- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പളനിസാമി-പനീർസെൽവം വിഭാഗങ്ങളുടെ ലയനം ഉടനെന്ന് സൂചന; ലയനത്തിന്റെ മുന്നൊരുക്കമായി പളനിസാമി വിഭാഗം പാർട്ടി ആസ്ഥാനത്ത് യോഗം ചേരുന്നു; പനീർസെൽവവും നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്; ജനറൽ സെക്രട്ടറിയായുള്ള ശശികലയുടെ നിയമനം അസാധുവാക്കുന്ന പ്രമേയം യോഗത്തിൽ പാസാക്കിയേക്കും
ചെന്നൈ;എ.ഐ.എ.ഡി.എം.കെയിലെ പനീർശെൽവം - പളനിസ്വാമി പക്ഷങ്ങൾ തമ്മിലുള്ള ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ. ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിൽവച്ചാവും പ്രഖ്യാപനമെന്നാണ് കരുതുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനത്തിന് ഉണ്ടായിരുന്ന പ്രധാന തടസം നീങ്ങിയെങ്കിലും പാർട്ടി നേതൃസ്ഥാനത്തുനിന്ന് ശശികലയെ നീക്കണമെന്ന പ്രധാന ആവശ്യത്തിൽ ഉറച്ച്നിൽക്കുകയാണ് പനീർസെൽവം. ചെന്നൈ അണ്ണാ ഡിഎംകെയിലെ ലയനത്തിന് മുന്നൊരുക്കമായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി വിഭാഗം പാർട്ടി ആസ്ഥാനത്ത് യോഗം ചേരുന്നു. ജനറൽ സെക്രട്ടറിയായുള്ള വി.കെ. ശശികലയുടെ നിയമനം അസാധുവാക്കുന്ന പ്രമേയം യോഗം പാസാക്കുമെന്നാണ് സൂചന. മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവവും ഗ്രീൻവെയ്‌സ് റോഡിലെ തന്റെ വീട്ടിൽ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇപിഎസ് പക്ഷത്തുനിന്നു പച്ചക്കൊടി ലഭിച്ചാൽ പനീർസെൽവവും നേതാക്കളും ഉച്ചയോടെ പാർട്ടി ആസ്ഥാനത്തെത്തുമെന്നുമാണ് റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണ് പനീ
ചെന്നൈ;എ.ഐ.എ.ഡി.എം.കെയിലെ പനീർശെൽവം - പളനിസ്വാമി പക്ഷങ്ങൾ തമ്മിലുള്ള ലയനം സംബന്ധിച്ച പ്രഖ്യാപനം ഉടൻ. ചെന്നൈ മറീന ബീച്ചിലെ ജയലളിത സ്മാരകത്തിൽവച്ചാവും പ്രഖ്യാപനമെന്നാണ് കരുതുന്നത്. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനത്തിന് ഉണ്ടായിരുന്ന പ്രധാന തടസം നീങ്ങിയെങ്കിലും പാർട്ടി നേതൃസ്ഥാനത്തുനിന്ന് ശശികലയെ നീക്കണമെന്ന പ്രധാന ആവശ്യത്തിൽ ഉറച്ച്നിൽക്കുകയാണ് പനീർസെൽവം.
ചെന്നൈ അണ്ണാ ഡിഎംകെയിലെ ലയനത്തിന് മുന്നൊരുക്കമായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി വിഭാഗം പാർട്ടി ആസ്ഥാനത്ത് യോഗം ചേരുന്നു. ജനറൽ സെക്രട്ടറിയായുള്ള വി.കെ. ശശികലയുടെ നിയമനം അസാധുവാക്കുന്ന പ്രമേയം യോഗം പാസാക്കുമെന്നാണ് സൂചന. മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവവും ഗ്രീൻവെയ്‌സ് റോഡിലെ തന്റെ വീട്ടിൽ നേതാക്കളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്. ഇപിഎസ് പക്ഷത്തുനിന്നു പച്ചക്കൊടി ലഭിച്ചാൽ പനീർസെൽവവും നേതാക്കളും ഉച്ചയോടെ പാർട്ടി ആസ്ഥാനത്തെത്തുമെന്നുമാണ് റിപ്പോർട്ടുകൾ.
മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചശേഷം ഫെബ്രുവരി അഞ്ചിനാണ് പനീർസെൽവം അവസാനമായി എഐഎഡിഎംകെ ആസ്ഥാനത്തെത്തിയത്. ഇരുവിഭാഗങ്ങളും ഒന്നിച്ചശേഷം നേതാക്കന്മാർ മാധ്യമങ്ങളെ കാണും. തുടർന്ന് ചെന്നൈ മറീനയിലുള്ള ജയലളിതയുടെ സ്മാരകം സന്ദർശിച്ചേക്കും. അതേസമയം, ഗവർണർ സി. വിദ്യാസാഗർ റാവു ഉച്ചയ്ക്ക് ചെന്നൈയിലെത്തുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഗവർണറുടെ വരവോടെ, പളനിസാമി മന്ത്രിസഭ വികസിപ്പിച്ചേക്കുമെന്ന അഭ്യൂഹം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ചൊവ്വാഴ്ച മുതൽ നടക്കേണ്ട അമിത് ഷായുടെ തമിഴ്‌നാട് സന്ദർശനം റദ്ദാക്കി. ജയലളിതയുടെ മരണത്തെക്കുറിച്ച് കഴിഞ്ഞ ആഴ്ച അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനത്തിന് ഉണ്ടായിരുന്ന പ്രധാന തടസം നീങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ലയനം സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചത്. ലയനത്തോടെ തദ്ദേശഭരണ തിരഞ്ഞെടുപ്പിന് മുമ്പായി പാർട്ടി ചിഹ്നം അടക്കമുള്ള വിഷയങ്ങളിൽ ഒരുവിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ അവസാനിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തമിഴ്‌നാട്ടിൽ രാഷ്ട്രീയ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. ശശികലയെയും ബന്ധുക്കളെയും പാർട്ടിയിൽനിന്നു പൂർണമായും പുറത്താക്കണമെന്ന് പനീർസെൽവം നിർബന്ധം പിടിച്ചതായിരുന്നു കാരണം. കാര്യങ്ങൾ അനുകൂലമായാൽ ലയനം ഇന്നുതന്നെ യാഥാർഥ്യമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ.