ക​റാ​ച്ചി: പാ​കി​സ്​​താ​നി​ലെ പ്ര​ശസ്ത എ​ഴു​ത്തു​കാ​രി​യും നാ​ട​ക​കൃ​ത്തു​മാ​യ ഹ​സീ​ന മു​ഈ​ൻ അ​ന്ത​രി​ച്ചു. 80 വയസായിരുന്നു. ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ ലാ​ഹോ​റി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ എ​ടു​ത്തി​രു​ന്നു. സ്​​ത​നാ​ർ​ബു​ദം ഭേ​ദ​പ്പെ​ട്ട്​ വി​ശ്ര​മ​ത്തി​ൽ ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു. അ​ർ​ബു​ദത്തെ അതിജീവിച്ചത് സം​ബ​ന്ധി​ച്ച്​ ത​യാ​റാ​ക്കി​യ വെ​ബ്​ സീ​രീ​സ്​ ഏ​പ്രി​ലി​ൽ റി​ലീ​സ്​ ചെ​യ്യാ​നി​രി​ക്കെ​യാ​ണ്​ അ​ന്ത്യം.

ജ​ന​പ്രി​യ ടെ​ലി​വി​ഷ​ൻ ഷോ​ക​ളി​ലൂ​ടെ​യും നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യും ഇ​ന്ത്യ​യി​ലും പാ​കി​സ്​​താ​നി​ലും പ്ര​ശ​സ്​​ത​യാ​ണ്​ മു​ഈ​ൻ. 1941 ന​വം​ബ​ർ 20ന് ​ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കാ​ൺ​പൂ​രി​ൽ ജ​നി​ച്ച അ​വ​ർ വി​ഭ​ജ​ന​ത്തെ തു​ട​ർ​ന്ന്​ പാ​കി​സ്​​താ​നി​ലെ റാ​വ​ൽ​പി​ണ്ടി​യി​ലേ​ക്ക്​ താ​മ​സം മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്​ ക​റാ​ച്ചി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. 1963ൽ ​ക​റാ​ച്ചി യൂ​നി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി. പാ​കി​സ്​​താ​നി​ലെ ക​ല​ക​ൾ​ക്ക് ന​ൽ​കി​യ അ​സാ​ധാ​ര​ണ സം​ഭാ​വ​ന​ക്കു​ള്ള പ്രൈ​ഡ് ഓ​ഫ് പെ​ർ​ഫോ​മ​ൻ​സ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യി​ട്ടു​ണ്ട്. രാ​ജ്​​ക​പൂ​റി​െൻറ ജ​ന​പ്രി​യ സി​നി​മ​യാ​യ 'ഹെ​ന്ന'​യ​ട​ക്കം നി​ര​വ​ധി സി​നി​മ​ക​ൾ​ക്ക്​ സം​ഭാ​ഷ​ണം എ​ഴു​തി​യി​ട്ടു​ണ്ട്. റേ​ഡി​യോ പാ​കി​സ്​​താ​നി​ൽ പ്ര​ക്ഷേ​പ​ണം ചെ​യ്​​ത 'സ്​​റ്റു​ഡി​യോ ന​മ്പ​ർ 9' എ​ന്ന നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ്​ മു​ഈ​ൻ ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്.