- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്ക ഇന്ത്യയുമായി കൂട്ടുകൂടിയതോടെ ഭയം ഇരട്ടിയായി; സ്വന്തം കാലിൽ നിന്നില്ലെങ്കിൽ വിദേശികൾ പണിപറ്റിക്കുമോയെന്ന് സംശയം; കോടികൾ മുതൽമുടക്കി അയൽക്കാരനെ നിരീക്ഷിക്കാൻ ഉപഗ്രഹ പദ്ധതിയുമായി പാക്കിസ്ഥാൻ
ഇസ്ലാമബാദ്: ഉപഗ്രഹ നിരീക്ഷണ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി പാക്കിസ്ഥാൻ.മുഖ്യമായി ഇന്ത്യയെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് അടുത്ത സാമ്പത്തിക വർഷം സുപ്രധാന ബഹിരാകാശ പദ്ധതിക്ക് തുടക്കമിടുന്നു.ഇതോടെ, സിവിൽ-സൈനിക ആവശ്യങ്ങൾക്ക് വിദേശ ഉപഗ്രഹ പദ്ധതികളെ പാക്കിസ്ഥാന് കാര്യമായി ആശ്രയിക്കേണ്ടി വരില്ല.അമേരിക്കൻ -ഫ്രഞ്ച് ഉപഗ്രഹങ്ങളെയാണ് നിലവിൽ പാക്കിസ്ഥാൻ ആശ്രയിച്ചുവരുന്നത്. 135 കോടിയാണ് ആദ്യഘട്ടത്തിനായി നീക്കിവച്ചിട്ടുള്ളത്. ഇതുൾപ്പടെ 470 കോടി രൂപ പാക്കിസ്ഥാനിലെ സ്‌പേസ് ആൻഡ് അപ്പർ അറ്റ്‌മോസ്ഫിയർ റിസർച് ഓർഗനൈസേഷൻ വകയിരുത്തി. കറാച്ചി, ലഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ സ്‌പേസ് സെന്റർ സ്ഥാപിക്കാൻ 100 കോടി നീക്കിവച്ചു. 'പാക്ക് സാറ്റ്' ഉപഗ്രഹ പദ്ധതിക്ക് ആകെ 2757 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്. സ്‌പേസ് സെന്ററുകൾക്കായി 2691 കോടി രൂപയും. മൊബൈൽ ടെലിഫോൺ രംഗത്തും, ജിപിഎസ് കമ്യൂണിക്കേഷനിലും മാത്രമല്ല മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ സ്വന്തം കാലിൽ നിൽക്കേണ്ടത് അത്യാവശ്യമെന്ന തിരിച്ചറിവിലാണ് പുതിയ പദ്ധതി. മേഖല
ഇസ്ലാമബാദ്: ഉപഗ്രഹ നിരീക്ഷണ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനൊരുങ്ങി പാക്കിസ്ഥാൻ.മുഖ്യമായി ഇന്ത്യയെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ട് അടുത്ത സാമ്പത്തിക വർഷം സുപ്രധാന ബഹിരാകാശ പദ്ധതിക്ക് തുടക്കമിടുന്നു.ഇതോടെ, സിവിൽ-സൈനിക ആവശ്യങ്ങൾക്ക് വിദേശ ഉപഗ്രഹ പദ്ധതികളെ പാക്കിസ്ഥാന് കാര്യമായി ആശ്രയിക്കേണ്ടി വരില്ല.അമേരിക്കൻ -ഫ്രഞ്ച് ഉപഗ്രഹങ്ങളെയാണ് നിലവിൽ പാക്കിസ്ഥാൻ ആശ്രയിച്ചുവരുന്നത്.
135 കോടിയാണ് ആദ്യഘട്ടത്തിനായി നീക്കിവച്ചിട്ടുള്ളത്. ഇതുൾപ്പടെ 470 കോടി രൂപ പാക്കിസ്ഥാനിലെ സ്‌പേസ് ആൻഡ് അപ്പർ അറ്റ്‌മോസ്ഫിയർ റിസർച് ഓർഗനൈസേഷൻ വകയിരുത്തി. കറാച്ചി, ലഹോർ, ഇസ്ലാമാബാദ് എന്നിവിടങ്ങളിൽ സ്‌പേസ് സെന്റർ സ്ഥാപിക്കാൻ 100 കോടി നീക്കിവച്ചു.
'പാക്ക് സാറ്റ്' ഉപഗ്രഹ പദ്ധതിക്ക് ആകെ 2757 കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്. സ്‌പേസ് സെന്ററുകൾക്കായി 2691 കോടി രൂപയും. മൊബൈൽ ടെലിഫോൺ രംഗത്തും, ജിപിഎസ് കമ്യൂണിക്കേഷനിലും മാത്രമല്ല മാറുന്ന രാഷ്ട്രീയ കാലാവസ്ഥയിൽ സ്വന്തം കാലിൽ നിൽക്കേണ്ടത് അത്യാവശ്യമെന്ന തിരിച്ചറിവിലാണ് പുതിയ പദ്ധതി.
മേഖലയിലെ തന്ത്രപ്രധാന സാഹര്യത്തിൽ വന്ന മാറ്റമാണ് പാക്കിസ്ഥാനെ പുനർവിചിന്തനത്തിന് പ്രേരിപ്പിച്ചത്.ഇന്ത്യയുടെ മേൽ ഒരുകണ്ണുണ്ടാവേണ്ടത് അടിയന്തര ആവശ്യമായി അവർ കരുതുന്നു. ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വന്ന മാറ്റമാണ് പുതിയ പദ്ധതിക്ക് മുഖ്യകാരണം.ഇന്ത്യൻ ബഹിരാകാശ പദ്ധതിക്ക് യുഎസിന്റെ സഹകരണത്തോടെ വന്നുചേർന്ന മൂല്യവർദ്ധനവാണ് മനംമാറ്റത്തിന്് കാരണമെന്ന കാര്യം വ്യക്തം.പാക് പത്രമായ ഡോണാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.