ലണ്ടൻ: വിമർശകരുടെ വായടപ്പിക്കാൻ ക്വട്ടേഷൻ പണിയുമായി ഇറങ്ങിയിരിക്കുകയാണ് പാക്കിസ്ഥാൻ. ലോകത്തിനു മുൻപിൽ എടുത്തുപറയാൻ നേട്ടങ്ങൾ ഒന്നുമില്ലാത്ത, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യം ഇപ്പോൾ തെരുവു ഗുണ്ടകൾക്ക് കശുകൊടുത്ത് തങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നവരെ ഇല്ലാതെയാക്കാനുള്ള ശ്രമത്തിലാണ്. ഐസ്ലാൻഡിലെ ഒരു ഡെലിവറി ഡ്രൈവറുടെ അറസ്റ്റിനെ തുടർന്നാണ് ഞെട്ടിപ്പിക്കുന്ന ഈ പാദ്ധതി പുറത്തായത്.

പാക്കിസ്ഥാനിൽ നിന്നും അജ്ഞാതരായ ചിലരാണ് നെതർലൻഡ്സിലെ ബ്ലോഗർ കൂടിയായ അഹമ്മദ് വഖസ് ഗൊരായയെവധിക്കുവാനായി 31 കാരനായ മുഹമ്മദ് ഗോഹിർ ഖാൻ ക്വട്ടേഷൻ നൽകിയത്. 1 ലക്ഷം പൗണ്ടായിരുന്നു ക്വട്ടേഷൻ തുക. കഴിഞ്ഞ ജൂണിലായിരുന്നു ഈ സംഭവം നടക്കുന്നത്. ഗോഹിർ ഖാൻ ഒരു കത്തിയുമായി റോട്ടെർഡാം വരെ പോയെങ്കിലും ഉദ്ദേശിച്ചയാൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ കൊല്ലാൻ കഴിഞ്ഞില്ല. തിരികെ യൂറോസ്റ്റാറിൽ ലണ്ടനിലേക്ക് വരുന്ന വഴി അയാൾ തീവ്രവാദ വിരുദ്ധ നിയമപ്രകാരം അറസ്റ്റിലാവുകയും ചെയ്തു.

ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം ജീവിക്കുന്ന ഗൊരയ 2017- പാക്കിസ്ഥാനിൽ മടങ്ങിയെത്തിയപ്പോൾ ഐ എസ് ഐ ഏജന്റുമാർ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. 2017-ലായിരുന്നു ഈ സംഭവം നടക്കുന്നത്. അദ്ദേഹം രഹസ്യമായി നടത്തിയിരുന്ന ബ്ലോഗ് കണ്ടെത്തിയതിനെ തുടർന്നായിരുന്നു. എഫ് ബി ഐ യുടെ നോട്ടപ്പുള്ളിയാണ് ഗൊരയ എന്ന് പ്രചരിപ്പിച്ചായിരുന്നു അയാൾക്കെതിരെയുള്ള വധശ്രമം ഐ എസ് ഐ ആസൂത്രണം ചെയ്തത്. ദൈവത്തേയും പ്രവാചകനേയും പരസ്യമായി നിന്ദിച്ചു എന്ന കുറ്റമാണ് ഐ എസ് ഐ അയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്.

മണിക്കൂറിൽ 11 പൗണ്ടിന് ഡെലിവറി ഡ്രൈവറായി ജോലിചെയ്യുന്ന ഖാൻ, ഈ ദൗത്യം ഏറ്റെടുക്കാൻ അത്യൂത്സാഹം കാണിച്ചത് കൂടുതൽ പണം സമ്പാദിക്കുവാനായിരുന്നു എന്ന് പ്രോസിക്യുട്ടേഴ്സ് പറയുന്നു. 2 ലക്ഷം പൗണ്ടിലധികം കടബാദ്ധ്യതയുള്ള അയാൾ ഐ എസ് ഐ യ്ക്കായി വീണ്ടും പല ദൗത്യങ്ങളും ഏറ്റെടുക്കാൻ തയ്യാറായിരുന്നു എന്നും പൊലീസ് പറയുന്നു.

ഐസ്ലൻഡിൽ ജോലി ചെയ്യുന്നതിനൊപ്പം വീട്ടു സാധനങ്ങൾ വിൽക്കുന്ന ഒരു പൗണ്ട് ഷോപ്പും ഇയാൾ നടത്തുന്നുന്റ്. മാത്രമല്ല, അധിക സമയങ്ങളിൽ ഊബർ ഈറ്റ്സിലും ഡെലിവറി ഡ്രൈവറായി ജോലി ചെയ്യുന്നുണ്ട്.നേരത്തേ ട്രാവൽ ആൻഡ് എക്സ്പോർട്ട് ബിസിനസ്സ് നടത്തിയിരുന്ന ഇയാൾ അത് തകർന്നതിനു ശേഷം ബ്രിട്ടീഷ് സർക്കാരിന്റെ കോവിഡ് മറികടക്കൽ പദ്ധതി പ്രകാരം 45,000 പൗണ്ട് വായ്പ എടുത്ത് മാമ്പഴത്തിന്റെ ഇറക്കുമതി നടത്തുന്നുമുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു കോടതി ഇയാളെ പാപ്പരായി പ്രഖ്യാപിക്കുകയുംചെയ്തിരുന്നു. ഒരു ബിസിനസ്സ് ലോൺ കമ്പനിക്ക് 1.53,000 പൗണ്ടിന്റെ ബാദ്ധ്യതയുണ്ടാക്കി എന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്.കിഴക്കൻ ലണ്ടനിലെ ഫോറസ്റ്റ് ഗെയ്റ്റിൽ മാതാപിതാക്കൾക്കും ഭാര്യയ്ക്കും ആറ് മക്കൾക്കുമൊപ്പം താമസിക്കുന്ന ഇയാൾക്ക് വേറെയും കടബാദ്ധ്യതകളുണ്ട്. കഴിഞ്ഞ ഫെബ്രുവരിക്കും ജൂണീനും ഇടയിൽ നടന്ന കൊലപാതക ശ്രമത്തിൻഖാണ് ഇപ്പോൾ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

പാക്കിസ്ഥാനെ കൂടെക്കൂടെ തീവ്രവാദ രാജ്യം എന്ന് വിളിച്ചിരുന്ന ഗൊരായ അവിടത്തെ പട്ടാളത്തേയും മനുഷ്യാവകാശ ധ്വസംനങ്ങളേയുമെല്ലാം തന്റെ ബ്ലോഗിലൂടെ അതിനിശിതമായി വിമർശിക്കാറുമുണ്ടായിരുന്നു. ഇസ്ലാം മതത്തിൽ വിശ്വസിക്കാതെ ജനാധിപത്യവും മതേതരത്വവും പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു അയാളെന്നും ഖാൻ കോടതിയിൽ പറഞ്ഞു. ഇതുതന്നെയാണ് ഗൊരയെയെ കൊല്ലാൻ പദ്ധതിയിട്ടവരെ ഇതിന് പ്രേരിപ്പിച്ചതും. ഫിഷ് എന്ന കോഡ് വാക്കിലായിരുന്നു ഇവർ ഇരയെ പരാമർശിച്ചതെന്നും കൊല്ലുന്നതിനായി 1 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു എന്നും പ്രോസിക്യുഷൻ കോടതിയിൽ ബോധിപ്പിച്ചു.

ഗൊരയ ഒരു വമ്പൻ സ്രാവല്ലെന്നും ഒരു ചെറിയ മീൻ മാത്രമാണെന്നുമുള്ളസന്ദേശത്തിന് ഖാൻ മറുപടി അയച്ചത് മീനിനെ പിടിക്കാൻ ചൂണ്ടയും മറ്റും താൻ സംഘടിപ്പിക്കാമെന്നായിരുന്നു എന്നും കോടതിയെ ബോധിപ്പിച്ചു. തുടർന്നായിരുന്നു ഇരയുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും ഇയാൾക്ക് അയച്ചു കൊടുത്തത്. സെഡ് എന്നറിയപ്പെടുന്ന പാക്കിസ്ഥാനിലെ വ്യക്തി ഇയാളോട് പറഞ്ഞത് കൃത്യം നിറവേറ്റിയാൽ ഖാൻ ഒരുസമ്പന്നനായി മാറുമെന്നായിരുന്നു.

കത്തിയുമായി നെതർലൻഡ്സിലെ റോട്ടർഡാമിൽ ഇയാൾ എത്തിയെങ്കിലും ഗോരയ വീട്ടിൽ ഇല്ലായിരുന്നു. മൂന്നു ദിവസം കാത്തുനിന്നെങ്കിലും അയാളെ കാണാനാകാതെ മടങ്ങുകയായിരുന്നു, മടക്കയാത്രയിൽ സംശയം തോന്നിയ അതിർത്തി സേനയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഇയാളെ പിടികൂടി ചോദ്യം ചെയ്തത്. താൻ പാക്കിസ്ഥാനിൽ വെച്ച് പരിചയപ്പെട്ട മുസ്മിൽ എന്ന വ്യക്തിയിൽ നിന്നും പണം വാങ്ങാൻ പോയതാണ് എന്നായിരുന്നു ഇയാൾ ആദ്യം പ്രതികരിച്ചത്. പഴവും മറ്റുംമുറിക്കുവാനാണ് കത്തി കരുതിയിരിക്കുന്നതെന്നും അയാൾ പറഞ്ഞു.