- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെലവേറിയതും ലാഭം ഇല്ലാത്തതുമായ പണികൾ ഒന്നും ടാറ്റയ്ക്ക് വേണ്ട; പമ്പാ പുനർനിർമ്മിക്കാൻ കരാറെടുത്ത ടാറ്റ പണികൾ ചെയ്യുന്നത് തെരഞ്ഞെടുത്ത്; ആർക്കും വേണ്ടാത്ത പണികൾ എല്ലാം ഏറ്റെടുത്ത് ദേവസ്വം ബോർഡും; തീർത്ഥാടനം തുടങ്ങും മുമ്പ് കക്കൂസുകൾ പോലും ശരിയാക്കാൻ ആവുമെന്ന് ആർക്കും പ്രതീക്ഷയില്ല; പ്രളയത്തിൽ എല്ലാം തകർന്ന പമ്പയിൽ ഇക്കുറി എല്ലാം കൈവിട്ട് പോകും; അയ്യപ്പഭക്തരെ നേരിടാൻ പൊലീസിനെ ഇറക്കുന്ന സർക്കാരിന് പമ്പ പുനരുദ്ധരിക്കാൻ ഒരു താൽപ്പര്യവുമില്ല
ശബരിമല : ശബരിമല തീർത്ഥാടനം തുടങ്ങാൻ ഇനിയുള്ളത് മൂന്നാഴ്ച മാത്രം. സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദം ആളിക്കത്തുമ്പോൾ തീർത്ഥാടന ഒരുക്കുങ്ങൾ എങ്ങുമെത്തുന്നില്ല. പ്രളയമാണ് പമ്പയെ തകർത്തത്. ഇതിനൊടുവിൽ 150 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേണ്ടി വരുമെന്നും വിലയിരുത്തി. അതിവേഗ നടപടികൾ സർക്കാരെടുത്തു. ടെൻഡർ പോലുമില്ലാതെ എല്ലാം ടാറ്റ കൺസൾട്ടൻസിക്ക് കൊടുക്കുകയും ചെയ്തു. എന്നാൽ ടാറ്റയുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ദേവസ്വം ബോർഡും സർക്കാരും തിരിച്ചറിയുന്നത്. സ്ത്രീ പ്രവേശന വിഷയത്തിൽ വലിയ പ്രതിഷേധമാണ് തുലാമാസ പൂജ സമയത്ത് നടന്നത്. ഇതേ തുടർന്ന് ഒട്ടേറെ നടപടികൾ പൊലീസും സർക്കാരും എടുത്തു. പലവട്ടം യോഗങ്ങൾ ചേർന്നു. ഭക്തരെ കൈകാര്യം ചെയ്യാൻ മാസ്റ്റർ പ്ലാനും തയ്യാറാക്കി. എന്നാൽ പമ്പയിലെ പ്രശ്‌നങ്ങൾക്ക് ചർച്ചയുമില്ല നടപടിയുമില്ല. എല്ലാം ടാറ്റയെ ഏൽപ്ിപ്ചചു. എന്നാൽ പ്രളയത്തിൽ തകർന്ന പമ്പ ത്രിവേണിയുടെ പുനരുദ്ധാരണത്തിലെ ഏതാനും പണികൾ ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഉപേക്ഷിക്കുകയാണ്. തകർന്ന ശുചിമുറിക
ശബരിമല : ശബരിമല തീർത്ഥാടനം തുടങ്ങാൻ ഇനിയുള്ളത് മൂന്നാഴ്ച മാത്രം. സ്ത്രീ പ്രവേശന വിഷയത്തിൽ വിവാദം ആളിക്കത്തുമ്പോൾ തീർത്ഥാടന ഒരുക്കുങ്ങൾ എങ്ങുമെത്തുന്നില്ല. പ്രളയമാണ് പമ്പയെ തകർത്തത്. ഇതിനൊടുവിൽ 150 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വേണ്ടി വരുമെന്നും വിലയിരുത്തി. അതിവേഗ നടപടികൾ സർക്കാരെടുത്തു. ടെൻഡർ പോലുമില്ലാതെ എല്ലാം ടാറ്റ കൺസൾട്ടൻസിക്ക് കൊടുക്കുകയും ചെയ്തു. എന്നാൽ ടാറ്റയുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ദേവസ്വം ബോർഡും സർക്കാരും തിരിച്ചറിയുന്നത്.
സ്ത്രീ പ്രവേശന വിഷയത്തിൽ വലിയ പ്രതിഷേധമാണ് തുലാമാസ പൂജ സമയത്ത് നടന്നത്. ഇതേ തുടർന്ന് ഒട്ടേറെ നടപടികൾ പൊലീസും സർക്കാരും എടുത്തു. പലവട്ടം യോഗങ്ങൾ ചേർന്നു. ഭക്തരെ കൈകാര്യം ചെയ്യാൻ മാസ്റ്റർ പ്ലാനും തയ്യാറാക്കി. എന്നാൽ പമ്പയിലെ പ്രശ്‌നങ്ങൾക്ക് ചർച്ചയുമില്ല നടപടിയുമില്ല. എല്ലാം ടാറ്റയെ ഏൽപ്ിപ്ചചു. എന്നാൽ പ്രളയത്തിൽ തകർന്ന പമ്പ ത്രിവേണിയുടെ പുനരുദ്ധാരണത്തിലെ ഏതാനും പണികൾ ടാറ്റ പ്രോജക്ട് ലിമിറ്റഡ് ഉപേക്ഷിക്കുകയാണ്. തകർന്ന ശുചിമുറികളുടെയും മറ്റു കെട്ടിടങ്ങളുടെയും നവീകരണമാണ് അവർ ഉപേക്ഷിച്ചത്. ഇവ ദേവസ്വം ബോർഡ് ഏറ്റെടുത്തു. ത്രിവേണി വലിയ പാലത്തിനു സമീപത്തെ ശുചിമുറികളിൽ രണ്ട് ബ്ലോക്കുകൾ പ്രളയത്തിൽ ഒഴുകി വന്ന തടികൾ ഇടിച്ചുകയറി പൂർണമായും തകർന്നു. ഇതൊന്നും ചെയ്യാൻ അവർക്ക് താൽപ്പര്യമില്ല.
ശബരിമല പുനർനിർമ്മാണത്തിൽ ടാറ്റയും ദേവസ്വം ബോർഡുമായുള്ള കരാർ ഇനിയും ആർക്കും അറിയില്ല. എല്ലാം സൗജന്യമായാണ് ടാറ്റ ചെയ്യുന്നതെന്നാണ് പുറത്തു പറയുന്നത്. ഏഥായാലും ശുചിമുറിയും മറ്റ് കെട്ടിടങ്ങളും ടാറ്റ ചെയ്യില്ലെന്ന് പറയുമ്പോൾ എന്താണ് അവർ ചെയ്യുകയെന്ന ചോദ്യവും സജീവമാണ്. ചെറിയ പണികൾ മാത്രമാണ് അവർ ചെയ്യാൻ സന്നദ്ധത അറിയിക്കുന്നത്. എല്ലാം ടാറ്റ ചെയ്യുമെന്ന് കരുതി ദേവസ്വം ബോർഡ് ഒന്നിലും ഇടപെട്ടില്ല. അതുകൊണ്ട് തന്നെ പമ്പയിൽ കക്കൂസുകളും മറ്റും അങ്ങനെ കിടന്നു. ടാറ്റ അതിലേക്ക് നോക്കാതെ വരുമ്പോൾ പമ്പയിൽ തീർത്ഥാടനകാലത്ത് എത്തുന്നവർക്ക് ദുരിത കാലമാകും എല്ലാവരും ചേർന്ന് നൽകുക. ഇതിന് പരിഹാരമൊരുക്കാൻ സർക്കാരും മുമ്പിലില്ല.
പമ്പയിൽ കക്കൂസില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ശുചിമുറിയുടെ മേൽക്കൂര ഉൾപ്പെടെ ഒടിഞ്ഞു വീണു കിടക്കുന്നത് കോൺക്രീറ്റ് കട്ടർ ഉപയോഗിച്ചു പൊളിച്ചുമാറ്റേണ്ടതുണ്ട്. രണ്ടു നിലയിലുള്ള ശുചിമുറി കെട്ടിടങ്ങളുടെ താഴത്തെ നില ഇടിഞ്ഞു പൊളിഞ്ഞു കിടക്കുകയാണെങ്കിലും മുകളിലെ നിലയിലെ കല്ലും മണ്ണും നീക്കി ഉപയോഗിക്കാവുന്നതാണ്. പമ്പയിൽ ശുചിമുറിയില്ലാതെ തീർത്ഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഇതല്ലാതെ മാർഗമില്ല. ഇതിനുള്ളിലേക്ക് കയറുന്നത് അപകടകരവുമാണ്. ശുചിമുറി കെട്ടിടത്തിന്റെ മുകളിലെ നില വൃത്തിയാക്കിയെടുക്കുന്ന ജോലികൾ ദേവസ്വം ബോർഡ് തുടങ്ങിയിട്ടുണ്ട്. ലക്ഷങ്ങൾ മുടക്കി 2 വർഷം മുൻപ് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി പമ്പ മണൽപുറത്തു നിർമ്മിച്ച ബഹുനില ഹോട്ടൽ സമുച്ചയത്തിന്റെ പകുതി ഭാഗം തകർന്നു കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ പകുതിവച്ച് മുറിച്ചുമാറ്റേണ്ടതുണ്ട്. ഇതും ടാറ്റ ചെയ്യില്ല.
അതായത് ഒരുപാട് പണച്ചെലവില്ലാത്ത പണികൾ മാത്രം ചെയ്ത് പമ്പാ പുനരുദ്ധാരണത്തിന്റെ ക്രെഡിറ്റ് തട്ടാനാണ് ശ്രമം. തീർത്ഥാടനം തുടങ്ങുന്നതിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തകർന്ന കെട്ടിടം മുറിച്ചുമാറ്റുക എളുപ്പമല്ലെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ. അതിനാൽ തകർന്ന ഹോട്ടൽ സമുച്ചയത്തിനു സമീപത്തേക്കു തീർത്ഥാടകർ എത്താതിരിക്കാൻ കെട്ടിമറയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, നല്ല മഴ പെയ്താൽ ഇവിടെ വെള്ളം കയറും. തീർത്ഥാടന കാലത്ത് കെട്ടിടം തകർന്നു വീണാൽ വലിയ അപകടമാകും.
പ്രളയത്തിൽ ഒഴുകി എത്തിയ മണ്ണു നീക്കി മണൽപുറം നിരപ്പാക്കുന്ന ജോലികൾ മാത്രാണ് ടാറ്റ ചെയ്യുന്നത്. ഇത് അവസാനഘട്ടത്തിലാണ്. എന്നാൽ, നദിയുടെ ആഴം കൂട്ടാനായിട്ടില്ല. ഇതുകാരണം ചെറിയ മഴ പെയ്താൽ പോലും മണൽപുറത്തേക്കു വെള്ളം കയറും. വെള്ളപ്പൊക്കത്തിൽ തീരം ഇടിഞ്ഞ ഭാഗത്ത് മണൽചാക്ക് അടുക്കി സംരക്ഷിക്കുന്ന ജോലികൾ ടാറ്റ തുടരുന്നു. മണൽചാക്ക് അടുക്കി കെട്ടിയ കുറെ ഭാഗം കഴിഞ്ഞ ആഴ്ചയിൽ മഴയിൽ ഇടിഞ്ഞുതാണിരുന്നു. അങ്ങനെ പമ്പയെ വീണ്ടും വെള്ളത്തിൽ മുക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തീർത്ഥാടന കാലത്ത് മഴയെത്തിയാൽ എല്ലാം കുഴഞ്ഞു മറിയും. ടാറ്റയെ കൊണ്ട് എല്ലാം സൗജന്യമായി ചെയ്യിക്കുന്നുവെന്ന പ്രതിതി നൽകിയ സർക്കാരിപ്പോൾ ഒരുക്കങ്ങളുടെ കാര്യത്തിൽ ആശങ്കയിലാണ്.
നിലയ്ക്കലിൽ തീർത്ഥാടകർക്കായുള്ള പിൽഗ്രിം ഷെൽട്ടർ, പൊലീസുകാർക്കുള്ള ഷെഡ് എന്നിവയുടെ പണികളും ടാറ്റ തുടരുന്നുണ്ട്. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയാണ് മേൽനോട്ടത്തിനുള്ളത്. ടാറ്റ പ്രോജക്ട് ലിമിറ്റഡ്, ദേവസ്വം ബോർഡ്, ജലവിഭവവകുപ്പ്, ജല അഥോറിറ്റി, വനം വകുപ്പ് എന്നിവ ഏതെല്ലാം പണികൾ നടത്തണമെന്ന് ഇനിയും അന്തിമമായി തീരുമാനിച്ചിട്ടില്ല. ഇതും ശബരിമല തീർത്ഥാടനത്തിന് കടുത്ത വെല്ലുവിളിയായി മാറും.