- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയുടെ കോഴിക്കോട് പ്രസംഗത്തിന് മറുപടിയുമായി പാക്കിസ്ഥാൻ; രാജ്യത്തെ വിവിധ മേഖലകളിൽ ഭീകരത വളർത്തുന്നത് ഇന്ത്യയെന്ന് പാക്ക് വിദേശകാര്യ മന്ത്രാലയം; 'കാശ്മീരിലെ ജനത തൃപ്തരായാൽ ഏഷ്യയിൽ സമാധാനമുണ്ടാകും, ദാരിദ്ര്യ നിർമ്മാർജനത്തിൽ ഇന്ത്യക്ക് ആത്മാർത്ഥത ഉണ്ടെങ്കിൽ യൂറോപ്യൻ യൂണിയൻ കൂട്ടായ്മയെ മാതൃകയാക്കണം'
ഇസ്‌ലാമാബാദ്: ആഗോള ഭീകരതയുടെ ഉറവിടം പാക്കിസ്ഥാനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനു മറുപടിടുമായി പാക്കിസ്ഥാൻ രംഗത്തെ്. പാക്കിസ്ഥാനിലെ വിവിധ മേഖലകളിൽ ഭീകരത വളർത്തുന്നത് ഇന്ത്യയാണെന്നു പാക്ക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. അതേസമയം, കശ്മീരിലെ സംഘർഷം അവസാനിക്കാതെ ഇന്ത്യയ്ക്ക് ഒരിക്കലും സമാധാനം ലഭിക്കില്ലെന്നു പാക്ക് വാർത്താവിതരണ മന്ത്രി പർവേസ് റാഷിദ് പറഞ്ഞു. പാക്കിസ്ഥാനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തുമെന്ന മോദിയുടെ മുന്നറിയിപ്പിനോടായിരുന്നു റാഷിദിന്റെ പ്രതികരണം. ശ്രീനഗറിലെ അസ്വസ്ഥതകൾ തുടരുമ്പോൾ ഡൽഹിയിൽ ഒരിക്കലും സമാധാനം ഉണ്ടാകുകയില്ല. ഇന്ത്യൻ ഗവൺമെന്റ് കശ്മീരി ജനതയെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഇന്ത്യ ഉത്തരവാദിത്വം കാണിക്കണം. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ എന്നും ചർച്ചയ്ക്ക് തയ്യാറാണ്. പക്ഷെ ഇന്ത്യ കൂടി മുൻകൈ എടുക്കണം. ശ്രീനഗറിലെ ജനങ്ങൾ എന്ന് തൃപ്തരാകുന്നുവോ അന്ന് ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ സമാധാനമുണ്ടാകും. ലോകത്തിലെ മറ്റു രാജ്യങ്ങളിലെ
ഇസ്‌ലാമാബാദ്: ആഗോള ഭീകരതയുടെ ഉറവിടം പാക്കിസ്ഥാനാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിനു മറുപടിടുമായി പാക്കിസ്ഥാൻ രംഗത്തെ്. പാക്കിസ്ഥാനിലെ വിവിധ മേഖലകളിൽ ഭീകരത വളർത്തുന്നത് ഇന്ത്യയാണെന്നു പാക്ക് വിദേശകാര്യമന്ത്രാലയം ആരോപിച്ചു. അതേസമയം, കശ്മീരിലെ സംഘർഷം അവസാനിക്കാതെ ഇന്ത്യയ്ക്ക് ഒരിക്കലും സമാധാനം ലഭിക്കില്ലെന്നു പാക്ക് വാർത്താവിതരണ മന്ത്രി പർവേസ് റാഷിദ് പറഞ്ഞു. പാക്കിസ്ഥാനെ രാജ്യാന്തരതലത്തിൽ ഒറ്റപ്പെടുത്തുമെന്ന മോദിയുടെ മുന്നറിയിപ്പിനോടായിരുന്നു റാഷിദിന്റെ പ്രതികരണം.
ശ്രീനഗറിലെ അസ്വസ്ഥതകൾ തുടരുമ്പോൾ ഡൽഹിയിൽ ഒരിക്കലും സമാധാനം ഉണ്ടാകുകയില്ല. ഇന്ത്യൻ ഗവൺമെന്റ് കശ്മീരി ജനതയെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ ഇന്ത്യ ഉത്തരവാദിത്വം കാണിക്കണം. കശ്മീർ വിഷയത്തിൽ പാക്കിസ്ഥാൻ എന്നും ചർച്ചയ്ക്ക് തയ്യാറാണ്. പക്ഷെ ഇന്ത്യ കൂടി മുൻകൈ എടുക്കണം. ശ്രീനഗറിലെ ജനങ്ങൾ എന്ന് തൃപ്തരാകുന്നുവോ അന്ന് ഏഷ്യൻ ഉപഭൂഖണ്ഡത്തിൽ സമാധാനമുണ്ടാകും. ലോകത്തിലെ മറ്റു രാജ്യങ്ങളിലെ പോലെ ദാരിദ്രവും നിരക്ഷരതയും അവസാനിപ്പിക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമുണ്ട്. ഇക്കാര്യത്തിൽ ഇന്ത്യ ആസിയൻ രാജ്യങ്ങളിൽ നിന്നും പാഠം പഠിക്കേണ്ടതുണ്ടെന്നും പാർവേസ് റാഷിദ് വ്യക്തമാക്കി.
അതേസമയം ഉറിയിൽ സൈനികകേന്ദ്രത്തിനുനേരെ നടന്ന ഭീകരാക്രമണത്തെ ന്യായീകരിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷരീഫ് രംഗത്തു വന്നതിനു പിന്നാലെയാണ് പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയും. കശ്മീരിലെ സാഹചര്യങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് ഉറിയിലേതെന്നും തെളിവുകളൊന്നുമില്ലാതെയാണ് ഇന്ത്യ പാക്കിസ്ഥാനെ പഴിക്കുന്നതെന്നും നവാസ് ഷെരീഫ് ആരോപിച്ചിരുന്നു.
ഉറി ആക്രമണത്തെക്കുറിച്ച് ഒരന്വേഷണവും നടത്താതെ തിടുക്കത്തിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയാണ് ഇന്ത്യ ചെയ്തത്. ആക്രമണമുണ്ടായി മണിക്കൂറുകൾക്കുള്ളിൽത്തന്നെ തങ്ങളെ കുറ്റപ്പെടുത്താൻ അവർക്കെങ്ങനെ കഴിയും. തെളിവുകൾ ഒന്നുമില്ലാതെ നിരുത്തരവാദപരമായി കുറ്റം ചുമത്തുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായതെന്നും നവാസ് ഷെരീഫ് കുറ്റപ്പെടുത്തി. യുഎൻ പൊതുസമ്മേളനത്തിൽ പങ്കെടുത്തശേഷം ന്യൂയോർക്കിൽനിന്നു പാക്കിസ്ഥാനിലേക്കുള്ള യാത്രാമധ്യേ ലണ്ടനിൽ മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കവേയാണ് ഉറിയിലെ സംഭവങ്ങളെപ്പറ്റി ഷെരീഫ് പ്രതികരിച്ചത്.
ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയായ ബിജെപി ദേശീയ കൗൺസിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കോഴിക്കോട് സംസാരിക്കുമ്പോളായിരുന്നു പാക്കിസ്ഥാനെതിരെ മോദി ആഞ്ഞടിച്ചത്. ആദ്യം പാകിസ്തന്റെ പേരെടുത്ത് പറയാതെ, ഉറി ആക്രമണത്തിന് കാരണക്കാരായ അയൽരാജ്യത്തിനെതിരെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. തുടർന്നായിരുന്നു പാക്കിസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ചത്.
21ാം നൂറ്റാണ്ട് ഏഷ്യയുടേതാണ്. എന്നാൽ ഏഷ്യാ ഭൂഖണ്ഡത്തിന്റെ പുരോഗതി തടയാൻ ഒരു രാജ്യം ശ്രമിക്കുന്നു. ഈ രാജ്യം ഏഷ്യയിൽ ഭീകരവാദം വിതയ്ക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെവിടെയും ഭീകരാക്രമണം നടക്കുമ്പോഴും ഈ രാജ്യത്തിന്റെ പേരുയർന്ന് വരുന്നു. ബിൻലാദനെ പോലുള്ളവർ ആക്രമണത്തിന് ശേഷം ഇവിടെ അഭയം തേടുന്നു.ഭീകരവാദം മനുഷ്യത്വത്തിന്റെ ശത്രുവാണ്. ഭാരതം ഭീകരവാദത്തിന് മുന്നിൽ മുട്ടുമടക്കില്ല. ഉറി ഭീകരാക്രമണം രാജ്യം മറക്കില്ല. പലപ്പോഴായി ഭീകരർ നമ്മുടെ അതിർത്തികളിലൂടെ കടന്നുവരാൻ ശ്രമിച്ചു. നമ്മുടെ സൈന്യം അത് വിജകരമായി തടഞ്ഞു. പതിനേഴ് പ്രാവശ്യമാണ് ഭീകരർ ശ്രമം നടത്തിയത്. സൈനികർ നടത്തിയ ഈ ചെറുത്ത് നിൽപ്പിൽ, അവരുടെ ശ്രമങ്ങൾ, പരാജയപ്പെട്ടു.
സൈനികരുടെ ഈ പോരാട്ടത്തിൽ പങ്കെടുത്ത ഓരോ സൈനികന്റെ പേരിലും രാജ്യം അഭിമാനിക്കുന്നു. പാകിസ്തനിലെ നേതാക്കളോട് ഞാനൊന്നും പറയുന്നില്ല. എന്നാൽ പാക്കിസ്ഥാനിലെ ജനങ്ങളോട് ഞാൻ പറയുന്നു. 1947ലെ വിഭജനത്തിന് മുൻപ് ജീവിച്ചിരുന്നവരുടെ പിൻഗാമികളോട് ഞാൻ പറയുന്നു. പാക് അധീന കശ്മീരിലെ കാര്യങ്ങൾ എന്തുകൊണ്ട് നേരായി കൊണ്ടു പോകാൻ സാധിക്കുന്നില്ല. ബംഗ്ലാദേശ് നിങ്ങളുടെ കയ്യിലായിരുന്നു. സിന്ധ്, ബലൂചിസ്ഥാൻ എന്നിവിടങ്ങളിലെ കാര്യങ്ങൾ ശരിയായല്ല നടക്കുന്നത്. കശ്മീരിലെ കാര്യങ്ങൾ പറഞ്ഞ് പാക്കിസ്ഥാനിലെ നേതാക്കൾ ഈ മേഖലയിലെ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും മോദി പറഞ്ഞു.