- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗാ അതിർത്തിയിൽ ഇന്ത്യാ-പാക്ക് പതാകായുദ്ധം; ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതിനേക്കാൾ 40 അടി ഉയരത്തിൽ പതാക ഉയർത്തി പാക്കിസ്ഥാന്റെ ആവേശം; യുദ്ധത്തിൽ തോറ്റതിന് വാഗയിൽ പാക്കിസ്ഥാന്റെ ആശ്വാസജയം
ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വാഗ അതിർത്തിയിൽ നേരിട്ടുള്ള യുദ്ധമാണ് അരങ്ങേറുന്നത്. വെടിയും പുകയും ഒന്നുമില്ലാത്ത പതാകയുദ്ധം. നേരിട്ടുള്ള യുദ്ധത്തിലെല്ലാം തോറ്റോടിയ പാക്കിസ്ഥാൻ ഇത്തവണ വളരെ കരുതലോടെയാണ്. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തലേന്ന് ഇന്ത്യൻ പതാകയേക്കാൾ ഉയരത്തിൽ കൊടി നാട്ടിയാണ് പാക്കിസ്ഥാൻ ആശ്വാസവിജയം നേടുന്നത്. ഓഗസ്റ്റ് 14നാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള പതാകയാണ് പാക്കിസ്ഥാൻ വാഗാ അതിർത്തിക്ക് സമീപം പാക്കിസ്ഥാൻ നാട്ടിയതെന്നാണ് പാക്കിസ്ഥാൻ സൈനിക മേധാവി ഖമർ ബജ്വ അവകാശപ്പെടുന്നത്. 400 അടി ഉയരത്തിലാണ് പാക്കിസ്ഥാൻ പതാക നാട്ടിയിരിക്കുന്നത്. 120 അടി നീളവും 80 അടി വീതിയുമുള്ള ഈ പതാക ലോകത്തിലെ എട്ടാമത്തെ വലുപ്പമേറിയ പതാകയാണെന്നും അവർ അവകാശപ്പെടുന്നു. കഴിഞ്ഞ മാർച്ചിൽ അട്ടാരിയിൽ ഇന്ത്യ ഉയർത്തിയ പതാകയേക്കാൾ ഉയരത്തിലാണ് പാക്കിസ്ഥാൻ ഈ പതാക ഉയർത്തിയിരിക്കുന്നത്. 360 അടി ഉയരത്തിലാണ് ഇന്ത്യ അട്ടാരിയിൽ പതാക ഉയർത്തിയത്. ല
ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വാഗ അതിർത്തിയിൽ നേരിട്ടുള്ള യുദ്ധമാണ് അരങ്ങേറുന്നത്. വെടിയും പുകയും ഒന്നുമില്ലാത്ത പതാകയുദ്ധം.
നേരിട്ടുള്ള യുദ്ധത്തിലെല്ലാം തോറ്റോടിയ പാക്കിസ്ഥാൻ ഇത്തവണ വളരെ കരുതലോടെയാണ്. പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനത്തലേന്ന് ഇന്ത്യൻ പതാകയേക്കാൾ ഉയരത്തിൽ കൊടി നാട്ടിയാണ് പാക്കിസ്ഥാൻ ആശ്വാസവിജയം നേടുന്നത്. ഓഗസ്റ്റ് 14നാണ് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്
ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള പതാകയാണ് പാക്കിസ്ഥാൻ വാഗാ അതിർത്തിക്ക് സമീപം പാക്കിസ്ഥാൻ നാട്ടിയതെന്നാണ് പാക്കിസ്ഥാൻ സൈനിക മേധാവി ഖമർ ബജ്വ അവകാശപ്പെടുന്നത്. 400 അടി ഉയരത്തിലാണ് പാക്കിസ്ഥാൻ പതാക നാട്ടിയിരിക്കുന്നത്. 120 അടി നീളവും 80 അടി വീതിയുമുള്ള ഈ പതാക ലോകത്തിലെ എട്ടാമത്തെ വലുപ്പമേറിയ പതാകയാണെന്നും അവർ അവകാശപ്പെടുന്നു.
കഴിഞ്ഞ മാർച്ചിൽ അട്ടാരിയിൽ ഇന്ത്യ ഉയർത്തിയ പതാകയേക്കാൾ ഉയരത്തിലാണ് പാക്കിസ്ഥാൻ ഈ പതാക ഉയർത്തിയിരിക്കുന്നത്. 360 അടി ഉയരത്തിലാണ് ഇന്ത്യ അട്ടാരിയിൽ പതാക ഉയർത്തിയത്. ലാഹോറിൽനിന്ന് പോലും ഇന്ത്യൻ ദേശീയ പതാക കാണാൻ കഴിയുമെന്നത് പാക്കിസ്ഥാൻ ഭരണകൂടത്തെ അലോസരപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയെന്നോണമാണ് പാക്കിസ്ഥാൻ 400 അടി ഉയരത്തിൽ പതാക ഉയർത്തിയത് . ഇതേക്കുറിച്ച് ജൂലൈയിൽ തന്നെ പാക്കിസ്ഥാൻ സൂചന നല്കിയിരുന്നു.