- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയപ്പോൾ അഭിനന്ദനവുമായി അടുത്തു കൂടി; സൺഡേ സ്കൂൾ അദ്ധ്യാപകൻ എന്ന നിലയിൽ ബന്ധം ഉറപ്പിച്ചു; പ്രസവിച്ചപ്പോൾ വിവാഹ വാഗ്ദാനം നൽകി രഹസ്യമാക്കി; പ്ലസ് വൺ വിദ്യാർത്ഥിനിയുടെ കുഞ്ഞിന്റെ അച്ഛനായ സിജോ റോബിൻ അച്ചന്റെ വലംകൈ
പനമരം: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിന് സമാനമായ സംഭവം വയനാട്ടിലും. സണ്‍ഡേ സ്കൂള്‍ അധ്യാപകന്റെ പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. ഈ കേസിലും മാനന്തവാടി രൂപതയിലെ അനാഥാലയവുമായി ബന്ധപ്പെട്ടും ആരോപണം ഉയരുന്നു. കൊട്ടിയൂരില്‍ പോലീസ് പിടിച്ച ഫാദര്‍ റോബിന്റെ വിശ്വസ്തനാണ് ഈ കേസിലേയും പ്രതി. കേരള കത്തോലിക്കാ യൂത്ത് മൂവ്മെന്റ് മാനന്തവാടി രൂപതാ മുന്‍ കോ-ഓര്‍ഡിനേറ്ററും ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകനുമായിരുന്ന ചെറുകാട്ടൂര്‍ സ്വദേശി തൈപ്പറമ്പില്‍ സിജോ ജോര്‍ജി(23)നെയാണ് പനമരം പോലീസ് അറസ്റ്റുചെയ്തത്. സണ്‍ഡേ സ്കൂള്‍ അധ്യാപകനെന്ന നിലയിലെ ഇടപെടലാണ് പീഡനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനവും ലംഘിച്ചു. പീഡന വിവരം മറച്ചുവയ്ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കുമെതിരെ പോലീസ് കേസെടുക്കുമെന്നാണ് സൂചന. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ല
{{പനമരം: കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തിനിരയായി പെണ്‍കുട്ടി പ്രസവിച്ച സംഭവത്തിന് സമാനമായ സംഭവം വയനാട്ടിലും. സണ്‍ഡേ സ്കൂള്‍ അധ്യാപകന്റെ പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍. ഈ കേസിലും മാനന്തവാടി രൂപതയിലെ അനാഥാലയവുമായി ബന്ധപ്പെട്ടും ആരോപണം ഉയരുന്നു. കൊട്ടിയൂരില്‍ പോലീസ് പിടിച്ച ഫാദര്‍ റോബിന്റെ വിശ്വസ്തനാണ് ഈ കേസിലേയും പ്രതി.
കേരള കത്തോലിക്കാ യൂത്ത് മൂവ്മെന്റ് മാനന്തവാടി രൂപതാ മുന്‍ കോ-ഓര്‍ഡിനേറ്ററും ചെറുകാട്ടൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ സണ്‍ഡേ സ്കൂള്‍ അധ്യാപകനുമായിരുന്ന ചെറുകാട്ടൂര്‍ സ്വദേശി തൈപ്പറമ്പില്‍ സിജോ ജോര്‍ജി(23)നെയാണ് പനമരം പോലീസ് അറസ്റ്റുചെയ്തത്. സണ്‍ഡേ സ്കൂള്‍ അധ്യാപകനെന്ന നിലയിലെ ഇടപെടലാണ് പീഡനത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനവും ലംഘിച്ചു. പീഡന വിവരം മറച്ചുവയ്ക്കാന്‍ സഹായിച്ച എല്ലാവര്‍ക്കുമെതിരെ പോലീസ് കേസെടുക്കുമെന്നാണ് സൂചന.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ലസ് നേടി വിദ്യാര്‍ഥിനി ഉയര്‍ന്ന വിജയം കൈവരിച്ചിരുന്നു. ഈസമയത്ത് കെ.സി.വൈ.എം. കോ-ഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ അഭിനന്ദിച്ച് തുടങ്ങിയ അടുപ്പമാണ് പ്രണയത്തിലെത്തിയത്. പെണ്‍കുട്ടിയുടെ സ്നേഹം മുതലെടുത്താണ് സിജോ കുട്ടിയെ പീഡനത്തിനിരയാക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വളരെ വൈകിയാണ് രക്ഷിതാക്കള്‍ അറിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ചില ഉന്നതര്‍ സംസാരിച്ച് സംഭവം പുറത്തറിയാതെ ഒതുക്കിത്തീര്‍ത്തു. ഇത്തരം ഇടപെടല്‍ നടത്തിയവരെല്ലാം കുടുങ്ങും.
ഡിസംബര്‍ 28-ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ വിദ്യാര്‍ഥിനിക്ക് പെണ്‍കുഞ്ഞ് പിറന്നു. പെണ്‍കുട്ടിക്ക് 19 വയസ്സുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവശേഷം ശിശുവിനെ കോഴിക്കോട്ടെ പള്ളിവക കോണ്‍വെന്റിനോട് ചേര്‍ന്ന അനാഥമന്ദിരത്തിലേക്ക് മാറ്റി. കൊട്ടിയൂര്‍ പീഡനക്കേസിലെ നവജാതശിശുവിനെ പാര്‍പ്പിച്ച അനാഥാലയവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്, കോഴിക്കോട്ടെ അനാഥാലയത്തില്‍ കുഞ്ഞിനെ പ്രവേശിപ്പിക്കാന്‍ സഹായംചെയ്തതെന്നാണ് വിവരം. അനാഥാലയത്തില്‍ ശിശുവിനെ പ്രവേശിപ്പിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളിലും വീഴ്ചവരുത്തി.
പീഡനവിവരം പുറത്തറിയാതിരിക്കാന്‍ അതിരഹസ്യമായാണ് പ്രതി കാര്യങ്ങള്‍ നീക്കിയത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവെന്ന വ്യാജേന കോഴിക്കോട്ടെ ആശുപത്രിയിലെത്തിയ പ്രതി പ്രസവശുശ്രൂഷയ്ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്തിരുന്നു. രണ്ടുമാസമായി ഒതുക്കിവെച്ച സംഭവത്തെക്കുറിച്ച്, കഴിഞ്ഞ ദിവസമാണ് പോലീസിന്റെ രഹസ്യാന്വേഷണവിഭാഗത്തിന് വിവരം ലഭിച്ചത്. കൊട്ടിയൂരുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇതിലേക്ക് കാര്യങ്ങളെത്തിച്ചത്. പോലീസ് അന്വേഷണത്തില്‍ എല്ലാം പുറത്തായി.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്പോള്‍ വിവാഹം കഴിക്കാമെന്ന് സിജോ പെണ്‍കുട്ടിയുടെ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. എന്നാല്‍, സിജോയുടെ വീട്ടുകാര്‍ ഈ വിവാഹത്തിന് സമ്മതിച്ചില്ല. പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി വൈദ്യപരിശോധനയ്ക്ക് വിേധയയാക്കി. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പ്രതിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.}}