- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടനിൽ ജനിതക വൈകല്യത്തോടെ പിറക്കുന്ന കുട്ടികളിൽ ഭൂരിപക്ഷവും പാക്കിസ്ഥാനികളാകുന്നത് എന്തുകൊണ്ട്...? അടുത്ത ബന്ധുക്കളെ വിവാഹം ചെയ്ത് കുടുംബത്തിൽ എല്ലാവരെയും ഭിന്നശേഷിക്കാരും രോഗികളുമാക്കുന്ന പ്രവണതയ്ക്കെതിരെ എന്തേ ആരും ശബ്ദിക്കാത്തത്...?
ബ്രിട്ടനിലെ പാക്കിസ്ഥാനികളിൽ നിരവധി പേർ വിവാഹം കഴിക്കുന്നത് അടുത്ത ബന്ധുക്കളെയാണെന്നും ഇതിനാൽ ഇവർക്ക് ജനിക്കുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും ജനിതകവൈകല്യങ്ങളോടെയാണ് പിറക്കുന്നതെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നു. അതായത് ബ്രിട്ടനിൽ ജനിതക വൈകല്യത്തോടെ പിറക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവർ ഫസ്റ്റ് കസിൻസിനെ വിവാഹം ചെയ്യുകയും കുടുംബത്തിൽ എല്ലാവരെയും ഭിന്നശേഷിക്കാരും രോഗികളുമാക്കുകയാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. കാര്യങ്ങൾ ഇത്രയേറെ വഷളായിട്ടും ആരും ഈ അപകടകരമയാ പ്രവണതയ്ക്കെതിരെ ശബ്ദിക്കാത്തതെന്താണെന്ന ചോദ്യവും ശക്തമാണ്. ഫസ്റ്റ് കസിൻസ് വിവാഹിതരാകുന്നതാണ് ഇത്തരം ജനിതക വൈകല്യങ്ങൾക്ക് മുഖ്യകാരണമെന്ന് വിവിധ പഠനങ്ങളിലൂടെ വ്യക്തമായിരുന്നു. ചില യുകെ നഗരങ്ങളിൽ ഇത്തരം കുട്ടികളിൽ 20 ശതമാനവും പാക്കിസ്ഥാൻ വംശജരാണെന്നും വ്യക്തമായിട്ടുണ്ട്.ബ്രിട്ടീഷ് പാക്കിസ്ഥാനി യുവതിയും 36കാരിയുമായ അയ്ഷ ഖാൻ ഈ ആപത്ത് തിരിച്ചറിയുകയും തന്റെ കസിനെ വിവാഹം ച
ബ്രിട്ടനിലെ പാക്കിസ്ഥാനികളിൽ നിരവധി പേർ വിവാഹം കഴിക്കുന്നത് അടുത്ത ബന്ധുക്കളെയാണെന്നും ഇതിനാൽ ഇവർക്ക് ജനിക്കുന്ന കുട്ടികളിൽ ഭൂരിഭാഗം പേരും ജനിതകവൈകല്യങ്ങളോടെയാണ് പിറക്കുന്നതെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത് വന്നു. അതായത് ബ്രിട്ടനിൽ ജനിതക വൈകല്യത്തോടെ പിറക്കുന്ന കുട്ടികളിൽ ഭൂരിഭാഗവും പാക്കിസ്ഥാനികളാണെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇവർ ഫസ്റ്റ് കസിൻസിനെ വിവാഹം ചെയ്യുകയും കുടുംബത്തിൽ എല്ലാവരെയും ഭിന്നശേഷിക്കാരും രോഗികളുമാക്കുകയാണെന്ന ആരോപണമാണ് ശക്തമായിരിക്കുന്നത്. കാര്യങ്ങൾ ഇത്രയേറെ വഷളായിട്ടും ആരും ഈ അപകടകരമയാ പ്രവണതയ്ക്കെതിരെ ശബ്ദിക്കാത്തതെന്താണെന്ന ചോദ്യവും ശക്തമാണ്.
ഫസ്റ്റ് കസിൻസ് വിവാഹിതരാകുന്നതാണ് ഇത്തരം ജനിതക വൈകല്യങ്ങൾക്ക് മുഖ്യകാരണമെന്ന് വിവിധ പഠനങ്ങളിലൂടെ വ്യക്തമായിരുന്നു. ചില യുകെ നഗരങ്ങളിൽ ഇത്തരം കുട്ടികളിൽ 20 ശതമാനവും പാക്കിസ്ഥാൻ വംശജരാണെന്നും വ്യക്തമായിട്ടുണ്ട്.ബ്രിട്ടീഷ് പാക്കിസ്ഥാനി യുവതിയും 36കാരിയുമായ അയ്ഷ ഖാൻ ഈ ആപത്ത് തിരിച്ചറിയുകയും തന്റെ കസിനെ വിവാഹം ചെയ്യാനുള്ള സമ്മർദത്തെ ധീരമായി അതിജീവിക്കുകയും ചെയ്തതിനെ തുടർന്നാണ് ഈ പ്രശ്നം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ജനിതക വൈകല്യം മൂലം തന്റെ ഇരട്ട സഹോദരനെയും മറ്റൊരു കുഞ്ഞു സഹോദരനെയും നഷ്ടപ്പെട്ടതിന്റെ ദുഃഖം നിറഞ്ഞ ഓർമകൾ കാരണം ഇത്തരം വിവാഹങ്ങൾ മൂലമുണ്ടാകുന്ന ആപത് സാധ്യത ഉയർത്തിപ്പിടിക്കാനും അയ്ഷ മുന്നിട്ടിറങ്ങിയിരുന്നു.
ഈ ഗുരുതരമായ പ്രശ്നം പരിഹരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.നാല് വയസുള്ള തന്റെ സഹോദരൻ വെസ്റ്റ് യോർക്ക്ഷെയറിലെ വീട്ടിൽ വച്ച് ജനിതകവൈകല്യം മൂലം തന്റെ കൺമുന്നിൽ മരിച്ചത് അയ്ഷയ്ക്ക് ഒരിക്കലും മറക്കാനാവുന്നില്ല. ഇതിന് പുറമെ രണ്ടരവയസിൽ തന്റെ ഇരട്ട സഹോദരൻ മരിച്ചതും ഇവർക്ക് പൊള്ളുന്ന ഓർമയാണ്. ഇത്തരം നഷ്ടങ്ങളുണ്ടായ ബ്രിട്ടനിലെ പാക്കിസ്ഥാനി കുടുംബങ്ങളിൽ ഒന്ന് മാത്രമാണ് അയ്ഷയുടേത്. ഈ യുവതിയുടെ മാതാപിതാക്കളും പാക്കിസ്ഥാൻ കാരുമായ ബർക്കത്തും മുഹമ്മദും ഫസ്റ്റ് കസിൻസാണ്. ഇത്തരം വിവാഹങ്ങൾ മൂലം പാക്കിസ്ഥാനി സമൂഹം മാത്രമല്ല വിഷമിക്കുന്നത്. മറിച്ച് ഇതിലൂടെ പിറക്കുന്ന ജനിതകവൈകല്യമുള്ള കുട്ടികളെ ചികിത്സിക്കുന്നതിലൂടെ എൻഎച്ച്എസിന് വർഷം തോറും മില്യൺ കണക്കിന് പൗണ്ടാണ് നഷ്ടം വരുന്നത്.
ഷെഫീൽഡ്, ഗ്ലാസ്‌കോ, ബെർമിങ്ഹാം, എന്നിവയെ പോലുള്ള യുകെ നഗരങ്ങളിൽ ചികിത്സക്കെത്തുന്ന ഇത്തരം കുട്ടികളിൽ 20 ശതമാനം പേരും പാക്കിസ്ഥാനികളാണെന്നാണ് വ്യക്തമായിരിക്കുന്നത്. ബെർമിങ്ഹാം ചിൽഡ്രൻസ് ഹോസ്പിറ്റലിൽ മാത്രം ജനിതകവൈകല്യമുള്ള നിരവധി പാക്കിസ്ഥാനി കുട്ടികളെയാണ് ചികിത്സിക്കുന്നത്. 2011 മുതൽ ഇവരുടെ എണ്ണത്തിൽ 43 ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. മാഞ്ചസ്റ്ററിൽ ഡെർബിയിലും ലീഡ്സിലും ചികിത്സക്കെത്തുന്ന കുട്ടികളിൽ പത്തിൽ ഒരാളെന്ന തോതിൽ പാക്കിസ്ഥാനി കുട്ടികളാണ്.
ഇത്തരക്കാരെ ചികിത്സിക്കുന്നതിനായി എൻഎച്ച്എസിന് 2004ൽ അധികമായി ചെലവായിരിക്കുന്നത് രണ്ട് ബില്യൺ പൗണ്ടാണ്. നിലവിൽ ആ ചെലവ് കുതിച്ചുയർന്നിട്ടുമുണ്ട്. 2011ലെ സെൻസസ് അനുസരിച്ച് യുകെയിലെ ജനസംഖ്യയിൽ രണ്ട് ശതമാനം പേർ പാക്കിസ്ഥാനികളോ അല്ലെങ്കിൽ ബ്രിട്ടീഷ് പാക്കിസ്ഥാനികളോ ആണ്. ഇവരിൽ പകുതി പേരും അടുത്ത ബന്ധുക്കളെയാണ് വിവാഹം കഴിക്കുന്നത്. അതിനാൽ ഈ ഭീഷണി വർധിച്ച് കൊണ്ടിരിക്കുകയുമാണ്.