- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് സംസാരിക്കാനറിയില്ല; ജോലിക്ക് പോവില്ല; പർദയ്ക്കുള്ളിൽ ഒതുങ്ങിക്കൂടി ജീവിതം; സ്വാതന്ത്ര്യത്തിന്റെ ദേശത്തെത്തിയിട്ടും പാക്കിസ്ഥാനി സ്ത്രീകൾക്ക് നരകയാതന തന്നെ; ബ്രിട്ടനിലെ വിവാദ സമുദായക്കാരുടെ ജീവിതം പഠിക്കുമ്പോൾ
മതത്തിന്റെ കർശനമായ വേലിക്കെട്ടുകളോ സാമൂഹികമായ മറ്റ് നിയന്ത്രണങ്ങളോ ഇല്ലെങ്കിലും ബ്രിട്ടനിലും പാക്കിസ്ഥാനി യുവതികൾ ജീവിക്കുന്നത് താലിബാൻ യുഗത്തിൽത്തന്നെ. ബ്രിട്ടനിലെ കാബിനറ്റ് ഓഫീസ് സർവേയിലാണ് പാക്കിസ്ഥാനി സ്ത്രീകൾ നരകയാതന അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ താമസവും ജീവിതവും കണ്ടെത്തുന്നതിനായി ബ്രിട്ടനിൽ ആദ്യമായി നടത്തിയ സർവേയാണിത്. മറ്റു സമൂഹങ്ങളും വിഭാഗങ്ങളും ബ്രിട്ടീഷ് സംസ്‌കാരത്തിലേക്ക് വളരെ വേഗം ഇഴുകിച്ചേരുമ്പോഴും പാക്കിസ്ഥാൻകാർ വേറിട്ടുനിൽക്കുകയാണെന്ന് സർവേയിൽ പറയുന്നു. ഇംഗ്ലീഷ് അറിയാത്തതിനാൽ, പാക്കിസ്ഥാനി സ്ത്രീകൾ മറ്റുള്ളവരോട് സംസാരിക്കാറില്ല. ഇംഗ്ലീഷ് പഠിക്കാനവർ തയ്യാറാകുന്നുമില്ല. ഭാഷ അറിയാത്തതിനാൽ ജോലിക്ക് പോവുകയോ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യുന്നില്ല. വേറിട്ടൊരു സമൂഹമായി ജീവിക്കുകയാണ് പാക്കിസ്ഥാൻ സ്ത്രീകളെന്ന് സർവേയിൽ പറയു്‌നു. ബെനഫിറ്റുകളും പൊതു സേവനങ്ങളും വെട്ടിക്കുറച്ചപ്പോൾ അതേറ്റവും കൂടുതൽ ബാധിച്ചത് ഏഷ്യൻ വംശജരായ കുടുംബങ്
മതത്തിന്റെ കർശനമായ വേലിക്കെട്ടുകളോ സാമൂഹികമായ മറ്റ് നിയന്ത്രണങ്ങളോ ഇല്ലെങ്കിലും ബ്രിട്ടനിലും പാക്കിസ്ഥാനി യുവതികൾ ജീവിക്കുന്നത് താലിബാൻ യുഗത്തിൽത്തന്നെ. ബ്രിട്ടനിലെ കാബിനറ്റ് ഓഫീസ് സർവേയിലാണ് പാക്കിസ്ഥാനി സ്ത്രീകൾ നരകയാതന അനുഭവിക്കുന്നതായി കണ്ടെത്തിയിട്ടുള്ളത്. വിവിധ വിഭാഗങ്ങളിൽപ്പെട്ട ജനങ്ങളുടെ താമസവും ജീവിതവും കണ്ടെത്തുന്നതിനായി ബ്രിട്ടനിൽ ആദ്യമായി നടത്തിയ സർവേയാണിത്.
മറ്റു സമൂഹങ്ങളും വിഭാഗങ്ങളും ബ്രിട്ടീഷ് സംസ്‌കാരത്തിലേക്ക് വളരെ വേഗം ഇഴുകിച്ചേരുമ്പോഴും പാക്കിസ്ഥാൻകാർ വേറിട്ടുനിൽക്കുകയാണെന്ന് സർവേയിൽ പറയുന്നു. ഇംഗ്ലീഷ് അറിയാത്തതിനാൽ, പാക്കിസ്ഥാനി സ്ത്രീകൾ മറ്റുള്ളവരോട് സംസാരിക്കാറില്ല. ഇംഗ്ലീഷ് പഠിക്കാനവർ തയ്യാറാകുന്നുമില്ല. ഭാഷ അറിയാത്തതിനാൽ ജോലിക്ക് പോവുകയോ സമൂഹത്തിലെ മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യുന്നില്ല. വേറിട്ടൊരു സമൂഹമായി ജീവിക്കുകയാണ് പാക്കിസ്ഥാൻ സ്ത്രീകളെന്ന് സർവേയിൽ പറയു്‌നു.
ബെനഫിറ്റുകളും പൊതു സേവനങ്ങളും വെട്ടിക്കുറച്ചപ്പോൾ അതേറ്റവും കൂടുതൽ ബാധിച്ചത് ഏഷ്യൻ വംശജരായ കുടുംബങ്ങളെയാണെന്ന് മറ്റൊരു സർവേയിൽ അടുത്തിടെ കണ്ടെത്തിയിരുന്നു. 2020-ഓടെ ഏഷ്യൻ കുടുംബങ്ങൾക്ക് ഈയിനത്തിൽ 11,678 പൗണ്ടിന്റെ നഷ്ടമുണ്ടാകുമ്പോൾ, ബ്രിട്ടനിലെ വെള്ളക്കാരുടെ കുടുംബങ്ങളുടെ നഷ്ടം 6169 പൗണ്ട് മാത്രമാണ്. വിമൻസ് ബജറ്റ് ഗ്രൂപ്പു റണ്ണിമേഡ് ട്രസ്റ്റും ചേർന്ന് നടത്തിയ പഠനതതിലേതാണ് ഈ കണ്ടെത്തൽ.
ബ്രിട്ടീഷ് സമൂഹത്തിലെ അനീതികളും ഭിന്നതകളും വെളിപ്പെടുന്നതിനായാണ് തെരേസ മെയ് കാബിനറ്റ് ഓഫീസിന്റെ ഓഡിറ്റിന് നിർദേശിച്ചത്. സമൂഹം നേരിടുന്ന അവിശ്വസനീയമെന്ന് കരുതുന്ന പല സത്യങ്ങളും ഈ ഓഡിറ്റ് പുറത്തുകൊണ്ടുവരുമെന്നും തെരേസ അഭിപ്രായപ്പെട്ടിരുന്നു. എല്ലാവർക്കും ക്ഷേമം പകരുന്ന രാജ്യമായി ബ്രിട്ടനെ മാറ്റുന്നതിന് ഇത്തരത്തിലൊരു ഓഡിറ്റ് ആവശ്യമാണെന്നായിരുന്നു ഓഗസ്റ്റിൽ ഇതിന് നിർദ്ദേശം നൽകുമ്പോൾ പ്രധാനമന്ത്രി വ്യക്തമാക്കിയത്.
തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകളിൽ വെള്ളക്കാരായ ബ്രിട്ടീഷുകാരും കറുത്തവർഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളും തമ്മിൽ കടുത്ത വിവേചനം നിലനിൽക്കുന്നതായും കണ്ടെത്തി. എത്‌നിസിറ്റി ഫാക്ട്‌സ് ആൻഡ് ഫിഗേഴ്‌സ് എന്ന പേരിലുള്ള റിസൾട്ടുകൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്‌കൂളുകൾ, ആശുപത്രികൾ, തൊഴിൽദാതാക്കൾ, കോടതികൾ, മറ്റു സേവനങ്ങൾ എന്നിവയെയും ഓഡിറ്റിന് വിധേയമാക്കിയിരുന്നു. സ്‌കൂളുകളിലെ പത്ത് ഹെഡ്ടീച്ചർമാരിൽ ഒമ്പതുപേരും വെള്ളക്കാരായ ബ്രിട്ടീഷുകാരാണെന്നതാണ് മറ്റൊരു കണ്ടെത്തൽ.
തൊഴിലില്ലായ്മയിലുമുണ്ട് വിവേചനം. കറുത്തവർഗക്കാരുടെയും ഏഷ്യക്കാരടക്കമുള്ള ന്യൂനപക്ഷങ്ങളുടെയും തൊഴിലില്ലായ്മ ബ്രിട്ടീഷുകാരെ അപേക്ഷിച്ച് ഇരട്ടിയാണെന്ന് ഓഡിറ്റിൽ പറയുന്നു. ന്യൂനപക്ഷങ്ങൾക്കിടയിൽ എട്ട് ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. വെള്ളക്കാർക്കിടയിൽ ഇത് 4.6 ശതമാനവും. വെള്ളക്കാരിൽ മൂന്നുപേരിൽ രണ്ടുപേർക്ക് സ്വന്തമായി വീടുണ്ട്. മറ്റു വിഭാഗങ്ങളിൽ ഇത് അഞ്ചുപേരിൽ രണ്ടുപേർക്ക് മാത്രമാണ്.