തിരുവനന്തപുരം: പനി ബാധിച്ച അമ്മയ്‌ക്കൊപ്പം പേരൂർക്കട സർക്കാർ ആശുപത്രിയിൽ എത്തിയ നിയമ വിദ്യാർത്ഥനിയെ ഫോണിലെ അശ്ലീല ദൃശ്യങ്ങൾ കാട്ടി കുടുങ്ങിയത് പാൽ സ്വാമിയാണ്. പേരൂർക്കട വഴയില റാന്നി ലൈനിൽ താമസിക്കുന്ന ശ്രീജിത്ത് കാഷായ വേഷധാരിയാണ്.

സായി സ്വരൂപ് എന്ന് പരിചയപ്പെടുത്തുന്ന പാൽ സ്വാമി നെട്ടയം സ്വദേശി വിദ്യാർത്ഥിനിയെയാണ് അശ്ലീല ദൃശ്യങ്ങൾ കാട്ടിയത്. അമ്മ ഒപിയിൽ ഡോക്ടറെ കാണാൻ പോയ സമയത്തായിരുന്നു സ്വാമിയുടെ പ്രത്യക്ഷപ്പെടൽ. കാറിൽ ഒറ്റയ്ക്കായിരുന്ന വിദ്യാർത്ഥിനിയെ ഇയാൾ അടുത്തിട്ടിരുന്ന സ്വന്തം കാറിൽ നിന്ന് ദൃശ്യങ്ങൾ കാട്ടിക്കൊടുക്കുകയായിരുന്നു. നിയമവിദ്യാർത്ഥിനിയാണെന്ന് അറിയാതെയായിരുന്നു ഇത്.

സ്വാമിയുടെ സ്വന്തം മൊബൈലിലെ ദൃശ്യങ്ങൾ കണ്ട പെൺകുട്ടി പ്രകോപിതയായി. കാറിൽ നിന്ന് ചാടിയിറങ്ങി സ്വാമിയുടെ തനിനിറം തുറന്നു കാട്ടി. ഇയാളെ കൈകാര്യം ചെയ്യുകയും ചെയ്തു. ഇതോടെ രോഗികളും കൂട്ടിരിപ്പുകാരും എത്തി. മൊബൈലിലെ ദൃശ്യങ്ങൾ കണ്ട് ഞെട്ടി. ഇയാൾക്ക് നാട്ടുകാരുടെ തല്ലു കിട്ടി. ഇതോടെ അടുത്തള്ള സ്‌റ്റേഷനിൽ നിനന് പൊലീസും എത്തി. അറസ്റ്റ് ചെയ്തു.

ദൃശ്യങ്ങളുടെ കൂമ്പാരമായ മൊബൈൽ കണ്ടെടുത്തു. സ്വാമിയെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയു ംചെയ്തു. രണ്ട് മൊബൈൽ ഫോണാണ് ഇയാളുടെ കൈയിൽ ഉണ്ടായിരുന്നത്. പെൺകുട്ടി പരാതിയിൽ ഉറച്ചു നിന്നതിനാൽ സ്വാമിക്ക് പണിയും കിട്ടി.