- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസ് ടാഗിന്റെ പേരിൽ നടക്കുന്നത് പകൽക്കൊള്ള; ടോളിന്റെ പേരിൽ തടയുന്നത് സഞ്ചാര സ്വാതന്ത്ര്യവും; പാലിയേക്കര ടോൾ പ്ലാസയിലെ തട്ടിപ്പ് വ്യക്തമാക്കി ഉബൈസ് സൈനലബ്ദ്ദീന്റെ ഫേസ്‌ബുക്ക് ലൈവ്; നിയമ നടപടികളുമായി മുന്നോട്ട്
പാലിയേക്കര ടോൾ പ്ലാസയിലെ പകൽക്കൊള്ള തുറന്ന് കാട്ടുകയാണ് ഉബൈസ് സൈനലബ്ദ്ദീൻ. തൃശ്ശൂർ വിശുദ്ധിയുടെ മാലിന്യനിർമ്മാർജനസംഘം പരിപാടി കഴിഞ്ഞ് പാലിയേക്കര ചെക്പോസ്റ്റ് വഴി കടന്നു വരുമ്പോൾ തന്റെ വാഹനത്തിന്റെ ഫാസ് ടാഗിൽ ബാലൻസ് ഇല്ലെന്ന് പറഞ്ഞ് തടയുകയായിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. ഫേസ്‌ബുക്ക് ലൈവിലാണ് ഇദ്ദേഹം കാര്യങ്ങൾ വിശദീകരിച്ചത്. തൃശ്ശൂരിലേക്ക് പോകവെ പാലിയേക്കരയിൽ നിന്നും എടുത്ത 500 രൂപയുടെ ഫാസ് ടാഗ് അവിടെ ഒരു തവണ ഉപയോഗിക്കുക മാത്രമേ ചെയ്തിരുന്നുള്ളൂ എന്നിട്ടും തിരികെ എത്തിയപ്പോൾ തടയുകയായിരുന്നു.
ഫാസ്റ്റ്ടാഗ്ന്റെ പേരിൽ രാജ്യവ്യാപകമായി കൊള്ള തുടർന്നുകൊണ്ടിരിക്കുന്നു കൂടുതൽ പ്രതിഷേധങ്ങൾ ഉയർന്നു വരേണ്ടത്അത്യന്താപേക്ഷിതമാണ് എന്ന് ഉബൈസ് സൈനലബ്ദ്ദീൻ പറയുന്നു. ടോൾ പ്ലാസ മാഫിയകൾക്കെതിരെ സൂപ്രീംകോടതി വരെ നിയമ പോരാട്ടം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫെബ്രുവരി 16 മുതൽ ദേശീയപാത ടോൾ പ്ലാസകളിൽ എല്ലാ വാഹനങ്ങൾക്കും ഫാസ്ടാഗുകൾ നിർബന്ധമാക്കിയിരുന്നു. അതിനുശേഷം ടോൾ വരുമാനത്തിലും വളർച്ചയുണ്ടായി. എൻ.എച്ച്.എ.ഐയുടെ കണക്കനുസരിച്ച് ഫാസ് ടാഗ് വന്നതിനുശേഷം പ്രതിദിന ടോൾ വരുമാനം 104 കോടി വരെ വർധിച്ചിട്ടുണ്ട്.
അതിനിടെ, ഏപ്രിൽ ഒന്നുമുതൽ ദേശീയപാതകളിലെ യാത്രകൾക്ക് ചിലവേറുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ) ടോൾ നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ്. പ്രതിമാസ പാസ്, 10 ൽ നിന്ന് 20 രൂപയായി ഉയർത്താനും നീക്കമുണ്ട്. എൻ.എച്ച്.എ.ഐ എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ വർധിപ്പിക്കാറുണ്ട്. ടോൾ വർധിപ്പിക്കുന്നത് സാധാരണക്കാരുടെ ജീവിതഭാരം വീണ്ടും വർധിപ്പിക്കും.
എല്ലാ സാമ്പത്തിക വർഷത്തിലും ടോൾ ടാക്സ് വർധിപ്പിക്കുന്നത് പതിവാണെന്ന് എൻഎച്ച്‌എഐ ഗോരഖ്പൂർ മേഖലയിലെ പ്രോജക്ട് ഡയറക്ടർ സി.എം. ദ്വിവേദി പറഞ്ഞു. ഏപ്രിൽ ഒന്നുമുതൽ പുതിയ നിരക്കുകൾ ബാധകമാകും. ടോൾ പ്ലാസകളിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറയ്ക്കാൻ ഫാസ്ടാഗ് സംവിധാനം വഴി സാധിച്ചതായാണ് വിലയിരുത്തൽ. ഇതുകാരണം ഇന്ധന ഉപഭോഗം വലിയ അളവിൽ കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. എല്ലാ വാഹനങ്ങളും ദേശീയപാതകളിൽ യാത്ര ചെയ്യാൻ ഫാസ്ടാഗുകൾ ഉപയോഗിക്കാൻ തുടങ്ങിയാൽ രാജ്യത്ത് പ്രതിവർഷം 20,000 കോടി രൂപയുടെ പെട്രോൾ, ഡീസൽ എന്നിവ ലാഭിക്കുമെന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറയുന്നത്.
'ഇലക്ട്രോണിക് ടോൾ ശേഖരിക്കുന്നതിന് ഹൈവേ ഉപയോക്താക്കൾക്ക് ഫാസ് ടാഗുകൾ നിർബന്ധമാക്കുന്നത് ടോൾ പ്ലാസയിലെ കാലതാമസം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് ഇന്ധനച്ചെലവിൽ പ്രതിവർഷം 20,000 കോടി ലാഭിക്കാൻ സഹായിക്കും' -വാർത്താ ഏജൻസി പിടിഐ ഗഡ്കരിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു
https://m.facebook.com/story.php?story_fbid=747554452796769&id=100026266634640
മറുനാടന് മലയാളി ബ്യൂറോ