- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐക്യരാഷ്ട്ര സഭയിൽ വിജയം ഇന്ത്യൻ നിലപാടിന് തന്നെ; കാശ്മീർ പ്രശ്‌നത്തിൽ ഇടപെടണമെന്ന് നവാസ് ശരീഫ് കരഞ്ഞുപറഞ്ഞത് കേൾക്കാത്ത മട്ടിൽ ബാൻകി മൂൺ; ബിൻലാദന് ഒളിത്താവളമൊരുക്കിയ പാക്കിസ്ഥാനെ വിശ്വസിക്കാതെ ലോക രാഷ്ട്രങ്ങളും; തീവ്രവാദികൾക്ക് ചെല്ലും ചെലവും കൊടുക്കുന്നവരെന്നും ലോകഭീകരതയുടെ തലച്ചോറെന്നും പാക്കിസ്ഥാനെ വിശേഷിപ്പിച്ച് അഫ്ഗാൻ ഉപരാഷ്ട്രപതിയും
യുനൈറ്റഡ് നേഷൻസ്: കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് വാദത്തോടെ രംഗത്തെത്തിയ പാക്കിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ കനത്ത തിരിച്ചടി. ഉറിയിൽ പാക് പിന്തുണയോടെ ഭീകരർ തീവ്രവാദ ആക്രമണം നടത്തിയതോടെ ലോകത്തിന്റെ മുഴുവൻ പിന്തുണയും ഇന്ത്യയ്ക്ക് നേടാൻ സാധിച്ചു. കാശ്മീർ പ്രശ്‌നത്തിൽ ഇടപെടണമെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ആവർത്തിച്ചുള്ള ആവശ്യം ഐക്യരാഷ്ട്ര സഭ തള്ളി. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻകി മൂൺ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് ചർച്ചയാണ് ഗുണകരമെന്നും മൂൺ അറിയിച്ചെന്ന് ശരീഫിന്റെ വക്താവ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ നിരവധി ആഗോള സംഭവങ്ങളെ കുറിച്ച് ബാൻകി മൂൺ പരാമർശിച്ചിരുന്നു. മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ, കൊറിയൻ ഉപഭൂഖണ്ഡത്തിലെ സംഘർഷം, ഫലസ്തീൻ, സിറിയ അടക്കമുള്ള പശ്ചിമേഷ്യൻ പ്രശ്‌നങ്ങൾ, അഭയാർഥികുടിയേറ്റ വിഷയങ്ങൾ എന്നി
യുനൈറ്റഡ് നേഷൻസ്: കാശ്മീർ പ്രശ്‌നത്തിൽ ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് വാദത്തോടെ രംഗത്തെത്തിയ പാക്കിസ്ഥാന് ഐക്യരാഷ്ട്രസഭയിൽ കനത്ത തിരിച്ചടി. ഉറിയിൽ പാക് പിന്തുണയോടെ ഭീകരർ തീവ്രവാദ ആക്രമണം നടത്തിയതോടെ ലോകത്തിന്റെ മുഴുവൻ പിന്തുണയും ഇന്ത്യയ്ക്ക് നേടാൻ സാധിച്ചു. കാശ്മീർ പ്രശ്‌നത്തിൽ ഇടപെടണമെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ആവർത്തിച്ചുള്ള ആവശ്യം ഐക്യരാഷ്ട്ര സഭ തള്ളി. ഇന്ത്യക്കും പാക്കിസ്ഥാനും ഇടയിലുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻകി മൂൺ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളുടെ താൽപര്യങ്ങൾക്ക് ചർച്ചയാണ് ഗുണകരമെന്നും മൂൺ അറിയിച്ചെന്ന് ശരീഫിന്റെ വക്താവ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.
യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ നിരവധി ആഗോള സംഭവങ്ങളെ കുറിച്ച് ബാൻകി മൂൺ പരാമർശിച്ചിരുന്നു. മ്യാന്മർ, ശ്രീലങ്ക എന്നിവിടങ്ങളിലെ സാഹചര്യങ്ങൾ, കൊറിയൻ ഉപഭൂഖണ്ഡത്തിലെ സംഘർഷം, ഫലസ്തീൻ, സിറിയ അടക്കമുള്ള പശ്ചിമേഷ്യൻ പ്രശ്‌നങ്ങൾ, അഭയാർഥികുടിയേറ്റ വിഷയങ്ങൾ എന്നിവയാണ് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ, കശ്മീരിലെ സംഘർഷങ്ങളെ കുറിച്ച് ചെറിയ പരാമർശം പോലും മൂൺ നടത്തിയിരുന്നില്ല. പാക് പ്രധാനമന്ത്രി നേരിട്ട് ഐക്യരാഷ്ട്രസഭയിൽ വിഷയും ഉന്നിയിച്ചിട്ടും ബാൻകി മൂൺ കാശ്മീർ വിഷയത്തെ കുറിച്ച് ഒരക്ഷരം മിണ്ടാത്തത് പാക്കസ്ഥാന് കനത്ത തിരിച്ചടിയാകുകയും ചെയ്തു.
കശ്മീർ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് പാക്കിസ്ഥാൻ കുറേകാലമായി നടത്തിയിരുന്നത്. ഇതിന്റെ ഭാഗമായി കശ്മീരിലെ നിലവിലെ സംഘർഷ സാധ്യതകൾ ചൂണ്ടിക്കാട്ടി ബാൻകി മൂണിന് കത്ത് നൽകിയിരുന്നു. കൂടാതെ യു.എൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ കശ്മീർ വിഷയം വീണ്ടും ഉന്നയിക്കുകയും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ആവശ്യം ബാൻകി മൂൺ തള്ളിയത് നയതന്ത്ര തലത്തിൽ പാക്കിസ്ഥാന് കനത്ത തിരിച്ചടിയാണ് നൽകിയിട്ടുള്ളത്.
അതേസമയം പാക്കിസ്ഥാൻ തീവ്രവാദികളെ തീറ്റിപ്പോറ്റുന്നു എന്ന് അഫ്ഗാനിസ്ഥാൻ ഐക്യരാഷ്ട്രസഭയിൽ അഭിപ്രായപ്പെട്ടതും പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി. എല്ലാവിധം തീവ്രവാദങ്ങളുടെയും ബുദ്ധികേന്ദ്രം പാക്കിസ്ഥാൻ ആണെന്നായിരുന്നു അഫ്ഘാനിസ്ഥാൻ വൈസ് പ്രസിഡന്റ് സർവാർ ഡാനിഷ് ഐക്യരാഷ്ട്രസഭയിൽ പറഞ്ഞത്. തുറന്നയുദ്ധം നടത്തുന്നതിനും സ്വതന്ത്രമായി വിഹരിക്കുന്നതിനുമുള്ള സാഹചര്യമാണ് പാക് അധികൃതർ തീവ്രവാദികൾക്ക് വേണ്ടി ഒരുക്കി നൽകുന്നതെന്നും ഡാനിഷ് വിമർശിച്ചു. തീവ്രവാദത്തെ ഉന്മൂലനം ചെയ്യാൻ അന്താരാഷ്ട്ര സമൂഹം കൂടുതൽ ജാഗരൂകരാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തീവ്രവാദികൾളുടെ സുരക്ഷിതമായി താവളങ്ങൾ നശിപ്പിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നതാണ്. എന്നാൽ, ഇതുവരെ അവരുടെ ഭാഗത്തു നിന്നും അതിനുള്ള ശ്രമങ്ങൾ ഉണ്ടിയിട്ടില്ലെന്നും അഫ്ഗാൻ വൈസ് പ്രസിഡന്റ് പറഞ്ഞു.
താലിബാന്റെയും അൽഖായിദയുടെയും നേതാക്കൾ എവിടെയാണ് ഒളിവിൽ കഴിഞ്ഞതെന്നും എവിടെയാണ് അവർ മരിച്ചു വീണതെന്നും കാര്യം ഓർക്കണമെന്നും അദ്ദേഹം ബിൻലാദന്റെ കാര്യം ഓർമ്മിപ്പിച്ചുകൊണ്ട് പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. താലിബാന്റെയും ഹഖാനിയുടെയും നെറ്റ് വർക്ക് പ്രവർത്തിച്ചിരുന്നത് എവിടെയാണെന്ന് ഓർക്കണമെന്നു അദ്ദേഹം പറഞ്ഞു. തീവ്രവാദികൾക്ക് പരിശീലനും ആയുധവും നൽകുന്നത് പാക്കിസ്ഥാനാണെന്നാണ് അഫ്ഗാൻ വൈസ് പ്രസിഡന്റ് വ്യക്തമാക്കിയത്. നല്ല തീവ്രവാദികൾ, മോശം തീവ്രവാദികൾ എന്ന് തരംതിരിക്കുന്നതിൽ കഴമ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ യുഎന്നിൽ കടുത്തഭാഷിലാണ് ഇന്ത്യ നവാസ് ഷെരീഫിന് മറുപടി നൽകിയരുന്നത്. യുഎൻ ഭീകരരായി പ്രഖ്യാപിച്ചവർ പോലും പാക്കിസ്ഥാൻ തെരുവുകളിലൂടെ സ്വതന്ത്രമായി നടക്കുകയാണെന്നും പാക് ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും ഇന്ത്യക്കായി യുഎന്നിൽ സംസാരിച്ച സെക്രട്ടറി ഈനം ഗംഭീർ പറയുകയുണ്ടായി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സക്കീയുർ റഹ്മാൻ ലഖ്‌വി പാക്കിസ്ഥാനിൽ കഴിയുകയാണന്നും അവർ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരെ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് യുഎൻ പൊതുസഭയിൽ പ്രസംഗിച്ച് മണിക്കൂറുകൾക്കകമാണ് ഇന്ത്യ രൂക്ഷഭാഷയിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്. കശ്മീരിൽ ഇന്ത്യ മനുഷ്യാവകാശ ധ്വംസനം നടത്തുന്നെന്നും ചർച്ചയ്ക്ക് തയ്യാറാകുന്നില്ലെന്നും ഷെരീഫ് പറഞ്ഞിരുന്നു.
നേരത്തെ ഉറിയിൽ ആക്രമണം നടത്തിയ ഭീകരരുടെ പാക്കിസ്ഥാൻ ബന്ധമുറപ്പിക്കുന്ന തെളിവുകളുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിതിനെ വിളിച്ചുവരുത്തി തെളിവുകളെക്കുറിച്ചുള്ള വിവരം കൈമാറിയ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ, ആക്രമണം സംബന്ധിച്ചു പാക്ക് സർക്കാരിന്റെ പ്രതികരണം അറിയണമെന്നും ആവശ്യപ്പെടുകയുണ്ടായി. ഭീകരപ്രവർത്തനങ്ങൾക്കു പാക്കിസ്ഥാനിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നതിന് അടിവരയിടുന്നതാണ് ഉറി ആക്രമണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കൊല്ലപ്പെട്ട ഭീകരരിൽനിന്നു കിട്ടിയ ജിപിഎസിലുണ്ടായിരുന്ന വിവരങ്ങളിൽനിന്ന് ഇവർ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറിയതിനു തെളിവുണ്ടെന്നു ജയശങ്കർ ചൂണ്ടിക്കാട്ടി. ഭീകരർ ഉപയോഗിച്ച ഗ്രനേഡുകളിൽ പാക്കിസ്ഥാൻ മുദ്രകളുണ്ടായിരുന്നു. പാക്ക് സർക്കാർ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ തയാറാണെങ്കിൽ കൊല്ലപ്പെട്ട ഭീകരരുടെ വിരലടയാളം, ഡിഎൻഎ സാംപിൾ തുടങ്ങിയ വിവരങ്ങൾ കൈമാറാൻ തയാറാണ് - ജയശങ്കർ ബാസിതിനോടു വ്യക്തമാക്കി. വാർത്താ വിനിമയ സംവിധാനങ്ങൾ, ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങി പാക്കിസ്ഥാൻ അടയാളങ്ങളുള്ള വേറെയും തെളിവുകൾ ഭീകരരിൽനിന്നു കിട്ടിയിട്ടുണ്ട്.