- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മറ്റുള്ളവരെ വെറുക്കുന്നതാണു ദേശീയത; പാക്കിസ്ഥാനിൽ കുട്ടികളെ പഠിപ്പിക്കുന്നത് ഇങ്ങനെ: മുൻ വിദേശകാര്യ മന്ത്രി ഹീന റബ്ബാനിക്കു പറയാനുള്ളത്
ഇസ്ലാമബാദ്: 'ദേശീയതയെന്നാൽ മറ്റുള്ളവരെ വെറുക്കുന്നതാണ് എന്നാണു പാക്കിസ്ഥാനിൽ കുട്ടികളെ പഠിപ്പിക്കുന്നത്'- പറയുന്നതു മറ്റാരുമല്ല. പാക്കിസ്ഥാന്റെ മുൻ വിദേശകാര്യമന്ത്രി ഹീന റബ്ബാനി ഖറാണ്. ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായുമുള്ള പാക്കിസ്ഥാന്റെ സംഘർഷങ്ങൾക്ക് കാരണമാകുന്നത് ഈ മനോഭാവമാണെന്നും ഹീന റബ്ബാനി പറഞ്ഞു. യുദ്ധത്തിലൂടെ കാശ്മീർ പിടിച്ചടക്കാൻ പാക്കിസ്ഥാന് കഴിയില്ലെന്നും ഹിന റബ്ബാനി പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിലേറെ കാലമായി നമ്മുടെ ദേശീയത എന്നാൽ ചിലരെയൊക്കെ വെറുക്കുക എന്നാണെന്നാണ് നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത്. അയൽ രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് സ്വാഭാവികമായും ഇതിൽ വരുന്നത്. കാശ്മീർ പ്രശ്നത്തിൽ പാക്കിസ്ഥാനും ഇന്ത്യയും ചർച്ച തുടരണം. ചർച്ചയിലൂടെ മാത്രമേ പരിഹാരം കാണാൻ സാധിക്കൂ. മുൻ പാക് ഗവൺമെന്റ് വ്യാപാര ബന്ധം ശക്തിപ്പെടുത്തിയും വിസാചട്ടങ്ങൾ ലഘൂകരിച്ചും ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിച്ചതായി ഹീന റബ്ബാനി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാകുന്നത് ജനാധിപത്യത
ഇസ്ലാമബാദ്: 'ദേശീയതയെന്നാൽ മറ്റുള്ളവരെ വെറുക്കുന്നതാണ് എന്നാണു പാക്കിസ്ഥാനിൽ കുട്ടികളെ പഠിപ്പിക്കുന്നത്'- പറയുന്നതു മറ്റാരുമല്ല. പാക്കിസ്ഥാന്റെ മുൻ വിദേശകാര്യമന്ത്രി ഹീന റബ്ബാനി ഖറാണ്.
ഇന്ത്യയുമായും അഫ്ഗാനിസ്ഥാനുമായുമുള്ള പാക്കിസ്ഥാന്റെ സംഘർഷങ്ങൾക്ക് കാരണമാകുന്നത് ഈ മനോഭാവമാണെന്നും ഹീന റബ്ബാനി പറഞ്ഞു. യുദ്ധത്തിലൂടെ കാശ്മീർ പിടിച്ചടക്കാൻ പാക്കിസ്ഥാന് കഴിയില്ലെന്നും ഹിന റബ്ബാനി പറഞ്ഞു.
കഴിഞ്ഞ 60 വർഷത്തിലേറെ കാലമായി നമ്മുടെ ദേശീയത എന്നാൽ ചിലരെയൊക്കെ വെറുക്കുക എന്നാണെന്നാണ് നമ്മൾ കുട്ടികളെ പഠിപ്പിക്കുന്നത്. അയൽ രാജ്യങ്ങളായ ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് സ്വാഭാവികമായും ഇതിൽ വരുന്നത്. കാശ്മീർ പ്രശ്നത്തിൽ പാക്കിസ്ഥാനും ഇന്ത്യയും ചർച്ച തുടരണം. ചർച്ചയിലൂടെ മാത്രമേ പരിഹാരം കാണാൻ സാധിക്കൂ.
മുൻ പാക് ഗവൺമെന്റ് വ്യാപാര ബന്ധം ശക്തിപ്പെടുത്തിയും വിസാചട്ടങ്ങൾ ലഘൂകരിച്ചും ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ശ്രമിച്ചതായി ഹീന റബ്ബാനി പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാകുന്നത് ജനാധിപത്യത്തിന്റെ കരുത്തുകൊണ്ടാണ്. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്ന കാര്യത്തിൽ പാക്കിസ്ഥാൻ ഇന്ത്യയുമായി മത്സരിക്കണമെന്നും ഹീന റബ്ബാനി പറഞ്ഞു.
പാക്കിസ്ഥാന്റെ ആദ്യ വനിതാ വിദേശമന്ത്രിയും ഏറ്റവും പ്രായം കുറഞ്ഞ വിദേശമന്ത്രിയുമായിരുന്നു ഹീന. 2011 - 2013 കാലത്താണ് ഹീന മന്ത്രിയായിരുന്നത്.