- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രം കുറിക്കാൻ ലക്ഷ്യമിട്ട് ഈ നാമനിർദ്ദേശം; ജയിച്ചാൽ പാക്കിസ്ഥാനിലെ ആദ്യ ഹിന്ദുവനിതാ സെനറ്റർ; കൃഷ്ണകുമാരിയെ മൽസരിപ്പിക്കുന്നത് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി
കറാച്ചി: ജയിച്ചാൽ ചരിത്ര സംഭവമാകും. മുസ്ലിം ഭൂരിപക്ഷ പാക്കിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദുവനിത സെനറ്ററാകും. സിന്ധ് പ്രിവശ്യയിലെ ത്ധാറിൽ നിന്നുമുള്ള ഹിന്ദു വനിതയെയാണ് ജനറൽ സെനറ്റ് സീറ്റിലേക്ക് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി മാനനിർദ്ദേശം ചെയ്തത്. നഗർപാർക്കർ സംസ്ഥാനത്തു നിന്നുള്ള കൃഷ്ണകുമാരിയാണ് സെനറ്റ് സീറ്റിലേക്കു മത്സരിക്കുക. 1857ൽ സിന്ധിനെ ബ്രിട്ടീഷ് പ്പട ആക്രമിച്ചപ്പോൾ, ചെറുത്തുനിന്ന സ്വാതന്ത്ര സമര സേനാനി റൂപ്ലോ കോലിയുടെ കുടുംബത്തിൽ നിന്നുമാണ് കുമാരിയെന്ന കോലി യുവതി.സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ പാക്കിസ്ഥാനിലെ ആദ്യത്തെ ഹിന്ദു യുവതി സെനറ്റ് അംഗമാകും കുമാരി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കുമാരി പറഞ്ഞു. ഒരു സാമൂഹിക പ്രവർത്തകയായ കുമാരി ബെറാനോ യൂണിയൻ കൗൺസിൽ ചെയർമാനായതന്റെ സഹോദരനെനാപ്പം പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയിൽ ചേരുകയായിരുന്നു. ജുഗ്‌നോ കോലി എന്ന പാവപ്പെട്ട കർഷകന്റെ മകളായി 1979 ലാണ് കുമാരി ജനിച്ചത്. കുമാരിയും കുടുംബാംഗങ്ങളും മൂന്നു വർഷത്തോ
കറാച്ചി: ജയിച്ചാൽ ചരിത്ര സംഭവമാകും. മുസ്ലിം ഭൂരിപക്ഷ പാക്കിസ്ഥാനിൽ ആദ്യമായി ഒരു ഹിന്ദുവനിത സെനറ്ററാകും. സിന്ധ് പ്രിവശ്യയിലെ ത്ധാറിൽ നിന്നുമുള്ള ഹിന്ദു വനിതയെയാണ് ജനറൽ സെനറ്റ് സീറ്റിലേക്ക് പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി മാനനിർദ്ദേശം ചെയ്തത്. നഗർപാർക്കർ സംസ്ഥാനത്തു നിന്നുള്ള കൃഷ്ണകുമാരിയാണ് സെനറ്റ് സീറ്റിലേക്കു മത്സരിക്കുക.
1857ൽ സിന്ധിനെ ബ്രിട്ടീഷ് പ്പട ആക്രമിച്ചപ്പോൾ, ചെറുത്തുനിന്ന സ്വാതന്ത്ര സമര സേനാനി റൂപ്ലോ കോലിയുടെ കുടുംബത്തിൽ നിന്നുമാണ് കുമാരിയെന്ന കോലി യുവതി.സെനറ്റ് തിരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ പാക്കിസ്ഥാനിലെ ആദ്യത്തെ ഹിന്ദു യുവതി സെനറ്റ് അംഗമാകും കുമാരി. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി കുമാരി പറഞ്ഞു.
ഒരു സാമൂഹിക പ്രവർത്തകയായ കുമാരി ബെറാനോ യൂണിയൻ കൗൺസിൽ ചെയർമാനായതന്റെ സഹോദരനെനാപ്പം പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയിൽ ചേരുകയായിരുന്നു. ജുഗ്‌നോ കോലി എന്ന പാവപ്പെട്ട കർഷകന്റെ മകളായി 1979 ലാണ് കുമാരി ജനിച്ചത്. കുമാരിയും കുടുംബാംഗങ്ങളും മൂന്നു വർഷത്തോളം തങ്ങളുടെ ഭൂഉടമസ്ഥന്റെ സ്വകാര്യ ജയിലിൽ കഴിയേണ്ടതായി വന്നിരുന്നു.
പതിനാറാമത്തെ വയസ്സിൽ ലാൽചന്ദ് എന്നയാളുമായി കുമാരിയുടെ വിവാഹം കഴിഞ്ഞു. അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുകയായിരുന്നു കുമാരി. വിവാഹ ശേഷവും പഠനം തുടർന്ന കുമാരി 2013-ൽ സിന്ദ് യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. സമൂഹത്തിലെ താഴ്ന്നനിലയിൽ ഉള്ള ആളുകളുടെ അവകാശത്തിനു വേണ്ടിയും തെരുവുകളിലും മറ്റു സ്ഥലങ്ങളിലും താമസിക്കുന്നവർക്കു വേണ്ടിയും കുമാരി പ്രവർത്തിച്ചു. പിപിപി പാക്കിസ്ഥാനു വേണ്ടി ബേനസീർ ഭൂട്ടോ ഉൾപ്പെടെ അനേകം കരുത്തുറ്റ വനിത നേതാക്കളെ മുമ്പും സംഭാവന ചെയ്തിട്ടുണ്ട്.