- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിൽ സൂഫി പള്ളിയിൽ സ്‌ഫോടനം; സ്ത്രീകളും കുട്ടികളും അടക്കം 72 പേർ കൊല്ലപ്പെട്ടു; അനേകം പേർക്ക് ഗുരുതരമായ പരിക്ക്; ഉത്തരവാദിത്തം ഏറ്റെടുത്ത് ഐസിസ്
കറാച്ചി: പാക്കിസ്ഥാനിലെ സൂഫി ആരാധനാലയത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ചാവേർ ആക്രമണം. ആക്രമണത്തിൽ 72 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. സിന്ധ് പ്രവിശ്യയിലെ ലാൽ ഷബാസ് കലന്ദർ സുഫി ദേവാലയത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഐ.എസ്.ഐ.എൽ. ( ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് ) അമാഖ് എന്ന വെബ്സൈറ്റിലൂടെ അറിയിച്ചു.സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ - ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ച അക്രമി, ആൾക്കൂട്ടത്തിലേക്ക് ഗ്രനേഡ് എറിയുകയും പിന്നാലെ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു. നൂറു കണക്കിന് വിശ്വാസികൾ രാത്രി സൂഫി ആചാരപ്രകാരമുള്ള ആരാധനയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനം. സ്ത്രീകൾക്കായി തിരിച്ചിട്ടിരിക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നാണ് ആദ്യവിവരം. പാക്കിസ്ഥാനിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാ
കറാച്ചി: പാക്കിസ്ഥാനിലെ സൂഫി ആരാധനാലയത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ചാവേർ ആക്രമണം. ആക്രമണത്തിൽ 72 പേർ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐസിസ് ഏറ്റെടുക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
സിന്ധ് പ്രവിശ്യയിലെ ലാൽ ഷബാസ് കലന്ദർ സുഫി ദേവാലയത്തിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഐ.എസ്.ഐ.എൽ. ( ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് ) അമാഖ് എന്ന വെബ്സൈറ്റിലൂടെ അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ - ആരാധനാലയത്തിന്റെ പ്രധാന കവാടത്തിലൂടെ പ്രവേശിച്ച അക്രമി, ആൾക്കൂട്ടത്തിലേക്ക് ഗ്രനേഡ് എറിയുകയും പിന്നാലെ സ്വയം പൊട്ടിത്തെറിക്കുകയുമായിരുന്നു.
നൂറു കണക്കിന് വിശ്വാസികൾ രാത്രി സൂഫി ആചാരപ്രകാരമുള്ള ആരാധനയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനം. സ്ത്രീകൾക്കായി തിരിച്ചിട്ടിരിക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്നാണ് ആദ്യവിവരം. പാക്കിസ്ഥാനിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണമാണിത്.
പ്രാർത്ഥനയ്ക്കായി നിരവധി പേർ എത്തിച്ചേർന്നിരുന്നു എന്നും വലിയ സ്ഫോടനമാണ് നടന്നതെന്നും സിന്ധ് പ്രവിശ്യയിലെ ആരോഗ്യമന്ത്രി പറഞ്ഞു. ഇത്രയും വലിയ ദുരന്തത്തെ നേരിടാനുള്ള വൈദ്യസംവിധാനങ്ങൾ പ്രദേശത്ത് ഇല്ല എന്നും പ്രാഥമിക വൈദ്യസഹായം നൽകിയ ശേഷം 70 കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് ആളുകളെ എത്തിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
സൂഫി സ്മാരകത്തിൽ സ്ത്രീകൾക്കായി വേർതിരിച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനമുണ്ടായതെന്നു റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച പഞ്ചാബ് അസംബ്‌ളി കെട്ടിടത്തിനു സമീപമുണ്ടായ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെട്ടിരുന്നു. മെഡിക്കൽ ഷോപ്പ് ഉടമകളുടെ പ്രതിഷേധ പ്രകടനത്തിനിടെ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ.