- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാനമ അഴിമതിയിൽ കുരുങ്ങിയ നവാസ് ഷെരീഫിനെ അയോഗ്യനാക്കി; ഷെരീഫ് ഉടൻ രാജിവയ്ക്കണമെന്നും സുപ്രീംകോടതി: പാക്കിസ്ഥാൻ വീണ്ടും ഉപതിരഞ്ഞെടുപ്പിലേക്ക്; നവാസിന്റെ രാഷ്ട്രീയ ഭാവി ഇരുളടയുന്നു: പാക്കിസ്ഥാനിൽ വൻ രാഷ്ട്രീയ പ്രതിസന്ധി
ഇസ്ലാമാബാദ്: പാക്ക് രാഷ്ട്രീയത്തെ ഇളക്കി മറിച്ച പാനമ അഴിമതികേസിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാഷ്ട്രീയ ഭാവി ഇരുളടയുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നവാസ് ഷെരീഫിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഷെരീഫിനെ അയോഗ്യനാക്കി പ്രഖ്യാപിച്ചു. ഷെരീഫ് ഉടൻ രാജിവയ്ക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയിലെ ജസ്റ്റീസ് ഇജാസ് അഫ്സൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. ഇതോടെ പാക്കിസ്ഥാൻ ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയേക്കും. അതേസമയം ഷെരീഫ് പുറത്തായതോടെ പകരം ഇളയ സഹോദരൻ ഷെഹബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാനാണ് പി എം എൽ എൻ പാർട്ടിയുടെ നീക്കം. എന്നാൽ സൈന്യത്തിന്റെ പിന്തുണയോടെ മന്ത്രിസഭയിലെ മറ്റാരെങ്കിലും അധികാരം പിടിച്ചെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊൻസേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനിൽ നവാസ് ഷെരീഫീന്റെ കുടുംബം സ്വത്തുക്കൾ വാങ്ങികൂട്ടിയെന്ന പനാമ രേഖക
ഇസ്ലാമാബാദ്: പാക്ക് രാഷ്ട്രീയത്തെ ഇളക്കി മറിച്ച പാനമ അഴിമതികേസിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ രാഷ്ട്രീയ ഭാവി ഇരുളടയുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നവാസ് ഷെരീഫിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രീം കോടതി ഷെരീഫിനെ അയോഗ്യനാക്കി പ്രഖ്യാപിച്ചു. ഷെരീഫ് ഉടൻ രാജിവയ്ക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയിലെ ജസ്റ്റീസ് ഇജാസ് അഫ്സൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്.
ഇതോടെ പാക്കിസ്ഥാൻ ഉപതെരഞ്ഞെടുപ്പിലേക്കു നീങ്ങിയേക്കും. അതേസമയം ഷെരീഫ് പുറത്തായതോടെ പകരം ഇളയ സഹോദരൻ ഷെഹബാസ് ഷെരീഫിനെ പ്രധാനമന്ത്രിയാക്കാനാണ് പി എം എൽ എൻ പാർട്ടിയുടെ നീക്കം. എന്നാൽ സൈന്യത്തിന്റെ പിന്തുണയോടെ മന്ത്രിസഭയിലെ മറ്റാരെങ്കിലും അധികാരം പിടിച്ചെടുക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അഞ്ചംഗ ബെഞ്ച് ഏകകണ്ഠമായാണ് വിധി പ്രസ്താവിച്ചത്. തൊണ്ണൂറുകളിൽ പ്രധാനമന്ത്രിയായിരിക്കെ മൊസാക് ഫൊൻസേക എന്ന നിയമസഹായ സ്ഥാപനം വഴി ലണ്ടനിൽ നവാസ് ഷെരീഫീന്റെ കുടുംബം സ്വത്തുക്കൾ വാങ്ങികൂട്ടിയെന്ന പനാമ രേഖകൾ പുറത്ത് വന്നതിനെ തുടർന്നാണ് ഷെരീഫിനെതിരെ കേസെടുത്തത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിധരിപ്പിച്ചുവെന്നാണ് പരാതി
ഇതോടെ ഷെരീഫിനെ അയോഗ്യനാക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് മുൻ ക്രിക്കറ്റ് താരവും പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവുമായ ഇമ്രാൻ ഖാൻ കോടതിയെ സമീപിച്ചത്. ഷെരീഫിന്റെ മകൾ മറിയം വ്യാജരേഖ ചമച്ചതായും സ്വത്ത് വിവരം മറച്ചുവച്ചതായും അന്വേഷണത്തിൽ പുറത്തുവന്നിരുന്നു.
ആരോപണം ഉയർന്നതിനു പിന്നാലെ സുപ്രീം കോടതിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ഷെരീഫും കുടുംബവും അന്യായമായി വിദേശത്ത് അടക്കം സ്വത്ത് ആർജിച്ചതായി അന്വേഷണ സംഘം ഈ മാസം ആദ്യം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അന്വേഷണ സംഘത്തെ തള്ളിക്കഞ്ഞ ഷെരീഫിന്റെ പി.എം.എൽ-എൻ പാർട്ടി റിപ്പോർട്ട് കുപ്പയിൽ തള്ളണമെന്നും നിർദ്ദേശിച്ചിരുന്നു.
കോടതി ഉത്തരവ് വരാനിരിക്കേ രാജ്യത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇസ്ലാമാബാദിൽ സുപ്രീം കോടതി പരിസരത്ത് മാത്രം 3,000 ഓളം പൊലീസുകാരെയാണ് വിന്യസിച്ചിരുന്നത്.