- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി സർക്കാരിനെതിരേ ഫേസ്ബുക് പോസ്റ്റിലൂടെ പ്രതിഷേധിച്ച നിയമ വിദ്യാർത്ഥിയെ പാലോട് വെട്ടിപ്പരിക്കേൽപ്പിച്ചു; ജീവനു ഭീഷണിയുണ്ടെന്നു മൂന്നുവട്ടം പരാതിപ്പെട്ടിട്ടും പൊലീസ് നടപടി എടുത്തില്ല; ഡിവൈഎഫ്ഐയുടെ വേട്ടയാടൽ തുടങ്ങിയിട്ട് കാലമേറെയായി എന്നും ആന്റണി
തിരുവനന്തപുരം: പാലോട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടിപരിക്കേൽപ്പിച്ചത് പൊലീസിന്റെ അനാസ്ഥകാരണമെന്ന് പരാതി. തന്നെ ഡിവൈഎഫ്ഐ സി.പി.എം പ്രവർത്തകർ നിരന്തരം ഭയപ്പെടുത്തുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും പാലോട് സ്റ്റേഷനിൽ മൂന്നിലധികം തവണ പരാതി നൽകിയെന്നും എന്നാൽ പൊലീസ് ഈ പരാതി വേണ്ടപോലെ പരിഗണിക്കാത്തതാണ് അക്രമം നടത്താൻ സി.പി.എം പ്രവർത്തകർക്ക് വളംവച്ചതെന്നും യൂത്തകോൺഗ്രസ് പരാതിയിൽ പറയുന്നുണ്ട്. മുൻപ് എസ്എഫ്ഐ പ്രവർത്തകനായിരുന്ന തന്നെ ഡിവൈഎഫ്ഐക്കാർ വേട്ടായാടാൻ തുടങ്ങിയിട്ട് കാലം കുറച്ചായെന്നും ആന്റണി മറുനാടൻ മലയാളിയോട് പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരെ ഫേയ്ബുക്ക് പോസ്റ്റിട്ട പാലോട് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് ആന്റണിക്കെതിരെയാണ് സി.പി.എം പ്രവർത്തകർ വധശ്രമം നടത്തിയത്. ഗുരുതരമായ പരിക്കുകളോടെ ആന്റണിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഫെയ്ബുക്കിൽ ഇനിമുതൽ സർക്കാരിനും സിപിഎമ്മിനും എതിരെ എഴുതരുതെന്ന് ആക്രശോചിച്ച് കൊണ്ട് അന്റണിയുടെ
തിരുവനന്തപുരം: പാലോട് യൂത്ത് കോൺഗ്രസ് പ്രവർത്തകന്നെ ഡിവൈഎഫ്ഐ പ്രവർത്തകർ വെട്ടിപരിക്കേൽപ്പിച്ചത് പൊലീസിന്റെ അനാസ്ഥകാരണമെന്ന് പരാതി. തന്നെ ഡിവൈഎഫ്ഐ സി.പി.എം പ്രവർത്തകർ നിരന്തരം ഭയപ്പെടുത്തുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും പാലോട് സ്റ്റേഷനിൽ മൂന്നിലധികം തവണ പരാതി നൽകിയെന്നും എന്നാൽ പൊലീസ് ഈ പരാതി വേണ്ടപോലെ പരിഗണിക്കാത്തതാണ് അക്രമം നടത്താൻ സി.പി.എം പ്രവർത്തകർക്ക് വളംവച്ചതെന്നും യൂത്തകോൺഗ്രസ് പരാതിയിൽ പറയുന്നുണ്ട്. മുൻപ് എസ്എഫ്ഐ പ്രവർത്തകനായിരുന്ന തന്നെ ഡിവൈഎഫ്ഐക്കാർ വേട്ടായാടാൻ തുടങ്ങിയിട്ട് കാലം കുറച്ചായെന്നും ആന്റണി മറുനാടൻ മലയാളിയോട് പറഞ്ഞു.
സംസ്ഥാന സർക്കാരിനെതിരെ ഫേയ്ബുക്ക് പോസ്റ്റിട്ട പാലോട് യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് ആന്റണിക്കെതിരെയാണ് സി.പി.എം പ്രവർത്തകർ വധശ്രമം നടത്തിയത്. ഗുരുതരമായ പരിക്കുകളോടെ ആന്റണിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. ഫെയ്ബുക്കിൽ ഇനിമുതൽ സർക്കാരിനും സിപിഎമ്മിനും എതിരെ എഴുതരുതെന്ന് ആക്രശോചിച്ച് കൊണ്ട് അന്റണിയുടെ രണ്ട് കൈകളും മരാകായുധങ്ങൾ കൊണ്ട് കുത്തിയും വെട്ടിയും പരിക്കേൽപ്പിക്കുകയും കരിങ്കൽ കൊണ്ട് തലയ്ക്ക് ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായാണ് പരാതി.
ഇന്നലെ രാത്രി താൻ വഴിയരികിൽ നിൽക്കുമ്പോഴാണ് മുപ്പതോളം വരുന്ന സംഘം തന്നെ അക്രമിച്ചത്. നിന്നോട് പല തവണ പറഞ്ഞതല്ലേടാ എന്ന് പറഞ്ഞ് ആക്രോശിച്ചുകൊണ്ടാണ് അക്രമം തുടങ്ങിയത്. കത്തിയും മാരകായുധങ്ങളും കൈവശം വച്ചാണ് സംഘം പാഞ്ഞെത്തിയത്. പിന്നീട് അസഭ്യവർഷം നടത്തികൊണ്ടാണ് കത്തി കഴുത്തിന് നേരെ വീശിയതെന്നും എന്നാൽ കൈകൊണ്ട് തടുക്കുകയായിരുന്നുവെന്നും ആന്റണി പറയുന്നു. തന്നെ ഇല്ലാതാക്കാൻ തന്നെയാണ് സി.പി.എം പ്രവർത്തകർ ശ്രമിച്ചത്. അക്രമിച്ചവരെയൊക്കെ തനിക്ക് ഇനിയും കണ്ടാലറിയാമെന്നും ആന്റണി പറയുന്നു.
തന്നെ അക്രമിച്ചവശനാക്കിയതിന് ശേഷവും ഫേസ്‌ബുക്കിൽ അക്രമികൾ ഭീഷണി മുഴക്കിയെന്നും ഇനിയും ഒതുങ്ങാൻ ഭാവമില്ലെങ്കിൽ കടുത്ത രീതി സ്വീകരിക്കുമെന്നും ഭീഷണിയുള്ളതായി ആന്റണി പറയുന്നു. മുൻപ് താൻ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടതിന് താക്കീത് നൽകുകയാണെന്നും ഇനിയും ഇത് തുടർന്നാൽ വീട്ടിൽ കയറി വെട്ടുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞിരുന്നതായി ആന്റണി പറയുന്നു. എൽഎൽബി വിദ്യാർത്ഥിയാണ് ആന്റണി. പത്തനംതിട്ട കോന്നി മൗന്റ് സിയോൺ കോളേജിലാണ് ആന്റണി പഠിക്കുന്നത്. യൂത്ത് കോൺഗ്സ് പാലോട് ടൗൺ വാർഡ് കമ്മിറ്റിയുടെ പ്രസിഡന്റാണ് ആന്റണി.
സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാറിന്റെ നയങ്ങൾക്കെതിരെ പോസ്റ്റിടരുതെന്ന് മുൻപും താക്കീത് നൽകിയിരുന്നു. ഒരിക്കൽ വീട്ടിലേക്ക് വന്ന തന്നെ വഴിയിൽ വച്ച് ആയുധങ്ങളുമായി ആക്രമിക്കാൻ സംഘം ശ്രമിച്ചുവെന്നും പറയുന്നു. അന്ന് താൻ ജീവനുംകൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ആന്റണി പറയുന്നു.