ഭുവനേശ്വർ: ഹോളണ്ടിനെ തകർത്ത് പാക്കിസ്ഥാൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയുടെ സെമി ഫൈനലിൽ കടന്നു. രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പാക്ക് ജയം. 16 വർഷത്തിന് ശേഷമാണ് പാക്കിസ്ഥാൻ ഹോളണ്ടിനെ പരാജയപ്പെടുത്തുന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ മുൻപ് 11 തവണ ഏറ്റുമുട്ടിയപ്പോഴും പാക്കിസ്ഥാന് തോൽവിയായിരുന്നു വിധി. പ്രാഥമിക റൗണ്ടിൽ ഇന്ത്യയോടും 2-3ന് ഹോളണ്ട് തോറ്റിരുന്നു.