കുവൈറ്റ് സിറ്റി: താലിബാനിൽ ചേരുമെന്ന ഭീഷണി മുഴക്കി വീട്ടിൽ ഒളിച്ചോടിയ പാക്കിസ്ഥാനി യുവതി കുവൈറ്റിൽ അറസ്റ്റിൽ.കുവൈറ്റിലെ ഖൈതാൻ പൊലീസ് സ്റ്റേഷനിൽ പിതാവ് നൽകിയ പരാതിയെ തുടർന്നാണ് യുവതി അറസ്റ്റിലായത്.

ഇസ്രയേലിൽ ബോംബ് സ്‌ഫോടനം നടത്തണമെന്നും അല്ലെങ്കിൽ ഇസ്രയേലിൽ ചാവേർ ആക്രമണം നടത്തണമെന്നും യുവതി പറഞ്ഞതായി പിതാവ് തന്നെയാണ് പൊലീസിൽ അറിയിച്ചതെന്ന് കുവൈറ്റി മാധ്യമമായ അൽ അൻബ റിപ്പോർട്ട് ചെയ്തു.

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേസ് സ്റ്റേറ്റ് സെക്യൂരിറ്റി പൊലീസിന് കൈമാറി. അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയെ ഖൈതാനിൽ നിന്നുതന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു. തന്റെ പ്രവൃത്തികൾക്ക് കാരണം പിതാവ് തന്നെയാണെന്നും താനും കുടുംബാംഗങ്ങളും വീട്ടുതടങ്കലിലാണ് കഴിഞ്ഞിരുന്നതെന്നും യുവതി പറഞ്ഞു.