- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലിയേക്കര ടോൾ പ്ലാസയിൽ അഞ്ചുവർഷംകൊണ്ട് കരാറുകാരനു കിട്ടിയത് 454.89 കോടി; ഇതുവരെ പിരിഞ്ഞുകിട്ടിയത് നിർമ്മാണച്ചെലവിന്റെ 65 ശതമാനം; കരാർ കാലാവധി 2028 വരെ തുടർന്നാൽ ജനത്തെ കൊള്ളയടിച്ച് കമ്പനിക്ക് ലഭിക്കുന്നത് കോടികൾ
തൃശൂർ: ദേശീയ പാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവിലൂടെ നിർമ്മാണ കമ്പനികൾ കൊയ്യുന്നത് കോടികൾ. പാത നിർമ്മിച്ച് അഞ്ച് വർഷം കഴിയുമ്പോഴേക്കും നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി 65 ശതമാനം ചെലവ് തുക ടോളിലൂടെ പിരിച്ചെടുത്തു. 2028 വരെ ഈ പാതയിൽ ടോൾ പിരിക്കനുള്ള അനുമതിയും കമ്പനിക്കുണ്ട്. ഈ റോഡിന്റെ നിർമ്മാണത്തിന് 721.17 കോടി രൂപയാണ് കമ്പനി ചെലവഴിച്ചത്. 2012 സെപ്റ്റംബർ 9 മുതൽ 2017 ഏപ്രിൽ 30 വരെ 454.89 കോടി രൂപ ഇതിനോടകം തന്നെ കമ്പനി ടോൾ ഇനത്തിൽ പിരിച്ചെടുത്തിട്ടുണ്ട്. ഏറ്റവും പുതിയ കരാർ പ്രകാരം 2028 വരെ ടോൾ പിരിക്കാൻ കമ്പനിക്ക് സാധിക്കും. അഞ്ചുവർഷം കൊണ്ട് 65 ശതമാനം പിരിച്ചെടുത്ത കമ്പനി ടോൾ തുടരുന്നതിലൂടെ കൊള്ളലാഭമാണ് കൊയ്യുന്നതെന്ന് ആരോപണം ശക്തമായിട്ടുണ്ട്. ബാക്കിയുള്ള 35 ശതമാനം തുക പിരിക്കാൻ ഇനി 11 വർഷം കമ്പനിക്ക് ബാക്കിയുണ്ടെന്നിരിക്കെ കരാർ കാലാവധി കുറയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 2012ൽ കരാർ നൽകുന്ന സമയത്ത് ശരാശരി 9000 വാഹനങ്ങളായിരുന്നു ടോൾപ്ലാസ വഴി കടന്നപോയിരുന്നത്. ഇന്ന് ഏകദേശം 24000
തൃശൂർ: ദേശീയ പാതയിലെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവിലൂടെ നിർമ്മാണ കമ്പനികൾ കൊയ്യുന്നത് കോടികൾ. പാത നിർമ്മിച്ച് അഞ്ച് വർഷം കഴിയുമ്പോഴേക്കും നിർമ്മാണ കരാർ ഏറ്റെടുത്ത കമ്പനി 65 ശതമാനം ചെലവ് തുക ടോളിലൂടെ പിരിച്ചെടുത്തു. 2028 വരെ ഈ പാതയിൽ ടോൾ പിരിക്കനുള്ള അനുമതിയും കമ്പനിക്കുണ്ട്.
ഈ റോഡിന്റെ നിർമ്മാണത്തിന് 721.17 കോടി രൂപയാണ് കമ്പനി ചെലവഴിച്ചത്. 2012 സെപ്റ്റംബർ 9 മുതൽ 2017 ഏപ്രിൽ 30 വരെ 454.89 കോടി രൂപ ഇതിനോടകം തന്നെ കമ്പനി ടോൾ ഇനത്തിൽ പിരിച്ചെടുത്തിട്ടുണ്ട്. ഏറ്റവും പുതിയ കരാർ പ്രകാരം 2028 വരെ ടോൾ പിരിക്കാൻ കമ്പനിക്ക് സാധിക്കും. അഞ്ചുവർഷം കൊണ്ട് 65 ശതമാനം പിരിച്ചെടുത്ത കമ്പനി ടോൾ തുടരുന്നതിലൂടെ കൊള്ളലാഭമാണ് കൊയ്യുന്നതെന്ന് ആരോപണം ശക്തമായിട്ടുണ്ട്. ബാക്കിയുള്ള 35 ശതമാനം തുക പിരിക്കാൻ ഇനി 11 വർഷം കമ്പനിക്ക് ബാക്കിയുണ്ടെന്നിരിക്കെ കരാർ കാലാവധി കുറയ്ക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
2012ൽ കരാർ നൽകുന്ന സമയത്ത് ശരാശരി 9000 വാഹനങ്ങളായിരുന്നു ടോൾപ്ലാസ വഴി കടന്നപോയിരുന്നത്. ഇന്ന് ഏകദേശം 24000 വാഹനങ്ങളായി ഇത് ഉയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ. ഈ ആനുപാതിക കണക്കുകൾ നോക്കുമ്പോൾ 2028 ആകുമ്പോഴേക്കും 2500-3000 കോടി രൂപ കമ്പനിക്ക് പിരിച്ചെടുക്കാനാകും. വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ടോൾ നിരക്ക് കുറക്കണമെന്ന ആവശ്യം നേരത്തെ തന്നെ ശക്തമായിരുന്നു. ടോൾ പരിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ സംഘർഷങ്ങളും പതിവാണ്.