- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണരേഖയിൽ വീണ്ടും പാക് വെടിവെപ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; 139 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
രജൗറി: ജമ്മു കശ്മീരിലെ രജൗറിയിൽ പാക്കിസ്ഥാന്റെ പ്രകോപനം. ബക്രി മേഖലയിലെ നിയന്ത്രണരേഖയിലാണ് ഞായറാഴ്ച രാവിലെ പാക് സൈന്യം വെടിവെപ്പും ഷെൽ ആക്രമണവും നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുന്നതായാണ് റിപ്പോർട്ട്. രാവിലെ 6.45 ഓടെയാണ് അതിർത്തിയിലെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യംവെച്ച് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. മേഖലയിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. നാല് ദിസവസത്തിനുള്ളിൽ നാലാമത്തെ വെടിനിർത്തൽ ലംഘനമാണ് പാക്കിസ്ഥാൻ നടത്തുന്നത്.നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെയുണ്ടായ ആക്രണമണത്തിൽ ഒരു പെൺകുട്ടിയടക്കം രണ്ടുപേർ കൊല്ലപ്പെടുകയും ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ നാല് സൈനികരും ഉൾപ്പെടുന്നു. 35ഓളം ഗ്രാമങ്ങൾ ഉൾപ്പെടുന്ന ഈ മേഖലയിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. 139 കുടുംബങ്ങളിലെ 743 പേരെ സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. നൗഷേര മേഖലയിലെ 51 സ്‌കൂളുകളും താൽകാലികമായി അടച്ചിരുന്നു.
രജൗറി: ജമ്മു കശ്മീരിലെ രജൗറിയിൽ പാക്കിസ്ഥാന്റെ പ്രകോപനം. ബക്രി മേഖലയിലെ നിയന്ത്രണരേഖയിലാണ് ഞായറാഴ്ച രാവിലെ പാക് സൈന്യം വെടിവെപ്പും ഷെൽ ആക്രമണവും നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായ തിരിച്ചടി നൽകുന്നതായാണ് റിപ്പോർട്ട്.
രാവിലെ 6.45 ഓടെയാണ് അതിർത്തിയിലെ ഏഴ് ഗ്രാമങ്ങൾ ലക്ഷ്യംവെച്ച് പാക് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. മേഖലയിൽനിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. നാല് ദിസവസത്തിനുള്ളിൽ നാലാമത്തെ വെടിനിർത്തൽ ലംഘനമാണ് പാക്കിസ്ഥാൻ നടത്തുന്നത്.
നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്നലെയുണ്ടായ ആക്രണമണത്തിൽ ഒരു പെൺകുട്ടിയടക്കം രണ്ടുപേർ കൊല്ലപ്പെടുകയും ഒമ്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരിൽ നാല് സൈനികരും ഉൾപ്പെടുന്നു.
35ഓളം ഗ്രാമങ്ങൾ ഉൾപ്പെടുന്ന ഈ മേഖലയിൽനിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. 139 കുടുംബങ്ങളിലെ 743 പേരെ സുരക്ഷാ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റി. നൗഷേര മേഖലയിലെ 51 സ്‌കൂളുകളും താൽകാലികമായി അടച്ചിരുന്നു.