- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണികളുടെ പ്രതിഷേധം സൈബർ ലോകത്തുകൊഴുക്കുമ്പോഴും വ്യത്യസ്തനായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ; ആർട്ട് ഓഫ് ലിവിങ് ലോക സാംസ്‌കാരികോൽസവത്തിൽ പങ്കെടുത്ത് മനം നിറഞ്ഞ് ലീഗ് നേതാവ്; മികച്ച പ്രസംഗത്തിലൂടെ ആളുകളെ കൈയിലെടുത്തു
ന്യൂഡൽഹി: ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ യമുനാ തീരത്ത് സംഘടിപ്പിച്ച ലോക സാംസ്കാരികോൽസവം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണൽ അഞ്ച് കോടി പിഴയിട്ടതും അത് അടയ്ക്കാൻ വിസമ്മതിച്ചതും അടക്കമുള്ള കാര്യങ്ങളെല്ലാം വിവാദമായിരുന്നു. ഇങ്ങനെ പ്രതിഷേധ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ലോക സാംസ്‌കാരികോൽസവത്തിൽ പാണക്കാട് തങ്ങൾ കുടുംബാംഗവും ലീഗ് നേതാവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തു. രാഷ്ട്രപതി പ്രണബ് മുഖർജി അടക്കമുള്ളവർ വിവാദമൊഴിവാക്കാൻ വിട്ടുനിന്ന പരിപാടിയിലാണ് സാദിഖലി തങ്ങൾ പങ്കെടുത്തത്. നേരത്തെ പരിപാടിൽ പങ്കെടുക്കാൻ സാദിഖലിക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ വിവാദങ്ങൾ ഉണ്ടായതോടെ മുസ്ലിംലീഗ് പ്രവർത്തകർ അടക്കം സൈബർ ലോകത്ത് പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത മതവിഭാഗക്കാർ പങ്കെടുത്ത പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ സാദിഖലി തയ്യാറായില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ളവർ പങ്കെടുത്ത പരിപാടിൽ സാദിഖലിയുടെ സാ
ന്യൂഡൽഹി: ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ യമുനാ തീരത്ത് സംഘടിപ്പിച്ച ലോക സാംസ്കാരികോൽസവം ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ദേശീയ ഹരിത ട്രിബ്യൂണൽ അഞ്ച് കോടി പിഴയിട്ടതും അത് അടയ്ക്കാൻ വിസമ്മതിച്ചതും അടക്കമുള്ള കാര്യങ്ങളെല്ലാം വിവാദമായിരുന്നു. ഇങ്ങനെ പ്രതിഷേധ കൊടുങ്കാറ്റിൽ ആടിയുലഞ്ഞ ലോക സാംസ്‌കാരികോൽസവത്തിൽ പാണക്കാട് തങ്ങൾ കുടുംബാംഗവും ലീഗ് നേതാവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പങ്കെടുത്തു.
രാഷ്ട്രപതി പ്രണബ് മുഖർജി അടക്കമുള്ളവർ വിവാദമൊഴിവാക്കാൻ വിട്ടുനിന്ന പരിപാടിയിലാണ് സാദിഖലി തങ്ങൾ പങ്കെടുത്തത്. നേരത്തെ പരിപാടിൽ പങ്കെടുക്കാൻ സാദിഖലിക്ക് ക്ഷണമുണ്ടായിരുന്നു. എന്നാൽ വിവാദങ്ങൾ ഉണ്ടായതോടെ മുസ്ലിംലീഗ് പ്രവർത്തകർ അടക്കം സൈബർ ലോകത്ത് പ്രതിഷേധവുമായി രംഗത്തെത്തി. എന്നാൽ, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യത്യസ്ത മതവിഭാഗക്കാർ പങ്കെടുത്ത പരിപാടിയിൽ നിന്നും വിട്ടുനിൽക്കാൻ സാദിഖലി തയ്യാറായില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളിൽ നിന്നുമുള്ളവർ പങ്കെടുത്ത പരിപാടിൽ സാദിഖലിയുടെ സാന്നിധ്യം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. മികച്ച പ്രസംഗത്തിലൂടെ അദ്ദേഹം സദസിനെ കൈയിലെടുക്കുകയും ചെയ്തു.
നല്ലതിനെ സ്വീകരിക്കാൻ ഇന്ത്യ ഒരിക്കലും മടി കാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം പഴയകാലത്തിന്റെ രേഖകൾ മാത്രമല്ല, മനുഷ്യ സംസ്‌ക്കാരത്തിന്റെ പരാധീനതകൾ കൂടി ചൂണ്ടിക്കാട്ടുന്നുണ്ട്. സ്വാമി വിവേകാനന്ദൻ, അല്ലാമ ഇക്‌ബാൽ, മഹാത്മാ ഗാന്ധി എന്നീ മൂന്ന് തത്‌നചിന്തകരാണ് തന്റെ മനസിലുള്ളത്. തന്റെ അറിവും പ്രസംഗ പാഠവവും കൊണ്ട് ഇന്ത്യൻ സംസ്‌ക്കാരത്തിനെ യൂറോപ്യൻ പാശ്ചാത്യ നാടുകള്ിൽ എത്തിക്കാൻ വിവേകാനന്ദന് സാധിച്ചു. അല്ലാമാ ഇഖ്ബാലിന്റെ സാരെ ജഹാം സെ അച്ഛാ എന്ന പ്രശസ്ത വരികൾ ഇന്നും മഹത്തായ രചനയായി കണക്കാക്കപ്പെടുന്നു. സമാധാനത്തിനും സുമുദായ സൗഹാർദ്ദത്തിനുമായി അദ്ദേഹം നിലകൊണ്ടുവെന്നും സാദിഖലി പറഞ്ഞു.
ഗാന്ധിജിയുടെ അഹിംസാ തത്ത്വത്തിന് ലോക വ്യാപക ഫലങ്ങളുണ്ടായി. ലോകം മുഴുവൻ പുതിയ തലമുറയ്ക്ക് ഇത് പകർന്നു നൽകുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു. ഖുർആനിലെ വാക്യങ്ങൾ ഉദ്ധരിച്ചു കൊണ്ടാണ് സാദിഖലി പ്രസംഗം അവസാനിപ്പിച്ചത്. സാദിഖലിയുടെ പ്രസംകം കൈയടികളോടെ തന്നെ സദസും സ്വീകരിച്ചു. പരിപാടിക്ക് ശേഷം ഫേസ്‌ബുക്കിൽ ഒരു സെൽഫി ചിത്രവും സാദിഖലി പോസ്റ്റ് ചെയ്തിട്ടുണ്ട്. ലാറ്റിനമേരിക്കൻ മത പുരോഹിതനുമൊത്തുള്ള സെൽഫിയാണ് അദ്ദേഹം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത്.
സൗദിയിൽ നിന്ന് അടക്കമുള്ളവർ ലോക സാംസ്കാരികോത്സവത്തിൽ പങ്കെടുത്തിരുന്നു. യമുനാ തീരത്തെ പ്രകൃതി സംന്തുലനാവസ്ഥയ്ക്ക് കോട്ടം തട്ടും വിധമുള്ള വേദി നിർമ്മാണവും, പട്ടാളത്തെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചത് മൂലവും പരിപാടി ഏറെ വിവാദം ക്ഷണിച്ചു വരുത്തിയിരുന്നു. ആർഎസ്എസിന് താൽപര്യമുള്ള പരിപാടി എന്ന പേരിൽ തുടക്കത്തിൽ തന്നെ ഇതിനെതിരെ പരാതി ഉയർന്നിരുന്നു. ലീഗ് അണികൾ അടക്കം ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധം ഉയർത്തിയിരുന്നു. പ്രകൃതി സംരക്ഷണം മുദ്രാവാക്യമായി എടുത്തിരിക്കുന്ന ഒരു സംഘടനയുടെ ഉന്നതാധികാരി സമിതിയിൽ അംഗമായ ഒരാൾ ഇത്തരം ഒരു പരിപാടിയുമായി സഹകരിച്ചതിന്റെ ഔചിത്യമാണ് പലരും ചൂണ്ടിക്കാട്ടിയത്.
155 രാജ്യങ്ങൾ പങ്കെടുത്ത പരിപാടിയിൽ കേരളത്തിൽ നിന്നുള്ള ഏക ക്ഷണിതാവായിരുന്നു സാദിഖലി തങ്ങൾ. സമുദായ ഐക്യത്തിലും, സമാധാനത്തിലും ഊന്നിയായിരുന്നു സാദിഖലി തങ്ങൾ വേദിയിലവതരിപ്പിച്ച പ്രസംഗം. കേരളത്തിന്റെ മതസൗഹാർദ്ദത്തിൽ പാണക്കാട് കുടുംബം നടത്തുന്ന ഇടപെടലാണ് സാദിഖലിയെ ക്ഷണിക്കാൻ ഇടയാക്കിയതും. നേരത്തെ നിലവിളക്ക് വിവാദത്തിൽ അടക്കം വ്യത്യസ്തമായ നിലപാട് സ്വീകരിച്ച വ്യക്തിത്വമാണ് സാദിഖലിയുടേത്. സ്ത്രീകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെയും അദ്ദേഹം അനുകൂലിച്ചിരുന്നു.