- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ - പാക് ബന്ധം താറുമാറാകാൻ കാരണം പാക്കിസ്ഥാൻ തന്നെ; ചർച്ചകൾ വഴിമുട്ടിയത് ഹുറിയത്തുമായുള്ള പാക്കിസ്ഥാന്റെ ചർച്ച: സുഷമാ സ്വരാജ്
ന്യൂയോർക്ക്: ഇന്ത്യ-പാക് ബന്ധം വീണ്ടും താറുമാറാകാൻ കാരണം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യയുടെയും പാക്കിസ്ഥാൻങറെയും വിദേശകാര്യ സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്താനിരുന്നതാണ്. എന്നാൽ ഇത് മുന്നോട്ടു പോകാത്ത വിധത്തിലാക്കിയത് പാക്കിസ്ഥാന്റെ സമീപനമാണ്. കാശ്
ന്യൂയോർക്ക്: ഇന്ത്യ-പാക് ബന്ധം വീണ്ടും താറുമാറാകാൻ കാരണം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനമാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഇന്ത്യയുടെയും പാക്കിസ്ഥാൻങറെയും വിദേശകാര്യ സെക്രട്ടറിമാർ തമ്മിൽ ചർച്ച നടത്താനിരുന്നതാണ്. എന്നാൽ ഇത് മുന്നോട്ടു പോകാത്ത വിധത്തിലാക്കിയത് പാക്കിസ്ഥാന്റെ സമീപനമാണ്. കാശ്മീരിലെ ഹുറിയത്ത് നേതാക്കളുമായി പാക്കിസ്ഥാൻ ചർച്ച നടത്തിയതാണ് പ്രശ്‌നങ്ങൾ വഷളാക്കിയതെന്ന് സുഷമ സ്വരാജ് വാഷിങ്ടണിൽ പറഞ്ഞു. പ്രധാനമന്ത്രി മോദിക്കൊപ്പം അമേരിക്കൻ പര്യടനത്തിന് എത്തിയതായിരുന്നു സുഷമ സ്വരാജ്.
ഇന്ത്യയിലെ പുതിയ സർക്കാർ ഉഭയകക്ഷി ബന്ധം ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കണമെന്ന സന്ദേശമാണ് നൽകിയത്. എന്നാൽ പാക്കിസ്ഥാന്റെ തിടുക്കപ്പെട്ടുള്ള ചർച്ചകൾ എല്ലാം താറുമാറാക്കുകയായിരുന്നു എന്നും ഐക്യരാഷ്ട്ര സഭയുടെ ഇബ്‌സ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനു ശേഷം ഇന്ത്യയിൽ നിന്നുള്ള മാദ്ധ്യമ പ്രവർത്തകരോട് സുഷമ പറഞ്ഞു.
ഓഗസ്റ്റ് 25ലെ ഇന്ത്യപാക് സെക്രട്ടറി തല ചർച്ചകൾ ഇന്ത്യയാണ് റദ്ദാക്കിയതെന്നും ഇനി ചർച്ചകൾ നടക്കണമെങ്കിൽ ഇന്ത്യ മുൻകൈ എടുക്കണമെന്നും പാക്കിസ്ഥാന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ ഉപദേശകനുമായ സർതാജ് അസീസ് നടത്തിയ പ്രസ്താവനയ്ക്കുള്ള മറുപടി കൂടിയായിരുന്നു സുഷമയുടെ പ്രതികരണം.
ഇവിടെ ആദ്യത്തേതെന്നും രണ്ടാമത്തേതെന്നുമുള്ള പ്രശ്‌നമില്ല. ചർച്ചകൾക്ക് ഇന്ത്യ തന്നെയാണ് താൽപര്യം എടുത്തത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലേക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചത് മോദി തന്നെയാണ്. പിന്നീട് നടന്ന ചർച്ചയ്ക്കിടെ വിദേശകാര്യ സെക്രട്ടറി തലത്തിൽ ചർച്ച വേണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടപ്പോൾ ഇന്ത്യ അത് അംഗീകരിക്കുകയായിരുന്നു. എന്നാൽ ഓഗസ്റ്റ് 25ന് ചർച്ചകൾ നടക്കുന്നതിന് മുമ്പ് പക്കിസ്ഥാൻ ഹുറായത്ത് നേതാക്കളുാമയി ചർച്ച നടത്തുകയായിരുന്നുവെന്നും സുഷമ വ്യക്തമാക്കി.