- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനത്തിൽ സീറ്റ് ഇല്ലാതിരുന്നതിനെ തുടർന്ന് ഏഴു പേരെ നിന്നു യാത്രചെയ്യാൻ അനുവദിച്ച് പാക് വിമാന കമ്പനി; ഓക്സിജൻ മാസ്കും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ യാത്ര ചെയ്യേണ്ടിവന്നത് മൂന്നു മണിക്കൂർ; അത്യപൂർവ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ എയർലൈൻസ് വിമാനത്തിൽ സീറ്റില്ലാതിരുന്നതിനെ തുടർന്ന് ഏഴു യാത്രക്കാരെ നിന്നു യാത്രചെയ്യാൻ അനുവദിച്ചു. അപൂർവവും ഗുരുതരവുമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് എയർലൈസ് അധികൃതർ അന്വേഷണം ആരംഭിച്ചു. ജനുവരി 20ന് കറാച്ചിയിൽനിന്ന് സൗദിയിലെ മദീനയിലേക്കു പറന്ന വിമാനത്തിലാണ് സംഭവം. ആകാശ യാത്രയിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്‌ച്ചയെന്നാണ് അധികൃതർ ഈ സംഭവത്തെ നോക്കി കാണുന്നത്. 409 പേർക്കു യാത്ര ചെയ്യാവുന്ന വിമാനത്തിൽ 416 പേരാണ് യാത്ര ചെയ്തത്. അധികമായി വിമാനത്തിൽ പ്രവേശിച്ച ഏഴ് യാത്രക്കാർക്കും കയ്യെഴുത്തിലുള്ള ബോർഡിങ് പാസുകളാണ് നൽകിയത്. മൂന്ന് മണിക്കൂർ യാത്രയിൽ ഈ ഏഴ് പേരും യാതൊരു സുരക്ഷാ മുൻകരുതലുകളില്ലാതെ എഴുന്നേറ്റ് നിന്നു കൊണ്ടാണ് യാത്ര ചെയ്തത്. ഓക്സിജൻ മാസ്‌കുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ അടിയന്തിര സാഹചര്യങ്ങളിൽ ഇവർക്ക് ലഭിക്കില്ലെന്നതുകൊണ്ട് തന്നെ ഇത എയർലൈന്റെ ഭാഗത്ത് നിന്നുള്ളത് വലിയ വീഴ്‌ച്ചയായാണ് കാണുന്നത്. വിമാനത്തിന്റെ ടേക് ഓഫിന് ശേഷമാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്നാണ് പൈലറ്റിന്റെ വി
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ എയർലൈൻസ് വിമാനത്തിൽ സീറ്റില്ലാതിരുന്നതിനെ തുടർന്ന് ഏഴു യാത്രക്കാരെ നിന്നു യാത്രചെയ്യാൻ അനുവദിച്ചു. അപൂർവവും ഗുരുതരവുമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് എയർലൈസ് അധികൃതർ അന്വേഷണം ആരംഭിച്ചു. ജനുവരി 20ന് കറാച്ചിയിൽനിന്ന് സൗദിയിലെ മദീനയിലേക്കു പറന്ന വിമാനത്തിലാണ് സംഭവം.
ആകാശ യാത്രയിലെ ഏറ്റവും വലിയ സുരക്ഷാ വീഴ്‌ച്ചയെന്നാണ് അധികൃതർ ഈ സംഭവത്തെ നോക്കി കാണുന്നത്. 409 പേർക്കു യാത്ര ചെയ്യാവുന്ന വിമാനത്തിൽ 416 പേരാണ് യാത്ര ചെയ്തത്.
അധികമായി വിമാനത്തിൽ പ്രവേശിച്ച ഏഴ് യാത്രക്കാർക്കും കയ്യെഴുത്തിലുള്ള ബോർഡിങ് പാസുകളാണ് നൽകിയത്.
മൂന്ന് മണിക്കൂർ യാത്രയിൽ ഈ ഏഴ് പേരും യാതൊരു സുരക്ഷാ മുൻകരുതലുകളില്ലാതെ എഴുന്നേറ്റ് നിന്നു കൊണ്ടാണ് യാത്ര ചെയ്തത്.
ഓക്സിജൻ മാസ്‌കുകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ അടിയന്തിര സാഹചര്യങ്ങളിൽ ഇവർക്ക് ലഭിക്കില്ലെന്നതുകൊണ്ട് തന്നെ ഇത എയർലൈന്റെ ഭാഗത്ത് നിന്നുള്ളത് വലിയ വീഴ്‌ച്ചയായാണ് കാണുന്നത്.
വിമാനത്തിന്റെ ടേക് ഓഫിന് ശേഷമാണ് സംഭവം ശ്രദ്ധയിൽ പെട്ടതെന്നാണ് പൈലറ്റിന്റെ വിശദീകരണം.