തിരുവനന്തപുരം: 2002-20016 കാലയളവിൽ ഒരേ കുടുംബത്തിലെ ആറ് പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ, 2019 ഒക്ടോബർ അഞ്ചിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ജോളി ജോസഫിനെ ആരും മറന്നു കാണില്ല. കേരളമാകെ ചർച്ച ചെയ്ത കൊലപാതക പരമ്പരയിലെ വില്ലൻ സയനെയ്ഡായിരുന്നു. അതുപോലെ തന്നെയുള്ള ദുരൂഹ മരണങ്ങളാണ് വയനാട് ജില്ലയിലെ പനമരം പഞ്ചായത്തിലെ കൊളത്തറ കോളനിയിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ 20 വർഷത്തിനിടെ ഇവിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത് ആറുപേർ. അതും ഒരേ കുടുംബത്തിൽ പെട്ടവർ. ഇതിൽ ഒടുവിലത്തെ ആളാണ് വ്യാഴാഴ്ച രാത്രി മരിച്ച സുനിത (34 ). സുനിത അടക്കം ഒരു മാസത്തിനിടെ നടന്നത് രണ്ട് മരണങ്ങളാണ്. കോളനിയിൽ 200 ലധികം വീടുകൾ ഉണ്ടെങ്കിലും സുനിതയുടെ അമ്മ കൊച്ചി അടക്കമുള്ളവരുടെ വീട് ഒറ്റപ്പെട്ട സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. കൊച്ചിയുടെ സഹോദരൻ കറുപ്പനെ ആദ്യം ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഇതിന് ശേഷം എട്ടു വർഷം മുമ്പ് സുനിതയുടെ അച്ഛൻ ബാലനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതിയെ തുടർന്ന് ഇവരുടെ മകനായ വിനുവിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. എന്നാൽ വിനുവിനെ മാസങ്ങൾക്ക് ശേഷം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇവർക്കൊപ്പം താമസിച്ചിരുന്ന ബന്ധുവായ 60 കാരനായ ചൊക്ലിയേയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞമാസം സുനിതയുടെ രണ്ടാനച്ഛൻ രാമനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ദുരൂഹമരണങ്ങൾ ചർച്ചയായി മാറിയിരിക്കുകയാണ്. കൊലപാതകങ്ങളാണ് എന്നാണ് നാട്ടുകാരുടെ സംശയം. അതേ സമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിൽ അസ്വാഭാവികതയില്ലെന്നും പോസ്റ്റ്‌മോർട്ടത്തിൽ ഒന്നും കണ്ടെത്താനായില്ലെന്നും പനമരം സബ് ഇൻസ്‌പെക്ടർ അജേഷ് അറിയിച്ചു എന്നാൽ കെമിക്കൽ അനലിസ്റ്റ് റിപ്പോർട്ടിന് വേണ്ടി കാക്കുകയാണ് എന്നും അതു കിട്ടിയ ശേഷം കൂടുതൽ പ്രതികരിക്കാമെന്നും പൊലീസ് പറഞ്ഞു. എന്തായാലും സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . മാനന്തവാടി ഡിവൈഎസ് പി നേരിട്ടാണ് കേസ് അന്വേഷിക്കുന്നത്. കൂടത്തായി മോഡൽ കൊലപാതകം ആണോ തുടർച്ചയായുള്ള മരണങ്ങൾക്ക് പിന്നിലെന്ന സംശയം നാട്ടുകാർക്കുണ്ട്.

സിനിമാ കഥകളെ വെല്ലുന്ന രീതിയിലാണ് കൂടത്തായിയിൽ കൊലപാതക പരമ്പര അരങ്ങേറിയത്. 2002 മുതൽ 2016 വരെയുള്ള 14 വർഷങ്ങളിലായി ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. അവസാന മരണം സംഭവിച്ച് പിന്നെയും മൂന്ന് വർഷങ്ങൾക്കു ശേഷമാണ് കൊലപാതക പരമ്പരയിൽ അന്വേഷണം നടക്കുന്നതും മരിച്ച റോയിയുടെ ഭാര്യ ജോളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.

കൂടത്തായിയിൽ സംഭവിച്ചത്

കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലാണ് കൊലപാതക പരമ്പര അരങ്ങേറുന്നത്. 2002 ഓഗസ്റ്റ് 22 നാണ് ആദ്യ മരണം സംഭവിച്ചത്. റിട്ട.വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ പൊന്നാമറ്റം ടോം തോമസിന്റെ ഭാര്യയും അദ്ധ്യാപികയുമായ അന്നമ്മയാണ് മരിച്ചത്. ഓഗസ്റ്റ് 22 ന് രാത്രി ഭക്ഷണം കഴിച്ച ശേഷം അന്നമ്മയ്ക്ക് ചില അസ്വസ്ഥതകളുണ്ടായി. ഭക്ഷണത്തിനൊപ്പം അന്നമ്മ ആട്ടിൻസൂപ്പ് കഴിച്ചിരുന്നു. ഇതേ തുടർന്നാണ് ഇവർക്ക് അസ്വസ്ഥതകളുണ്ടാകുന്നതും പിന്നീട് മരിക്കുന്നതും. വീട്ടിലെ എല്ലാവരും അന്നേദിവസം ഭക്ഷണത്തിനൊപ്പം ആട്ടിൻസൂപ്പ് കഴിച്ചിരുന്നു. എന്നാൽ, അന്നമ്മയ്ക്ക് മാത്രമാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. അതുകൊണ്ട് മരണത്തെ കുറിച്ച് മറ്റ് സംശയങ്ങളൊന്നും ഉടലെടുത്തില്ല.

അന്നമ്മ മരിച്ച് ആറു വർഷം കഴിഞ്ഞാണ് അടുത്ത മരണം റിപ്പോർട്ട് ചെയ്യുന്നത്. 2008 ഓഗസ്റ്റ് 26 നായിരുന്നു രണ്ടാമത്തെ മരണം. ഗൃഹനാഥനായ ടോം തോമസായിരുന്നു മരിച്ചത്. അന്നമ്മ മരിച്ചതിനു സമാനമായ സാഹചര്യമായിരുന്നു ഇതും. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് രാത്രി ഭക്ഷണം കഴിച്ച ശേഷം ടോം തോമസിന് ചില അസ്വസ്ഥതകളും ശാരീരിക ബുദ്ധിമുട്ടുകളും തോന്നി. ഇതേ തുടർന്ന് ടോം തോമസും മരിച്ചു.

മൂന്നാമത്തെ മരണം സംഭവിക്കുന്നത് 2011 ലാണ്. ടോം തോമസിന്റെയും അന്നമ്മയുടെയും മൂത്ത മകനായ റോയ് തോമസ് (40) 2011 സെപ്റ്റംബർ 30 ന് മരിക്കുന്നു. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതകൾ പ്രകടിപ്പിച്ച റോയ് തോമസ് അന്നേ ദിവസം തന്നെ മരിച്ചു. ആദ്യ രണ്ട് മരണങ്ങൾ ഹൃദയാഘാതത്തെ തുടർന്നാകാമെന്നു കുടുംബാംഗങ്ങൾ കരുതിയിരുന്നു. എന്നാൽ, റോയ് തോമസിന്റെ മരണത്തിൽ ബന്ധുക്കൾക്ക് ചില സംശയങ്ങൾ തോന്നി. ഇതേ തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തു.

ടോം തോമസിന്റെയും അന്നമ്മയുടെയും മൃതദേഹം പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നില്ല. റോയ് തോമസിന്റെ മരണത്തിൽ പോസ്റ്റുമോർട്ടത്തിനു ശേഷം നിർണായകമായ സൂചന ലഭിച്ചു. റോയ് തോമസിന്റെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ ദുരൂഹത തോന്നി. പിന്നീട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണവും നടന്നു. എന്നാൽ, റോയ് തോമസ് ആത്മഹത്യ ചെയ്തതാകാമെന്ന ധാരണയിലായിരുന്നു ബന്ധുക്കൾ.

പിന്നീട് നാലാമത്തെ മരണം റിപ്പോർട്ട് ചെയ്യുന്നത് ഗൃഹനാഥയായ അന്നമ്മയുടെ സഹോദരൻ മാത്യുവിന്റേതാണ്. മഞ്ചാടിയിൽ കുടുംബാംഗമാണ് മാത്യു. 2014 ഏപ്രിൽ 24 നായിരുന്നു മാത്യുവിന്റെ മരണം. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷമായിരുന്നു മാത്യുവിന്റെ മരണവും.

അതിനുശേഷം വീണ്ടും ഈ കുടുംബത്തിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. പൊന്നാമറ്റം ടോം തോമസിന്റെ സഹോദരൻ സഖറിയയുടെ മകൻ ഷാജുവിന്റെ ഭാര്യ ഫിലിയും മകൾ അൽഫൈനും രണ്ട് വർഷത്തെ വ്യത്യാസത്തിൽ മരിച്ചു. 2014 മെയ്‌ മൂന്നിനാണ് ഷാജുവിന്റെ മകൾ അൽഫൈൻ മരിക്കുന്നത്. ഇതിനു പിന്നാലെ 2016 ജനുവരി 11 ന് ഷാജുവിന്റെ ഭാര്യ ഫിലിയും മരിച്ചു.

ഷാജുവും ജോളിയും വിവാഹിതരാകുന്നു

മരിച്ച റോയ് തോമസിന്റെ ഭാര്യയാണ് ജോളി. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതിയുണ്ടായിരുന്നു. മരണങ്ങളെല്ലാം കൊലപാതകമാണെന്നു വ്യക്തമായതോടെ പൊലീസ് ജോളിയെ കസ്റ്റഡിയിലെടുത്തു. മരണങ്ങളുമായി ജോളിക്ക് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. സയനൈഡ് നൽകിയാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. ജോളിക്ക് സയനൈഡ് നൽകിയത് ബന്ധുവും ജുവലറി ജീവനക്കാരനുമായ എം.എസ്.ഷാജി (മാത്യു) വാണ്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാത്യുവിന്റെ സുഹൃത്തും സ്വർണപ്പണിക്കാരനുമായ പ്രജുകുമാറാണ് സയനൈഡ് എത്തിച്ചുനൽകിയത്. ഇവർ മൂന്നു പേരെയും പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കൊലപാതകങ്ങളെല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നു ജോളി സമ്മതിച്ചു. മറ്റാരുടെയും പേര് ജോളി പൊലീസിനോട് പറഞ്ഞിട്ടില്ല.

വഴിത്തിരിവായത് റോജോയുടെ പരാതി

മരിച്ച റോയ് തോമസിന്റെ ഇളയ സഹോദരൻ റോജോ നൽകിയ പരാതിയിലാണ് കൊലപാതക പരമ്പരയുടെ ചുരുളഴിയാൻ തുടങ്ങിയത്. മരണങ്ങളിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചായിരുന്നു റോജോ പരാതി നൽകിയത്. പിന്നീട് കല്ലറകൾ തുറന്ന് ഫൊറൻസിക് പരിശോധന നടത്താൻ തീരുമാനിച്ചു. മരിച്ചവരുടെ ശരീരത്തിൽ സയനൈഡിന്റെ അംശം കണ്ടെത്തിയതോടെ കൊലപാതക പരമ്പരയിൽ വഴിത്തിരിവുണ്ടായി.

അന്വേഷണം ജോളിയിലേക്ക്

മരിച്ച റോയ് തോമസിന്റെ ഭാര്യയാണ് ജോളി. എല്ലാ മരണങ്ങളും നടക്കുന്ന സമയത്ത് ജോളിയുടെ സാന്നിധ്യമുണ്ടായിരുന്നു. സ്വത്ത് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് പരാതിയുണ്ടായിരുന്നു. മരണങ്ങളെല്ലാം കൊലപാതകമാണെന്നു വ്യക്തമായതോടെ പൊലീസ് ജോളിയെ കസ്റ്റഡിയിലെടുത്തു. മരണങ്ങളുമായി ജോളിക്ക് നേരിട്ട് പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നു. സയനൈഡ് നൽകിയാണ് എല്ലാവരെയും കൊലപ്പെടുത്തിയത്. ജോളിക്ക് സയനൈഡ് നൽകിയത് ബന്ധുവും ജുവലറി ജീവനക്കാരനുമായ എം.എസ്.ഷാജി (മാത്യു) വാണ്. ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാത്യുവിന്റെ സുഹൃത്തും സ്വർണപ്പണിക്കാരനുമായ പ്രജുകുമാറാണ് സയനൈഡ് എത്തിച്ചുനൽകിയത്. ഇവർ മൂന്നു പേരെയും പൊലീസ് ചോദ്യം ചെയ്യുകയും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കൊലപാതകങ്ങളെല്ലാം ചെയ്തത് ഒറ്റയ്ക്കാണെന്നു ജോളി സമ്മതിച്ചു. മറ്റാരുടെയും പേര് ജോളി പൊലീസിനോട് പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ ഭർത്താവ് ഷാജു സ്‌കറിയക്ക് കൊലപാതകങ്ങളിൽ പങ്കില്ലെന്നും ജോളി പറഞ്ഞതായാണ് റിപ്പോർട്ട്. കൊലപാതകങ്ങളിൽ തനിക്ക് പങ്കില്ലെന്നും സ്വത്ത് തർക്കമുണ്ടായിരുന്നെന്നും ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവും പ്രതികരിച്ചിട്ടുണ്ട്. മരിച്ച റോയിയുടെ സഹോദരിയെ കൊല്ലാനും പ്രതികൾ ശ്രമിച്ചുവെന്ന ഗുരുതര വെളിപ്പെടുത്തലുമുണ്ട്. എന്തായാലും കേസിലെ മുഖ്യപ്രതി ജോളി ഇപ്പോൾ ജയിലിലാണ്.