പാൻ ഗ്രിൽ- മൂന്ന് ചിക്കൻ കാല്,വൃത്തിയാക്കി വരയുക. ഇഞ്ചി വെളുത്തുള്ളി ചതച്ചത്/അരച്ചത് 2  ടേ.സ്പൂൺ,കുരുമുളക് ചതച്ചത്-1 ടേ.സ്പൂൺ, ഉപ്പ്  പാകത്തിന് അതിൽ  തേച്ചു പിടിപ്പിക്കുക. 

ഒരു ഇരുബ് ഗ്രില്ലിൽ ,അല്പം എണ്ണ ഒഴിച്ച് മൂന്നു ചിക്കൻ കാല് അരപ്പ് തേച്ചത് നിരത്തുക,കൂടെ ഓറഞ്ചും സവാളയും കനംകുറച്ച് വട്ടത്തിൽ മുറിച്ചതും നിരത്തി ,ചെറുതീയിൽ മൂടിവെക്കാതെ  ഗ്രിൽ ചെയ്യുക. 5 മിനിറ്റിൽ ഒന്ന് തിരിച്ചിടുക.                                                                                

ഏതാണ്ട് ഈ പരുവം  10 മിനിറ്റിൽ  ഗ്രിൽ ആകുകയും വേവുകയും ചെയ്യും , ഇടക്ക് തിരിച്ചിടുംബോൾ ആവശ്യമെങ്കിൽ അല്പം എണ്ണ കൂടി ബ്രഷ് ചെയ്തു ചേർക്കാം.  

 ഒരു പരന്ന പാത്രത്തിൽ, ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ച് അല്പം പാലും ബട്ടറും ചേർത്തിളക്കി ഉണ്ടാക്കുന്ന  മാഷ് പൊട്ടറ്റൊയും ,പുഴുങ്ങിയ പച്ചക്കറിയും ചേർത്ത്  ഭംഗിയായി അലങ്കരിച്ചു വിളമ്പാം.