- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താൻകോട്ട് ആക്രമണത്തിനുശേഷം ഇന്ത്യ-പാക് വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിൽ ചർച്ചയ്ക്ക് അരങ്ങൊരുങ്ങുന്നു; മന്ത്രി സുഷമ സ്വരാജും പാക് വിദേശകാര്യ ഉപദേഷ്ടാവും കൂടിക്കാഴ്ച നടത്തുക സാർക് ഉച്ചകോടിക്കിടെ
ഇസ്ലാമാബാദ്: വീണ്ടുമൊരു ഇന്ത്യ-പാക് ചർച്ചയുടെ സാധ്യതകൾ തെളിയുന്നു. പത്താൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ചർച്ചകൾ വഴിമുട്ടിയിരിക്കെയാണു സാർക് ഉച്ചകോടിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തുമെന്ന വാർത്തകൾ പുറത്തുവരുന്നത്. പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സാർക്ക് ഉച്ചകോടിക്കായി നേപ്പാളിൽ എത്തുമ്പോൾ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. നേപ്പാളിലെ പൊഖ്രയിൽ മാർച്ച് 16,17 തീയതികളിലാണ് സാർക്ക് ഉച്ചകോടി നടക്കുന്നത്. ഇരു രാജ്യങ്ങളുടെയും വിദേശ സെക്രട്ടറിമാരടക്കം ഉന്നതോദ്യോഗസ്ഥർ ഉച്ചകോടിയിൽ പങ്കെടുക്കും. നിശ്ചയിച്ച പ്രകാരം കാര്യങ്ങൾ പുരോഗമിച്ചാൽ നേരത്തെ നിരവധി തവണ മുടങ്ങിയ ഇന്ത്യ-പാക് ചർച്ചകൾ നേപ്പാളിൽ വച്ച് പുനരാരംഭിക്കാനാകും. ഇന്ത്യയുമായി എപ്പോൾ വേണമെങ്കിലും ചർച്ചകൾ പുനരാരംഭിക്കാൻ പാക്കിസ്ഥാൻ തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നോപ്പാളിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നതിനോടും പാക്കിസ്
ഇസ്ലാമാബാദ്: വീണ്ടുമൊരു ഇന്ത്യ-പാക് ചർച്ചയുടെ സാധ്യതകൾ തെളിയുന്നു. പത്താൻകോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ-പാക് ചർച്ചകൾ വഴിമുട്ടിയിരിക്കെയാണു സാർക് ഉച്ചകോടിയിൽ ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ചർച്ച നടത്തുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും സാർക്ക് ഉച്ചകോടിക്കായി നേപ്പാളിൽ എത്തുമ്പോൾ കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.
നേപ്പാളിലെ പൊഖ്രയിൽ മാർച്ച് 16,17 തീയതികളിലാണ് സാർക്ക് ഉച്ചകോടി നടക്കുന്നത്. ഇരു രാജ്യങ്ങളുടെയും വിദേശ സെക്രട്ടറിമാരടക്കം ഉന്നതോദ്യോഗസ്ഥർ ഉച്ചകോടിയിൽ പങ്കെടുക്കും. നിശ്ചയിച്ച പ്രകാരം കാര്യങ്ങൾ പുരോഗമിച്ചാൽ നേരത്തെ നിരവധി തവണ മുടങ്ങിയ ഇന്ത്യ-പാക് ചർച്ചകൾ നേപ്പാളിൽ വച്ച് പുനരാരംഭിക്കാനാകും.
ഇന്ത്യയുമായി എപ്പോൾ വേണമെങ്കിലും ചർച്ചകൾ പുനരാരംഭിക്കാൻ പാക്കിസ്ഥാൻ തയ്യാറാണെന്ന് പാക് വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. നോപ്പാളിൽ വച്ച് കൂടിക്കാഴ്ച നടത്തുന്നതിനോടും പാക്കിസ്ഥാൻ അനുകൂലമാണ്. ചർച്ചയ്ക്ക് ഇന്ത്യ മുൻകൈ എടുത്താൽ പാക്കിസ്ഥാൻ അനുകൂലമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അസീസ് ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തോടടുത്ത വൃത്തങ്ങൾ പറഞ്ഞു. കൂടിക്കാഴ്ചയുമായി ഇന്ത്യ മുന്നോട്ടു പോകുന്നതിനാണ് സാധ്യതയെന്നും അവർ വ്യക്തമാക്കി. എന്നാൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. വിദേശകാര്യ മന്ത്രിമാർ തമ്മിൽ നേരത്തെ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ പാക്ക് ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു.