെ ഭാര്യയുടെ ഷൂസ് തിരിച്ചുനൽകിയില്ലെന്ന ആരോപണത്തിൽ മറുപടിയുമായി പാക്കിസ്ഥാൻ
ഇസ്ലാമബാദ്: കുൽഭൂഷൺ ജാദവിന്റെ കുടുംബത്തെ അപമാനിച്ചുവെന്ന വിവാദത്തിൽ മറുപടിയുമായി പാക്കിസ്ഥാൻ. ജാദവിന്റെ ഭാര്യയുടെ ഷൂസ് സുരക്ഷാകാരണങ്ങളാലാണ് പിടിച്ചെടുത്തതെന്നാണ് വിശദീകരണം.ആ ഷൂസിൽ എന്തോ ഉണ്ടായിരുന്നുവെന്നാണ് ഡോൺ ന്യൂസിന് നൽകിയ പ്രസ്താവനയിൽ പാക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ അറിയിച്ചത്. ഇക്കാര്യം അന്വേഷിച്ചുവരികയാണ്. ഷൂ ഒഴിച്ചുള്ള വസ്തുക്കൾ ജാദവിന്റെ ഭാര്യയ്ക്ക് തങ്ങൾ മടക്കി നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ചാരനെന്ന് ആരോപിച്ചു പാക്ക് ജയിലിലടച്ചിരിക്കുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഭാര്യയെയും അമ്മയെയും പാക്കിസ്ഥാൻ അപമാനിച്ചത്. വളകളും, മറ്റും തിരികെ നൽകിയ കൂട്ടത്തിൽ പുതിയ ജോഡി ഷൂസ് നൽകിയെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. തിങ്കളാഴ്ച ക്രിസ്മസ് ദിനത്തിലായിരുന്നു കുൽഭൂഷൺ ജാദവിനെ അമ്മ അവന്തിയും ഭാര്യ ചേതനയും കണ്ടത്. പാക്കിസ്ഥാൻ ഇരുവരെയും അപമാനിച്ചെന്ന് ആരോപിച്ച ഇന്ത്യ, കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചുവെന്നും പറഞ്ഞു. സുരക്ഷയുടെ പേരു പറഞ്ഞു കുൽ
ഇസ്ലാമബാദ്: കുൽഭൂഷൺ ജാദവിന്റെ കുടുംബത്തെ അപമാനിച്ചുവെന്ന വിവാദത്തിൽ മറുപടിയുമായി പാക്കിസ്ഥാൻ. ജാദവിന്റെ ഭാര്യയുടെ ഷൂസ് സുരക്ഷാകാരണങ്ങളാലാണ് പിടിച്ചെടുത്തതെന്നാണ് വിശദീകരണം.ആ ഷൂസിൽ എന്തോ ഉണ്ടായിരുന്നുവെന്നാണ് ഡോൺ ന്യൂസിന് നൽകിയ പ്രസ്താവനയിൽ പാക് വിദേശകാര്യ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ അറിയിച്ചത്. ഇക്കാര്യം അന്വേഷിച്ചുവരികയാണ്. ഷൂ ഒഴിച്ചുള്ള വസ്തുക്കൾ ജാദവിന്റെ ഭാര്യയ്ക്ക് തങ്ങൾ മടക്കി നൽകിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ചാരനെന്ന് ആരോപിച്ചു പാക്ക് ജയിലിലടച്ചിരിക്കുന്ന കുൽഭൂഷൺ ജാദവിനെ സന്ദർശിക്കാനെത്തിയപ്പോഴാണ് ഭാര്യയെയും അമ്മയെയും പാക്കിസ്ഥാൻ അപമാനിച്ചത്. വളകളും, മറ്റും തിരികെ നൽകിയ കൂട്ടത്തിൽ പുതിയ ജോഡി ഷൂസ് നൽകിയെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
തിങ്കളാഴ്ച ക്രിസ്മസ് ദിനത്തിലായിരുന്നു കുൽഭൂഷൺ ജാദവിനെ അമ്മ അവന്തിയും ഭാര്യ ചേതനയും കണ്ടത്. പാക്കിസ്ഥാൻ ഇരുവരെയും അപമാനിച്ചെന്ന് ആരോപിച്ച ഇന്ത്യ, കൂടിക്കാഴ്ച സംബന്ധിച്ച് ഉണ്ടാക്കിയ ധാരണകൾ പാക്കിസ്ഥാൻ ലംഘിച്ചുവെന്നും പറഞ്ഞു. സുരക്ഷയുടെ പേരു പറഞ്ഞു കുൽഭൂഷന്റെ കുടുംബത്തിന്റെ സാംസ്‌കാരികവും മതപരവുമായ വികാരങ്ങളെ വ്രണപ്പെടുത്തിയെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
കൂടിക്കാഴ്ചയ്ക്കു മുമ്പ് അവന്തിയുടെയും ചേതനയുടെയും വസ്ത്രങ്ങൾ അഴിച്ചു പരിശോധിച്ചിരുന്നു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റി. ചെരുപ്പു ധരിക്കാൻ അനുവദിച്ചില്ല. കുൽഭൂഷണിന്റേതു സമ്മർദത്തിന്റെ ശരീരഭാഷയായിരുന്നെന്നും പാക്കിസ്ഥാന്റെ നുണപ്രചാരണങ്ങൾ ഏറ്റുപറയിക്കുകയായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം ഇന്നലെ ആരോപിച്ചിരുന്നു.