- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്ക് അക്കൗണ്ട് ഉടമകൾ എല്ലാം പാൻനമ്പർ നൽകണം; പാൻ ഇല്ലാത്തവർ ഫോം 60 പൂരിപ്പിച്ച് നൽകണം; ഈ സാമ്പത്തിക വർഷം തുടങ്ങിയ അന്ന് മുതുൽ എല്ലാ വരുമാനത്തിന്റെ വിവരങ്ങളും ബാങ്കുകൾ റിസർവ്വ് ബാങ്കിനെ അറിയിക്കണം; സാമ്പത്തിക നിയന്ത്രണം കൂടുതൽ കർശനമാക്കി ആർബിഐ
മുംബൈ: നോട്ട് അസാധുവാക്കലിന് ശേഷം കടുത്ത സാമ്പത്തിക നിരീക്ഷണ സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരും ആർ ബി ഐയും. ബാങ്ക് അക്കൗണ്ടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാനാണ് തീരുമാനം. നിലവിൽ അക്കൗണ്ടുള്ളവരുടെ പാൻ നമ്പർ ഫെബ്രുവരി 28-നകം ശേഖരിക്കാൻ ബാങ്കുകൾക്ക് കേന്ദ്രധനമന്ത്രാലയം നിർദ്ദേശം നൽകി. പാൻ കാർഡ് ഇല്ലാത്തവർ ഫോം 60 സമർപ്പിക്കണം. ഇതുസംബന്ധിച്ച ആദായനികുതിച്ചട്ടം ഭേദഗതിചെയ്ത് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് വിജ്ഞാപനമിറക്കി. പുതിയ നിർദ്ദേശം ജൻധൻ അക്കൗണ്ടുപോലുള്ള ലഘു സേവിങ്സ് അക്കൗണ്ടുകൾക്ക് ബാധകമല്ല. എല്ലാ ബാങ്ക് അക്കൗണ്ടുകളും പാൻ നമ്പറുമായി ബന്ധപ്പെടുത്തണമെന്ന് നേരത്തേതന്നെ നിർദ്ദേശം നൽകിയിരുന്നെങ്കിലും ചില ഉപഭോക്താക്കൾ അതു പാലിച്ചിട്ടില്ല. വലിയ നിക്ഷേപമുള്ള പാൻ നമ്പർ നൽകിയിട്ടില്ലാത്ത അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കാൻ അനുവദിക്കരുതെന്ന് റിസർവ് ബാങ്ക് നേരത്തേ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ഉപഭോക്താക്കളോടും പാൻ നമ്പർ നൽകാൻ ബാങ്കുകൾ ആവശ്യപ്പെടും. അതിന് ശേഷം മാത്രമേ ഇടപാടുകൾ അനുവദിക്കൂ
മുംബൈ: നോട്ട് അസാധുവാക്കലിന് ശേഷം കടുത്ത സാമ്പത്തിക നിരീക്ഷണ സംവിധാനം ഒരുക്കാൻ കേന്ദ്ര സർക്കാരും ആർ ബി ഐയും. ബാങ്ക് അക്കൗണ്ടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കാനാണ് തീരുമാനം. നിലവിൽ അക്കൗണ്ടുള്ളവരുടെ പാൻ നമ്പർ ഫെബ്രുവരി 28-നകം ശേഖരിക്കാൻ ബാങ്കുകൾക്ക് കേന്ദ്രധനമന്ത്രാലയം നിർദ്ദേശം നൽകി. പാൻ കാർഡ് ഇല്ലാത്തവർ ഫോം 60 സമർപ്പിക്കണം. ഇതുസംബന്ധിച്ച ആദായനികുതിച്ചട്ടം ഭേദഗതിചെയ്ത് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് വിജ്ഞാപനമിറക്കി. പുതിയ നിർദ്ദേശം ജൻധൻ അക്കൗണ്ടുപോലുള്ള ലഘു സേവിങ്സ് അക്കൗണ്ടുകൾക്ക് ബാധകമല്ല.
എല്ലാ ബാങ്ക് അക്കൗണ്ടുകളും പാൻ നമ്പറുമായി ബന്ധപ്പെടുത്തണമെന്ന് നേരത്തേതന്നെ നിർദ്ദേശം നൽകിയിരുന്നെങ്കിലും ചില ഉപഭോക്താക്കൾ അതു പാലിച്ചിട്ടില്ല. വലിയ നിക്ഷേപമുള്ള പാൻ നമ്പർ നൽകിയിട്ടില്ലാത്ത അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കാൻ അനുവദിക്കരുതെന്ന് റിസർവ് ബാങ്ക് നേരത്തേ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ഉപഭോക്താക്കളോടും പാൻ നമ്പർ നൽകാൻ ബാങ്കുകൾ ആവശ്യപ്പെടും. അതിന് ശേഷം മാത്രമേ ഇടപാടുകൾ അനുവദിക്കൂ.
കഴിഞ്ഞവർഷം ഏപ്രിൽ ഒന്നുമുതൽ നവംബർ ഒമ്പതുവരെയുള്ള നിക്ഷേപങ്ങളുടെ വിവരങ്ങൾ സമർപ്പിക്കാനും ആദായനികുതിവകുപ്പ് ബാങ്കുൾക്കും പോസ്റ്റ് ഓഫീസുകൾക്കും നിർദ്ദേശം നൽകി. നോട്ട് നിരോധനത്തിനുമുമ്പുള്ള ഇടപാടുകളുടെ സ്വഭാവം നിരീക്ഷിക്കാനാണിത്. കള്ളപ്പണം ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇത്. മുഴവൻ പണമിടപാടുകളും ആദായ നികുതി വകുപ്പിന്റെ നിയന്ത്രണത്തിൽ കൊണ്ടു വരാനാണ് പുതിയ തീരുമാനങ്ങൾ. പാൻ കാർഡ് എല്ലാ ഇടപാടിനും നിർബന്ധമാക്കി നികുതി പിരിവ് കാര്യക്ഷമമാക്കാനാണ് തീരുമാനം.
നവംബർ എട്ടിനാണ് 500 രൂപ, 1000 രൂപ നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. അസാധുനോട്ടുകൾ ഏതാണ്ട് പൂർണമായി ബാങ്കുകളിൽ തിരിച്ചെത്തിയ പശ്ചാത്തലത്തിലാണ് ബാങ്കിടപാടുകളുടെ സ്വഭാവം സൂക്ഷ്മമായി വിലയിരുത്തുന്നത്. നവംബർ ഒമ്പതിനുശേഷമുള്ള ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങൾ സമർപ്പിക്കാൻ ആദായനികുതി വകുപ്പ് ബാങ്കുകൾക്ക് നേരത്തേതന്നെ നിർദ്ദേശം നൽകിയിരുന്നു.
സേവിങ്സ് അക്കൗണ്ടുകളിൽ രണ്ടരലക്ഷത്തിലേറെ രൂപ നിക്ഷേപിക്കുന്നവരുടെയും കറന്റ് അക്കൗണ്ടിൽ 12.50 ലക്ഷത്തിലേറെ രൂപ നിക്ഷേപിക്കുന്നവരുടെയും വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഒറ്റദിവസം 50,000 രൂപയിൽ കൂടുതൽ നിക്ഷേപിക്കുന്നവരുടെ വിവരം നൽകണമെന്നും നിർദേശിച്ചിരുന്നു.