- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രം ഊരാൻ നിർബന്ധിച്ചു; സുരക്ഷയുടെ പേരുപറഞ്ഞ് കെട്ടുതാലി വരെ അഴിപ്പിച്ചു; വളകൾ മാറ്റാനും സീമന്തരേഖയിലെ സിന്ദൂരം മായ്ക്കാനും ആവശ്യപ്പെട്ടു; കുൽഭൂഷൺ ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം; കുൽഭൂഷന്റേത് സമ്മർദ്ദത്തിന്റെ ശരീരഭാഷയായിരുന്നുവെന്നും പാക് നുണപ്രചാരണങ്ങൾ ഏറ്റുപറയിക്കുകയായിരുന്നുവെന്നും വക്താവ് രവീഷ് കുമാർ
ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കുടുംബം അദ്ദേഹത്തെ പാക്കിസ്ഥാനിൽ പോയി കണ്ടതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു. ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. വിശദീകരിക്കാനാവാത്ത ഏതോ കാരണത്താൽ, കൂൽഭൂഷൺ ജാദവിന്റെ ഭാര്യയുടെ ചെരുപ്പ് കൂടിക്കാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാൻ തിരിച്ച് നൽകിയില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ആരോപിച്ചു.കാരണം പറഞ്ഞ്കുടുംബാംഗങ്ങളുടെ മത-സാംസ്‌കാരിക വികാരങ്ങളെ ്‌വഗണിച്ചു. മറാഠിയിൽ സംസാരിക്കാൻ അനുവദിച്ചില്ല. കെട്ടുതാലി വരെ ഊരിപ്പിച്ചുവെന്നും ഇടയ്ക്കിടെ സംഭാഷണം തടസപ്പെടുത്തിയെന്നും മന്ത്രാലയം വിശദമാക്കി. വസ്ത്രം ഊരാൻ വരെ നിർബന്ധിച്ചുവെന്നും മന്ത്രാലയം പറയുന്നു. കുൽഭൂഷൺ ജാദവിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും കുടുംബം വിശദമാക്കി. കടുത്ത സമ്മർദ്ദത്തിന്റെ നടുവിൽ പാക്കിസ്ഥാൻ പറഞ്ഞ് പഠിപ്പിച്ചത് പോലെയായിരുന്നു കുൽഭൂഷന്റെ പെരുമാറ്റം
ന്യൂഡൽഹി: ചാരപ്രവർത്തനം ആരോപിച്ച് പാക്കിസ്ഥാൻ പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ നാവികസേന മുൻ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കുടുംബം അദ്ദേഹത്തെ പാക്കിസ്ഥാനിൽ പോയി കണ്ടതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടു.
ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാൻ അപമാനിച്ചെന്ന് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു.
വിശദീകരിക്കാനാവാത്ത ഏതോ കാരണത്താൽ, കൂൽഭൂഷൺ ജാദവിന്റെ ഭാര്യയുടെ ചെരുപ്പ് കൂടിക്കാഴ്ചയ്ക്ക് ശേഷം പാക്കിസ്ഥാൻ തിരിച്ച് നൽകിയില്ലെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ ആരോപിച്ചു.കാരണം പറഞ്ഞ്കുടുംബാംഗങ്ങളുടെ മത-സാംസ്‌കാരിക വികാരങ്ങളെ ്‌വഗണിച്ചു. മറാഠിയിൽ സംസാരിക്കാൻ അനുവദിച്ചില്ല. കെട്ടുതാലി വരെ ഊരിപ്പിച്ചുവെന്നും ഇടയ്ക്കിടെ സംഭാഷണം തടസപ്പെടുത്തിയെന്നും മന്ത്രാലയം വിശദമാക്കി. വസ്ത്രം ഊരാൻ വരെ നിർബന്ധിച്ചുവെന്നും മന്ത്രാലയം പറയുന്നു. കുൽഭൂഷൺ ജാദവിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും കുടുംബം വിശദമാക്കി.
കടുത്ത സമ്മർദ്ദത്തിന്റെ നടുവിൽ പാക്കിസ്ഥാൻ പറഞ്ഞ് പഠിപ്പിച്ചത് പോലെയായിരുന്നു കുൽഭൂഷന്റെ പെരുമാറ്റം.അവരുടെ നുണപ്രചാരണങ്ങൾ ഏറ്റുപറയിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തിലും ഉൽകണ്്ഠയുണ്ടെന്ന് വിദശകാര്യവക്താവ് രവീഷ് കുമാർ പറഞ്ഞു.പാക്കിസ്ഥാൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ പിറന്നാൾ ദിനത്തിലാണ് കുടുംബത്തിന് കുൽഭൂഷൺ ജാദവിനെ കാണാൻ സൗകര്യം ഒരുക്കിയത്.
പാക് വിദേശ മന്ത്രാലയത്തിന്റെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കനത്ത സുരക്ഷയിലായിലായിരുന്നു കൂടിക്കാഴ്ച. അമ്മയ്ക്കും ഭാര്യയ്ക്കും അദ്ദേഹത്തിനെ കാണുന്നതിനായി ഡിസംബർ 20 നാണ് പാക്കിസ്ഥാൻ വിസ അനുവദിച്ചത്. കുൽഭൂഷന്റെ കുടുംബം പല തവണ വിസക്ക് അപേക്ഷിച്ചിരുന്നെങ്കിലും പാക്കിസ്ഥാൻ അത് നിഷേധിക്കുകയായിരുന്നു.
ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം കുൽഭൂഷണ് ജാദവിന്റെ അമ്മയും ഭാര്യയും ഇന്നാണ് ഡൽഹിയിൽ തിരിച്ചെത്തിയത്. ഇരുവരും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ അടക്കമുള്ള, വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും മടങ്ങിയതിനു പിന്നാലെ കുൽഭൂഷൻ ഭീകരവാദി തന്നെയാണെന്ന് ആവർത്തിച്ച പാക് നിലപാടും അദ്ദേഹത്തിന്റെ അമ്മ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇക്കാര്യങ്ങളെല്ലാം പാക്കിസ്ഥാനെ അറിയിക്കുമെന്നും കുൽഭൂഷണിന്റെ മോചനത്തിനു വേണ്ട എല്ലാ ശ്രമങ്ങളും തുടരുമെന്നും വിദേശകാര്യമന്ത്രി ഉറപ്പ് നൽകി.
തന്റെ മകൻ പാക് ജയിലിൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് കുൽഭൂഷണിന്റെ അമ്മ സുഷമ സ്വരാജിനെ അറിയിച്ചു. ഒപ്പം മകനുമായുള്ള കൂടിക്കാഴ്ച ഗ്ലാസ്മറയ്ക്കുള്ളിലാക്കിയതിൽ ദുഃഖമുണ്ടെന്നും അമ്മ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അമ്മയും ഭാര്യയും കുൽഭൂഷണുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെ.പി.സിംഗിന്റെയും ഇന്ത്യൻ വിദേശമന്ത്രാലയത്തിന്റെ മൂന്ന് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു കൂടിക്കാഴ്ച.