- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുനന്ദയുടെ മരണത്തിന്റെ പുകമറയിൽ നിന്നും പുറത്തുകടക്കാൻ ഒരുങ്ങി ശശി തരൂർ; തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങി പൊലീസ്; പാക് മാദ്ധ്യമപ്രവർത്തക മെഹർ തരാറിനെ രഹസ്യമായി വിളിച്ചു വരുത്തി ചോദ്യം ചെയ്തു; തരൂരിന് അയച്ച മെസേജുകളെക്കുറിച്ചും ചോദ്യങ്ങൾ
ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തിന്റെ പേരിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ പുകമറ സൃഷ്ടിച്ച് കരിനിഴലിൽ നിർത്താനുള്ള ശ്രമങ്ങൾക്ക് അന്ത്യമാകുന്നു. സുനന്ദയുടെ മരണത്തിൽ തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഡൽഹി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ പാക്ക് മാദ്ധ്യമപ്രവർത്തക മെഹർ തരാറിനെ അടക്കം വിളിച്ച് ചോദ്യം ചെയ്ത ശേഷമാണ് കേസ് അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നത്. തരാറിനെ അതീവ രഹസ്യമായാണ് ഡൽഹി പൊലീസ് ചോദ്യം ചെയ്തത്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ നടന്നത്. ഡൽഹി പൊലീസിലെ തന്നെ ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നതെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണവുമായി സഹകരിക്കാൻ മൂന്നു മാസം മുൻപാണ് തരാർ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ചോദ്യംചെയ്യൽ നടന്നത്. തരൂരുമായി തരാറിന് രഹസ്യ പ്രണയബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. തരൂരുമായി സന്ദേശങ്
ന്യൂഡൽഹി: ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ ദുരൂഹ മരണത്തിന്റെ പേരിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരെ പുകമറ സൃഷ്ടിച്ച് കരിനിഴലിൽ നിർത്താനുള്ള ശ്രമങ്ങൾക്ക് അന്ത്യമാകുന്നു. സുനന്ദയുടെ മരണത്തിൽ തെളിവുകളുടെ അഭാവത്തിൽ കേസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് ഡൽഹി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയയായ പാക്ക് മാദ്ധ്യമപ്രവർത്തക മെഹർ തരാറിനെ അടക്കം വിളിച്ച് ചോദ്യം ചെയ്ത ശേഷമാണ് കേസ് അവസാനിപ്പിക്കാൻ പൊലീസ് ഒരുങ്ങുന്നത്.
തരാറിനെ അതീവ രഹസ്യമായാണ് ഡൽഹി പൊലീസ് ചോദ്യം ചെയ്തത്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യൽ നടന്നത്. ഡൽഹി പൊലീസിലെ തന്നെ ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമാണ് ഇക്കാര്യത്തിൽ അറിവുണ്ടായിരുന്നതെന്നും ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണവുമായി സഹകരിക്കാൻ മൂന്നു മാസം മുൻപാണ് തരാർ ഇന്ത്യയിൽ എത്തിയത്. ഡൽഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ചോദ്യംചെയ്യൽ നടന്നത്. തരൂരുമായി തരാറിന് രഹസ്യ പ്രണയബന്ധമുണ്ടായിരുന്നുവെന്ന ആരോപണത്തെ തുടർന്നാണ് പൊലീസ് ഇവരെ ചോദ്യം ചെയ്തത്. തരൂരുമായി സന്ദേശങ്ങൾ കൈമാറിയെന്നതും വിവാഹിതരാവാൻ പദ്ധതിയിട്ടിരുന്നുവെന്നതുമായ ആരോപണങ്ങൾ മെഹർ നിഷേധിച്ചു.
സുനന്ദയെ മരണത്തിലേക്ക് നയിക്കുന്ന വിധത്തിൽ ഇമെയിലുകളും സന്ദേശങ്ങളും അയച്ചിട്ടില്ലെന്ന് ഇവർ മൊഴി നൽകിയതായാണ് റിപ്പോർട്ട്്. അന്വേഷണ ഉദ്യോഗസ്ഥൻ വി.കെ യാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്. വനിതാ പൊലീസും സംഘത്തിലുണ്ടായിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബറിലാണ് ഡൽഹി പൊലീസ് തരാറിന് കത്തയച്ചത്. സഹകരണം വാഗ്ദാനം ചെയ്ത് ഫെബ്രുവരിയിൽ തരാർ മറുപടിയും നൽകിയിരുന്നു.
2014 ജനുവരി 17നാണ് ഡൽഹിയിലെ ലീല ഹോട്ടലിലെ 345 ാം നമ്പർ സ്യൂട്ട് മുറിയിലാണ് സുനന്ദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മരണത്തിനു രണ്ടു ദിവസം മുൻപ് ശശി തരൂരുമായുള്ള ബന്ധത്തെ ചൊല്ലി സുനന്ദ തരാറുമായി ട്വിറ്ററിൽ പോരടിച്ചിരുന്നതായും റിപ്പോർട്ടുണ്ടായിരുന്നു. മാദ്ധ്യമപ്രവർത്തക നളിനി സിങ് അടക്കമുള്ളവർ ഈ ആരോപണം ഉന്നയിച്ചിരുന്നു.
തരാരും തരൂരും തമ്മിൽ നടത്തിയ ബിബിഎം സന്ദേശങ്ങൾ ലഭ്യമാക്കാൻ സുനന്ദ തന്റെ സഹായം തേടിയിരുന്നുവെന്നൂം 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം തന്നെ ഉപേക്ഷിച്ച് തരാറിനെ വിവാഹം ചെയ്യാൻ തരൂർ ശ്രമിക്കുന്നുണ്ടെന്ന് സുനന്ദ പറഞ്ഞിരുന്നതായും നളിനി സിങ് പൊലീസിനും മജിസ്‌ട്രേറ്റിനും മൊഴി നൽകിയിരുന്നു.