- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിച്ച പൊലീസുകാർ രാത്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നില്ല; രാത്രി മീൻപിടിക്കാൻ പോയതാണോ എന്ന് സംശയം; എങ്ങനെ ഷോക്കേറ്റു? മൃതദേഹം കിടന്ന സ്ഥലത്ത് വൈദ്യുതലൈൻ പൊട്ടിവീഴുകയോ വൈദ്യുതവേലിയോ ഇല്ലാത്തത് ദുരൂഹമാക്കുന്നു; മുട്ടിക്കുളങ്ങരയിലെ പൊലീസുകാരുടെ മരണത്തിൽ അടിമുടി ദുരൂഹത
പാലക്കാട്: പാലക്കാട്ടെ പൊലീസുകാരുടെ മരണത്തിൽ അടിമുട ദുരൂഹത. ഷോക്കേറ്റാണ് രണ്ട് പേരും മരിച്ചതെന്ന് വ്യക്തമാകുമ്പോഴും എവിടെ നിന്നാണ് ഷോക്കേറ്റത് എന്ന കാര്യത്തിലാണ് സംശയം നിലനിൽക്കുന്നത്. മൃതദേഹം കണ്ട ഭാഗത്ത് വൈദ്യുതി ലൈൻ പൊട്ടി വീഴുകയോ വൈദ്യുതി വേലിയോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെയാണ് എങ്ങനെയാണ് ഷോക്കേറ്റതെന്ന ചോദ്യം ഉയരുന്നതും.
അതുകൊണ്ട് തന്നെ ശേഷം മൃതദേഹങ്ങൾ വയലിൽ കൊണ്ടിട്ടതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ഈ ദിശയിലേക്കും അന്വേഷണം നീളുന്നുണ്ട്. നടുക്കുന്ന കൊലപാതകമാണോ നടന്നതെന്ന സംശയമാണ് ഇതോടെ ഉയരുന്നത്. മരിച്ചവരുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ടെന്നും ഷോക്കേറ്റുള്ള മരണമെന്നാണ് പ്രാഥമിക നിഗമനമെന്നും പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു.
മരിച്ച രണ്ടുപേരും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല. രാത്രി ഇവർ മീൻ പിടിക്കാൻ പോയതാണെന്ന സംശയവും ശക്തമാണ്. ഇതെല്ലാം പ്രാഥമികമായ കണ്ടെത്തലുകളാണെന്നും എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. മുട്ടിക്കുളങ്ങര പൊലീസ് ക്യാമ്പിലെ ഹവിൽദാറുമാരായ അശോകൻ, മോഹൻദാസ് എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ ക്യാമ്പിന് പിറകിലെ വയലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാത്രിമുതൽ ഇവരെ കാണാനില്ലെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു. രാത്രി ഇവർക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് രാവിലെയാണ് വയലിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. 200 മീറ്ററോളം അകലത്തിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ വയലിൽ കിടന്നിരുന്നത്. ശരീരത്തിൽ പൊള്ളലേറ്റ പാടുകളുണ്ട്.
എ.ആർ. ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റും കായികതാരവുമായ സിനിമോളുടെ ഭർത്താവാണ് മരിച്ച അശോകൻ. സംഭവസ്ഥലത്ത് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
മറുനാടന് മലയാളി ബ്യൂറോ