സാൻ അന്റോണിയോ: സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയിൽ ഓശാന തിരുനാൾ ഭക്തിപൂർവ്വം ആചരിച്ചു. ദൈവപുത്രനായ യേശുവിന്റെ ഓർശ്ശേം നഗരവീഥിയിലൂടെ വിനയാന്വിതനായി കഴുതപ്പുറത്ത് യെരുശലേം ദേവാലയത്തിൽ പ്രവേശിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ഇടവക സമൂഹം ഒന്നായി കുരുത്തോല വഹിച്ചുകൊണ്ട് ഭക്തിസാന്ദ്രമായ ചടങ്ങുകളിൽ പങ്കെടുത്തു.

വി. കുർബാന, കുരുത്തോല വെഞ്ചരിപ്പ്, വചന സന്ദേശം മുതലായ തിരുകർമ്മങ്ങൾ നടന്നു. വിനു മാവേലിൽ (പി.ആർ.ഒ) അറിയിച്ചതാണിത്.


ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ