- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ അവിഹിതബന്ധം ഭർത്താവും അമ്മായിയമ്മയും കണ്ടെത്തി; രണ്ട് പ്ലസ്വൺ വിദ്യാർത്ഥികളെയും കാമുകനെയും കൂട്ടുപിടിച്ച് ഭർത്താവിനെയും അമ്മയെയും കൊലപ്പെടുത്തി യുവതി; കൃത്യം നടത്തിയത് പാലിൽ ഉറക്കഗുളിക കലർത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി; ദിണ്ടുക്കലിനെ നടുക്കിയ കൊലപാതകത്തിൽ യുവതി ഉൾപ്പടെ ആറുപേർ അറസ്റ്റിൽ
പഴനി: ദിണ്ടിക്കലിനടുത്ത് തോട്ടത്തിലെ വീട്ടിൽ അമ്മയും മകനും കൊല്ലപ്പെട്ട കേസിൽ മകന്റെ ഭാര്യ, സ്‌കൂൾ വിദ്യാർത്ഥികൾ എന്നിവരടക്കം ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട സെൽവരാജിന്റെ ഭാര്യയ്ക്കുണ്ടായിരുന്ന അവിഹിതബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ദിണ്ടിക്കൽ എരിയോടിനടുത്ത് കുരുക്കളയൻപട്ടിയിലെ കൽപ്പണിക്കാരനായ സെൽവരാജ് (40), ഇവരുടെ അമ്മ സൗന്ദരമ്മാൾ (65) എന്നിവരാണ് കൊല്ലപ്പെട്ടത്.സെൽവരാജിന്റെ ഭാര്യ ശുഭഹാസിനി (29), ശുഭഹാസിനിയുടെ സുഹൃത്ത് ഒത്തപ്പട്ടി സ്വദേശി ഗോപാലകൃഷ്ണൻ (28), കൊലപാതകം ആസൂത്രണം ചെയ്ത വടമധുര ആതംസ് സ്വദേശി അരുൺ (25), കൊലപാതകം നടത്തിയ സെങ്കുളത്തുപട്ടി സ്വദേശി ആനന്ദബാബു ((28), സഹായിച്ച രണ്ട് പ്ളസ് വൺ വിദ്യാർത്ഥികൾ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മാർച്ച് 31-ന് രാത്രിയാണ് ദാരുണമായ കൊല നടന്നത്.കുരുക്കളയൻപട്ടിയിലെ തോട്ടത്തിലുള്ള വീട്ടിൽ ഭർത്താവും അമ്മയും ഉറങ്ങിക്കിടക്കുമ്പോൾ അരിവാൾകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശുഭഹാസിനിക്ക് ഗോപാലകൃഷ്ണനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായും ഇതിന് തടസ്സമായ സെൽവരാജിനെ കൊല്ലാൻ ഇരുവരും തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. ഇതിനായി ആനന്ദ് ബാബുവിനെ ക്വട്ടേഷൻ ഏല്പിച്ചു.
സംഭവദിവസം രാത്രി ശുഭഹാസിനി സെൽവരാജിന് പാലിൽ ഉറക്കഗുളിക ചേർത്തുകൊടുത്ത് തോട്ടത്തിലേക്ക് പറഞ്ഞയച്ചു. അവരുടെകൂടെ തുണയ്ക്കായി അമ്മ സൗന്ദരമ്മാളെയും പറഞ്ഞയച്ചിരുന്നു.ഈ സമയത്ത് ആനന്ദബാബുവും പ്ലസ് വൺ വിദ്യാർത്ഥികളായ രണ്ടുപേരും കൂടി തോട്ടത്തിലെത്തി സെൽവരാജിനെ വധിക്കയായിരുന്നു.ഈ സമയത്ത് എണീറ്റുവന്ന അമ്മ സൗന്ദരമ്മാളെയും കൊലപ്പെടുത്തി.
ആദ്യം ശുഭഹാസിനി, ഗോപാലകൃഷ്ണൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ എരിയോട് പൊലീസ് അറസ്റ്റ് ചെയ്തത്. അരുൺ വടമധുര ആതംസ് നഗറിലെ വർക്ഷോപ്പിൽ ജോലിക്കാരനാണെന്ന് പൊലീസ് പറഞ്ഞു.കേസന്വേഷണത്തിനായി നാല് പ്രത്യേക പൊലീസ് സംഘത്തെ എസ്‌പി. ശ്രീനിവാസൻ നിയമിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ